Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസ് കളിച്ചത് മൊസാദിനോട് ചാരസംഘടന പണി തുടങ്ങി;ഭീകരാക്രമണം മൊസാദിനേറ്റ കളങ്കം,ചാരസംഘടന വേട്ട തുടങ്ങി ഹമാസിന് ഉറക്കമില്ലാത്ത രാത്രികള്‍,ഇസ്രയേലിനും പൗരന്മാര്‍ക്കും നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കും ഹമാസ് താങ്ങില്ല,ഹമാസിന്റെ തല തകര്‍ക്കുമെന്ന് മൊസാദിന്റെ പ്രഖ്യാപനം

08 OCTOBER 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറി ആക്രണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. ഇതോടെ രാഷ്ട്രത്തലവന്മാര്‍ ഞെട്ടിത്തരിച്ച് നോക്കുന്നത് മൊസാദിനെയാണ്. ഇസ്രയേലില്‍ എന്നല്ല ലോകത്തിന്റെ ഏത് കോണിലായാലും ഒരു ഇല അനങ്ങിയാല്‍ അത് അറിയുന്നവരാണ് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ്. ലോകത്തെ ഏറ്റവും മികച്ച ചാരന്മാരാണ് ഇസ്രായേലിന്റെ മൊസാദ് എന്നാണ് വിലയിരുത്തല്‍. അത്യാധുനിക സാങ്കേതികവിദ്യകളുമായി ഏതു രാജ്യത്ത് നിന്നും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മിടുക്കന്മാര്‍. 7,000 ത്തില്‍ അധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് എന്ന പാലസ്തീന്‍ തീവ്രവാദി സംഘടന ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ഒരു സൂചനപോലും കണ്ടെത്താന്‍ മൊസാദിന് കഴിഞ്ഞില്ലേയെന്ന ചോദ്യം ഉയരുന്നു. എന്നാല്‍ മൊസാദിന്റെ മുഖത്തേറ്റ കളങ്കമാണ് ഹമാസിന്റെ ആക്രമണം. അതിന് പകരം വീട്ടാന്‍ മൊസാദ് ഇറങ്ങിക്കഴിഞ്ഞു. ഹമാസിന്റെ തല തകര്‍ക്കും എന്നാണ് പ്രഖ്യാപനം. ഇതിന് പിന്നെലയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഹമാസ് ഒരു ദയയും പ്രതീക്ഷിക്കേണ്ട ഭയാനകമായിരിക്കും തിരിച്ചടി. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കും അത് ഹമാസ് താങ്ങില്ല.

ഇറങ്ങാന്‍ പോകുന്നത് മൊസാദ് ആണ് ഹമാസിന്റെ തലതകര്‍ത്തേ അടങ്ങൂ. മൊസാദ് ഇറങ്ങിയതോടെ ഹമാസ് ഭീകരര്‍ വിറച്ച് തുടങ്ങിയിട്ടുണ്ട്. മൊസാദിന് ഇത് അഭിമാന പ്രസ്‌നം കൂടിയാണ്. കാരണം വലിയ വീഴ്ചയാണ് മൊസാദിന് സംഭവിച്ചിരിക്കുന്നത്. വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും,മൊസാദ് ഉണ്ടായിട്ടും ഹമാസിന് എങ്ങനെ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറാന്‍ സാധിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും സ്വന്തമായുള്ള ഇസ്രയേലിന്, ഹമാസിന്റെ ആക്രമണ നീക്കവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും മുന്‍കൂട്ടി അറിയാനും തടയാനും സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നാണ് ചോദ്യം. ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു. അതീവ സുരക്ഷയുള്ള അതിര്‍ത്തിയിലൂടെ സായുധസംഘം ഇസ്രയേലില്‍ കടന്ന് ആക്രമണം നടത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.

ഹമാസിന്റെ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചുവെന്ന് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തന്നെ പറയുന്നു. ഇസ്രയേലിനകത്തും പലസ്തീനിലും ലബനനിലും സിറിയയിലും ഉള്ള ഹമാസ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും മൊസാദ് എക്കാലവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണത്തിന് അവര്‍ തയാറെടുക്കുന്ന വിവരം മൊസാദ് അറിഞ്ഞില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലസ്തീന്‍ അതിര്‍ത്തിയില്‍ ക്യാമറകള്‍, ഗ്രൗണ്ട് മോണിറ്റര്‍, സൈനിക പട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് ഹമാസ് സംഘം വിവിധ മാര്‍ഗങ്ങളിലൂടെ ഇസ്രയേലില്‍ പ്രവേശിച്ചത്. ആക്രമണം നേരത്തെ അറിയുന്നതില്‍ മൊസാദ് പൂര്‍ണമായും പരാജയപ്പെട്ടു.

രാഷ്ട്രീയരംഗത്ത് ഇപ്പോള്‍ ഇസ്രയേലിലുള്ള കടുത്ത വിഭാഗീയതയും ഹമാസ് മുതലാക്കിയിട്ടുണ്ട്. കോടതികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ സൈനികര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങള്‍ പ്രതിഷേധത്തിലാണ്. മതപരമായ ചേരിതിരിവും സമൂഹത്തില്‍ ശക്തമാണ്. ഇസ്രയേലില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സമയം തന്നെ ആക്രമണത്തിന് ഹമാസ് തിരഞ്ഞെടുക്കുകയായിരുന്നു. ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപപക്ഷ സഖ്യം അധികാരമേറ്റതിനു പിന്നാലെ അധിനിവേശ വെസ്റ്റ്ബാങ്കിലും ജറുലസമിലും പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിച്ചതും ഹമാസിനെ പ്രകോപിപ്പിച്ചു. ഈ വര്‍ഷം കഴിഞ്ഞ എട്ടു മാസവും ദിവസം തോറും മൂന്ന് അതിക്രമങ്ങള്‍ എന്ന നിലയില്‍ സംഘര്‍ഷം വളര്‍ന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസ് കടന്നുകയറിയത് മൊസാദിന്റെ തലയില്‍ കെട്ടിവെക്കപ്പെട്ട് കഴിഞ്ഞു. മൊസാദിന്റെ പിഴവ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് ഇസ്രയേലിന്റെ മുന്‍ മൊസാദ് മേധാവി എഫ്രേം ഹാലവി പ്രതികരിച്ചത്. 24 മണിക്കൂറിനുള്ളില്‍ അവര്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം മൂവായിരത്തിലധികം വരും. അത് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. അവര്‍ക്ക് ഇത്രയും മിസൈലുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അവ ഇതുപോലെ ഫലപ്രദമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,' എഫ്രേം ഹാലവി പറഞ്ഞത്. ഉണ്ടായ ക്ഷീണത്തിന് തിരിച്ചടി കൊടുക്കാന്‍ ഇറങ്ങിക്കഴിഞ്ഞു മൊസാദ്. ഹമാസിനെ നാമാവശേഷമാക്കുമെന്ന് നെതന്യാഹുവിന് കൊടുത്തിരിക്കുന്ന ഉറപ്പെന്നാണ് വിവരങ്ങള്‍. ഇസ്രയേലിനെ ഇനി ആക്രമിക്കാന്‍ ഹമാസിന് കരുത്തുണ്ടാകില്ല തല തന്നെ തകര്‍ക്കും. ഹമാസ് ഭീകരരുടെ താവളങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കും. പിഴവ് ഉണ്ടായത് സമ്മതിക്കുമ്പോഴും തിരിച്ചടി ഭയാനകമായിരിക്കുമെന്ന് മൊസാദ് അന്ത്യശാസനം നല്‍കുന്നു. ഒന്നുറപ്പിക്കാം ഹമാസ് ഭീകരര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (19 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (39 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (56 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

Malayali Vartha Recommends