Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ... പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ...വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും...

24 NOVEMBER 2023 12:19 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ. പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്‌ക്കൽ ആരംഭിക്കും. വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും. ബന്ദികളുടെ പട്ടികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലമാണ് വെടിനിർത്തൽ ഇന്നലെ നടപ്പിലാക്കാതിരുന്നതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരിൽ സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുക. ഇസ്രായേലിലെ ജയിലുകളിൽ തടവിലുള്ള പാലസ്തീൻകാരിൽ ചിലരേയും വിട്ടയയ്‌ക്കുമെന്നാണ് വിവരം. നാല് ദിവസം കൊണ്ട് 50ഓളം തടവുകാരെയാണ് മോചിപ്പിക്കുന്നത്. എവിടെ എത്തിച്ചാണ് ബന്ദികളെ കൈമാറുന്നത് എന്ന കാര്യം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

 

ഒന്നരമാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലിക വിരാമമാകുന്നത്. ആദ്യ ഘട്ടത്തിൽ വിട്ടയയ്‌ക്കുന്ന സ്ത്രീകളും കുട്ടികളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്ത്രീകളും കുട്ടികളുമായി 13 പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗാസയില്‍ നാലുദിവസം വെടിനിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചത്. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കും.

പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കും. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും.ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാര്‍. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടാമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോദിവസം നീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.ഈ നാല് ദിവസങ്ങളിൽ സൈനിക നടപടി ഉണ്ടാകില്ലെന്നാണ് ഹമാസിന്റെയും ഇസ്രായേൽ സൈന്യത്തിന്റെയും നിലപാട്. ഇതുകൂടാതെ മാനുഷിക വൈദ്യസഹായങ്ങളുമായി പ്രതിദിനം 200 ട്രക്കുകൾക്ക് ഗാസ മുനമ്പിലേക്ക് പോകാനാകും. എല്ലാ ദിവസവും ഇന്ധനവുമായി നാല് ട്രക്കുകളും ഗാസയിലേക്ക് പോകും.ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു.

 

ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഏകദേശം 20 ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നീട്ടുകയും ചെയ്യും.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നില്‍ വെച്ച പുതിയ നിബന്ധന പ്രതീക്ഷ നല്‍കുന്നതാണ്.ഒക്ടോബര്‍ 7 നാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്.ഈ ആക്രമണങ്ങളില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ നിന്ന് 240 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.ഇവരെ ഗാസയിലാണ് താമസിപ്പിച്ചിരിക്കുന്നത്.ഹമാസ് ഇതുവരെ 4 ബന്ദികളെ മോചിപ്പിച്ചു.ഒരു ഇസ്രായേലി സൈനികനെ ഐഡിഎഫ് രക്ഷപ്പെടുത്തി.അതേസമയം ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അല്‍ ഷിഫ ആശുപത്രിക്ക് സമീപം കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.ബന്ദി കൈമാറ്റം നിരീക്ഷിക്കാന്‍ ദോഹയില്‍ ഒരു ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിച്ചേക്കും.ഗാസയിലെ ബന്ദികളെ ഹമാസ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറും.ഇതിന് ശേഷം ഇവരെ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് കൈമാറും.മോചിതരായ പലസ്തീന്‍ ബന്ദികളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുടരും. ചിലര്‍ ഗാസയിലേക്കും പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (18 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (21 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (26 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends