Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം....യുദ്ധം അതിന്റെ അതി ഭീകരമായ അവസ്ഥയിലേക്ക്.... രാവിലെ വാതിലിനു മുന്നിൽ ആയുധധാരികളായ അക്രമികളെയും വഴി നീളെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും....അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്...

08 OCTOBER 2023 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം അടിയന്തരമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധം അതിന്റെ അതി ഭീകരമായ അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ വിവരിച്ച് ദൃക്സാക്ഷിയായ ഇസ്രയേലി വനിത. രാവിലെ വാതിലിനു മുന്നിൽ ആയുധധാരികളായ അക്രമികളെയും വഴി നീളെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും കണ്ടതായി ഏറ്റുമുട്ടലിനു ദൃക്സാക്ഷിയായ വനിത വിവരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന ആളുകൾക്കു നേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ മാത്രം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇവരിൽ ചിലരെ ഹമാസിന്റെ ആളുകൾ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.

 

ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതിനു പിന്നാലെയാണ്, അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.പുറത്തേക്കു നോക്കിയപ്പോൾ അക്രമികളുടെയും ഇസ്രയേലി പൗരന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്ത് സ്തെറോദ് സ്വദേശിയായ യുവതി പറഞ്ഞു. ‘ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അക്രമികളും പൗരന്മാരുമടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണു കണ്ടത്. സ്തെറോദിൽ വഴിനീളെ മൃതദേഹങ്ങളായിരുന്നു.’ – സ്തെറോദ് സ്വദേശിനിയായ ഷലോമി പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ റെയിമിനടുത്ത് നടന്ന ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരാണ് ഹമാസിന്റെ ആക്രമണത്തിന് ഇരയായത്. ‘നൂറിലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. റോക്കറ്റിന്‍റെ സൈറണ്‍ മുഴങ്ങിയതും പാട്ട് നിര്‍ത്തി.

 

പെട്ടെന്ന് ആയുധധാരികളെത്തി വെടിയുതിർത്തു. എവിടെ നിന്നാണ് ഇവരെത്തിയതെന്നു വ്യക്തമല്ല.’ – ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ മരിച്ചതുപോലെ കിടന്നതുകൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ എസ്തര്‍ പറയുന്നു. ‘എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീകരര്‍ കൊലപ്പെടുത്തി. മരിച്ചെന്നു തോന്നിയതോടെ അവർ എന്നെ എടുത്ത് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ മരിച്ചതു പോലെ കിടന്നു. എനിക്ക് എന്റെ കാലുകൾ അനക്കാൻ കഴിഞ്ഞില്ല.’ – എസ്തര്‍ പറഞ്ഞു.‘നിരവധി തവണ വെടിവയ്പിന്റെ ശബ്ദം ഞങ്ങൾ കേട്ടു. കുടുംബാംഗങ്ങളോടു പോലും സംസാരിക്കാനായില്ല. എന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആരും എന്നോട് പറഞ്ഞില്ല. എന്റെ അമ്മ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.’ – ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.

ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് പോരാളികൾ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.ഗാസയില്‍ താമസിക്കുന്നവരോട് പുറത്തുപോകാന്‍ പറഞ്ഞ ഇസ്രായേല്‍, തങ്ങളുടെ എല്ലാശേഷിയും ഉപയോഗിച്ച് അവിടെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (19 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (39 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (56 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

Malayali Vartha Recommends