Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഇസ്രയേലിനെ പണിഞ്ഞത് ഇറാന്‍ തന്നെ;ബെയ്‌റൂട്ടില്‍ മാസങ്ങല്‍ നീണ്ട ചര്‍ച്ച നടന്നു,ഇറാന്റെ ആയുധ സാമ്പത്തിക സഹായങ്ങള്‍ ഹമാസിന് ലഭിച്ചു,എല്ലാം ചൂഴ്‌ന്നെടുത്ത് മൊസാദ്,കലിയിളകി നെതന്യാഹു ഇറാന് നേരെ വാളെടുക്കുന്നു

09 OCTOBER 2023 07:49 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഇറാന്റെ പക്കാ പ്ലാന്‍. മാസങ്ങളായുള്ള ആസൂത്രണമാണ് നടപ്പായത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഹമാസും ഇറാന്‍ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുള്ളയും യോഗം ചേര്‍ന്നിരുന്നു,. ഈ യോഗത്തിലാണ് ആക്രമണത്തിന് തീരുമാനമായതെന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നു. ഇറാന്റെ ആയുധ സാമ്പത്തിക സഹായങ്ങള്‍ ഹമാസിന് ലഭിച്ചു. ആക്രമണത്തിന് ഹമാസിന് ഇറാന്റെ ആയുധ പരിശീലവും ലഭിച്ചുവെന്നും വിവരങ്ങള്‍.

ഇറാന്റെ പ്രത്യേക സായുധ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ തന്നെ ഇസ്രയേലിനെതിരായ കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ബഹുമുഖ ആക്രമണത്തിന്റെ പണിപ്പുരയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഐ.ആര്‍.ജി.സി. ഉദ്യോഗസ്ഥരും ഹമാസ്, ഹിസ്ബുള്ള, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബനന്‍, പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് എന്നീ ഇറാന്‍ പിന്തുണയുള്ള നാല് സായുധസംഘടനകളുടെ പ്രതിനിധികളും ബെയ്‌റൂട്ടില്‍ വെച്ച് നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഇറാനിയന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളെയ്ന്‍ രണ്ടു യോഗങ്ങളിലെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. ഇടനിലയില്‍ സൗദിഇസ്രയേല്‍ ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമം തങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് ഇറാന്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നതെന്ന സൂചനകളാണുയരുന്നത്. ബെഞ്ചമിന്‍ നെതനാഹ്യുവിന്റെ ഭരണത്തില്‍ ഇസ്രയേലില്‍ രൂപപ്പെട്ട ആഭ്യന്തര രാഷ്ട്രീയ സംഘര്‍ഷങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നതിനിടയ്ക്കായിരുന്നു ആക്രമണം ആസൂത്രണം ചെയ്യുന്നത്.

ഇസ്രയേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയെങ്കിലും ആസൂത്രണത്തില്‍ പങ്കില്ലെന്നാണ് യുഎന്നിലെ ഇറാന്റെ വക്താവ് നല്‍കുന്ന വിശദീകരണം. പക്ഷെ ആക്രമണത്തില്‍ ഇറാന്റെ കൈയ്യുണ്ടെന്നതിനുള്ള തെളിവുകള്‍ ഇസ്രയേലിന് ലഭിച്ചുവെന്നാണ് സൂചനകള്‍. ഇറാന് ഇസ്രയേലിനോട് തീര്‍ത്താല്‍ തീരാത്ത പകയുണ്ട്. ഇറാന്റെ സൈനിക മേധാവികളില്‍ ഒരാളായിരുന്ന കാസിം സുലൈമാനിയെ വധിക്കാന്‍ കൂട്ടുനിന്നത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണെന്ന് ഇറാന്‍ ഭരണകൂടം വാദിച്ചിരുന്നു. ഇതിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലിഖമേനി വെല്ലുവിളിച്ചിരുന്നു. ഇതുമാത്രമല്ല ഇറാന്റെ ആണവ ശാസ്ത്രജ്ഞരെയൊക്കെ വധിച്ചത് മൊസാദാണ്. ഇറാനിലും സഖ്യകക്ഷികളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇസ്രായേല്‍ മേഖലയില്‍ കൊലപാതക പരമ്പരയാണ് നടത്തുന്നതെന്ന് ആയത്തുള്ള പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ ആണവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ പ്രത്യേകം ലക്ഷ്യമിടുന്നു.

