Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസ് രഹസ്യാന്വേഷണ തലവന്റെ ഗാസയിലെ വസതിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി:- ഹമാസിന്റെ പണമിടപാടുകൾ നടത്തുന്ന ബാങ്ക് തകർത്തു...

08 OCTOBER 2023 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഹമാസിന്റെ രഹസ്യാന്വേഷണ തലവന്റെ ഗാസയിലെ വസതിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഹമാസിന്റെ പണമിടപാടുകൾ നടത്തുന്ന ബാങ്കും തകർന്നു. നേരത്തെ, ഭീകര സംഘടനയായ ഹമാസിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശക്തമായ താക്കീത് നൽകിയിരുന്നു,

ഇത് ക്രൂരവും ദുഷിച്ചതുമായ യുദ്ധത്തിന് തുടക്കമിട്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിരോധ സേന അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഹമാസിന്റെ കഴിവുകൾ നശിപ്പിക്കും. ഞങ്ങൾ അവരെ നാശത്തിന്റെ വക്കിലെത്തിക്കും, ഇസ്രായേൽ ഭരണകൂടത്തിനും അതിന്റെ പൗരന്മാർക്കും അവർ കൊണ്ടുവന്ന ഈ കറുത്ത ദിനത്തിന് ഞങ്ങൾ ശക്തിയോടെ പ്രതികാരം ചെയ്യും, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അശാന്തി പടർത്തിയ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളിൽ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ.

 

എന്നാൽ പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. ബന്ദികളാക്കിയ ഇസ്രയേലി സൈനികരിൽ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളിൽ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വീടുകൾക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇസ്രയേലിന് ഉള്ളിൽ കടന്ന ഹമാസ് സായുധ സംഘത്തെ ഇനിയും പൂർണമായി തുരത്താൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ പടയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു.

 

പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി. അക്ഷരാർത്ഥത്തിൽ ഗാസയ്ക്കു മേൽ തീ മഴ പെയ്ത രാത്രിയാണ് കടന്നുപോയത്. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. 429 കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്നും ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ വ്യക്തമാക്കി.

 

മുൻപ് പല ഉന്നത ഹമാസ് നേതാക്കളെയും വധിച്ച ചരിത്രമുള്ള ഇസ്രയേൽ ഇത്തവണയും അത്തരം നീക്കം നടത്തിയേക്കും. കര മാർഗം സൈനിക നീക്കം നടത്തി ഗാസയിൽ സ്ഥിരം ഇസ്രായേലി സൈനിക സാന്നിധ്യം ഉറപ്പിക്കാനും തീരുമാനം ഉണ്ടായേക്കാം. നീണ്ട് നിൽക്കുന്നതും ബുദ്ധിമുട്ടേറിയതുമായ യുദ്ധത്തിനാണ് രാജ്യം തുടക്കം കുറിച്ചിരിക്കുന്നത് എന്നാണു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.

 

അതിനിടെ ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് പിന്നാലെ തെരുവുകളിൽ ആഹ്ളാദ പ്രകടനം നടത്തി ലണ്ടനിലെ ഒരു വിഭാഗം ജനത. പാലസ്തീൻ പതാകയുമായി ഇവർ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് സുരക്ഷ ശക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 minutes ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (21 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (41 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (58 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

Malayali Vartha Recommends