2010 മുതല്‍ 2012 വരെ ഇറാനില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിരുന്നു. വിദേശയാത്രയ്ക്കിടെ ഇറാനിയന്‍ ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ടുപോകുകയോ അനധികൃതമായി തടങ്കലില്‍ വയ്ക്കുകയോ ചെയ്യുന്നത് പതിവായിരുന്നു. നതാന്‍സിലുള്ള ഇറാന്റെ ആണവ ഗവേഷണ കേന്ദ്രം ഇസ്രായേലും യുഎസും ലക്ഷ്യമാക്കി 'സ്റ്റക്‌സ്‌നെറ്റ്' വൈറസ് ആക്രമണം നടത്തി, അതിലെ കേന്ദ്രങ്ങളെ പ്രവര്‍ത്തനരഹിതമാക്കി. ഇറാന്റെ മറ്റ് ആണവകേന്ദ്രങ്ങളിലും തുടര്‍ച്ചയായ് ദുരൂഹമായ സ്‌ഫോടനങ്ങളുണ്ടായി. ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് ഇസ്രായേലുമായി സഹകരിച്ച് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ നിരവധി അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വെല്ലുവിളിച്ചത്. ട്രംപിന് നേരെ വധഭീഷണിയും മുഴക്കിയിരുന്നു. ഇപ്പോള്‍ കിട്ടിയ അവസരം ഇറാന്‍ ഹമാസിനെ വെച്ച് നടപ്പാക്കി.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് വിഭാഗത്തിന്റെ തലവനായ മൊഹ്‌സെന്‍ ഫക്രിസാദേ എന്ന ഉയര്‍ന്ന റാങ്കിലുള്ള ന്യൂക്ലിയര്‍ ഫിസിസ്റ്റിനെ 2020 നവംബര്‍ 27 ന് ടെഹ്‌റാന്‍ പ്രാന്തപ്രദേശത്ത് വച്ച് വധിച്ചിരുന്നു. ഇറാന്റെ ആണവപരീക്ഷണങ്ങളെ ഇത് തകിടംമറിച്ചിരുന്നു. ഇസ്രയേലിയുടെയും യുഎസിന്റെയും ഹിറ്റ് ലിസ്റ്റില്‍ കുറച്ചുകാലമായി ഫക്രിസാദെ ഉണ്ടായിരുന്നു. യുഎസ്ഇസ്രായേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒന്നാമതായി അറിയപ്പെട്ടിരുന്നതിനാല്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത വ്യക്തികളില്‍ ഒരാളായിരുന്നു ഫക്രിസാദെ. നെതന്യാഹുവിന് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചതിന് ശേഷം ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം സംഘടിപ്പിച്ച ഹിറ്റ് ജോബ് ആയിരുന്നു ഫക്രിസാദെയുടെ കൊലപാതകം. ഇത് ഇറാനെ ചൊടിച്ചിപ്പിച്ചു. അങ്ങനെ ഇസ്രയേലുമായി കനത്ത പോരിലായിരുന്നു ഇറാന്‍. മൊസാദിന്റെ തലതകര്‍ക്കുമെന്ന് ഇറാന്‍ ഭരണകൂടം വെല്ലുവിളിച്ചിട്ടുമുണ്ട്. ഇസ്രയേലിനോടുള്ള പകവീട്ടാന്‍ ഇറാന്‍ ഹമാസിനെ ചാവേറുകളാക്കി. ആയുധപരിശീലനവും ആള്‍ബലവും നല്‍കി ഇസ്രയേലിലേക്ക് ഭീകരരെ അയച്ചതിന് പിന്നില്‍ ഇറാന്റെ കരങ്ങളുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. വന്‍തോതിലാണ് ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. ഇത് ഇസ്രയേല്‍ സേനയെ ഞെട്ടിച്ചു. ഹമാസിന് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഇതോടെ വ്യക്തമായിരുന്നു. എന്നാല്‍ ആര് ആ ചോദ്യമാണ് ഉയര്‍ന്നത്. ഇപ്പോള്‍ അതിനുള്ള ഉത്തരം പുറത്ത് വന്നു. ഹമാസിനെ പിന്നില്‍ നിന്ന് സഹായിക്കുന്നത് ഇറാന്‍ തന്നെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (11 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (28 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (37 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (51 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (59 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends