Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒരു ഒത്തുതീര്‍പ്പുമില്ല...കരാറുമില്ല. ഗാസയില്‍ യുദ്ധം തീരുന്നുമില്ല.... ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ പടക്കോപ്പുകള്‍ വാങ്ങാന്‍ ധാരണയായിരിക്കുന്നു....

24 NOVEMBER 2023 12:48 PM IST
മലയാളി വാര്‍ത്ത

ഒരു ഒത്തുതീര്‍പ്പുമില്ല.  കരാറുമില്ല. ഗാസയില്‍  യുദ്ധം തീരുന്നുമില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്ന് പുതിയ പടക്കോപ്പുകള്‍ വാങ്ങാന്‍ ധാരണയായിരിക്കുന്നു. ഇസ്രായേല്‍  ഈ രാജ്യങ്ങള്‍ക്ക് മുന്‍പ് കൈമാറിയ  സാങ്കേതിക സംവിധാനത്തില്‍ നിര്‍മിച്ച പുതിയ പടക്കോപ്പുകളും വെടിക്കോപ്പുകളുമാണ് ഇസ്രായേലിന് ഉടനെ വന്നുചേരുന്നത്.നാലു ദിവസത്തേക്ക് ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം നിറുത്താന്‍ ധാരണയായെന്നും ഇരുരാജ്യങ്ങളും തടവുകാരെ കൈമാറുമെന്നുമൊക്കെയായിരുന്നു കഥകള്‍. ഇത്തരത്തില്‍ യാതൊരു അന്തിമ  കരാറും ഒപ്പിടീലും നടന്നിട്ടില്ലെന്നും നാലു ദിവസത്തേക്ക ഗാസയില്‍ താല്‍ക്കാലികമായ ഒരു ശാന്തതയ്ക്ക് ധാരണവന്നുവെന്നു മാത്രം.  

 

ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച അനുസരിച്ചുള്ള വെടിനിറുത്തല്‍ താല്‍ക്കാലികമാണെന്നും ഗാസ ഇനിയൊരിക്കല്‍പോലും വിട്ടുകൊടുക്കില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു പ്രസ്താവിച്ചിരിക്കുന്നു.
അയ്യായിരം കുഞ്ഞുങ്ങളെ ഉള്‍പ്പെടെ   പന്തീരായിരം പലസ്തീനികളെ കൊന്നൊടുക്കിയെങ്കിലും പ്രതീക്ഷിക്കുന്ന യുദ്ധവിജയം ലഭിച്ചില്ലെന്നാണ് നെതന്യാഹു പരസ്യമായി പറയുന്നത്. ഗാസയിലെ തുരങ്കങ്ങള്‍ പൂര്‍ണമായി തകര്‍ക്കുക, അതിനുള്ളില്‍  തമ്പടിച്ചിരിക്കുന്ന ഹമാസുകളെ കൊന്നൊടുക്കുക എന്നതു മാത്രമാണ് നെതന്യാഹുവിന്റെ അന്തിമലക്ഷ്യം. നാല്‍പതിനായിരം ഹമാസ് തീവ്രവാദികളില്‍ നാലായിരം പേരെ മാത്രമേ ഉന്‍മൂലനം ചെയ്യാനായിട്ടുള്ളുവെന്നും ഹമാസ് കൂട്ടക്കൊലയോട്  പക പോക്കാതെ പിന്നോട്ടുപോകില്ലെന്നും നെതന്യാഹു പറയുന്നു.
വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി  നെതന്യാഹു അറിയിച്ചെങ്കിലും കരാര്‍ താല്‍ക്കാലികം മാത്രമാണ്.

കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം തങ്ങളുടെ ജയിലുകളിലുള്ള 150 പലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേലും  മോചിപ്പിക്കും. എന്നാല്‍ ഗാസയിലേക്ക് ഇനിയൊരു പലസ്തീനിയും മടങ്ങിച്ചെല്ലാന്‍ ഇസ്രായേല്‍  അനുവദിക്കില്ല. ഇതോടകം പലായനം ചെയ്ത രണ്ടു ലക്ഷം  പലസ്തീനികളില്‍ ഒരാള്‍പോലും ഇനി മടങ്ങിച്ചെല്ലുമെന്ന പ്രതീക്ഷയും വേണ്ട. ഹാസയിലെ  കെട്ടിടസമുച്ചയങ്ങളില്‍ 45 ശതമാനവും ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തിരിക്കുന്നു. അടുത്ത മൂന്നു വര്‍ഷം കഠിനശ്രമം നടത്തിയാല്‍പോലും ഈ കെട്ടിടങ്ങളുടെ നാശാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാവില്ല. മാത്രവുമല്ല വെള്ളവും വൈദ്യുതിയുമൊന്നും അവിടെ ഇനി ഉണ്ടാകുകയുമില്ല.

 

ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ നടപ്പാകാതെ വന്നാല്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്‍വാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു ഇന്നു രാവിലെയും ആവര്‍ത്തിച്ചിട്ടുണ്ട്.
ഗാസയില്‍ നിന്നും ഇസ്രയേലിന് ഭീഷണി ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നീ ഇസ്രയേല്‍ നിലപാടില്‍ മാറ്റമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.  വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ തെളിയുന്നത് ഏതു നിമിഷവും യുദ്ധം പുനരാരംഭിക്കുമെന്നു തന്നെയാണ്.  46 ദിവസത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദിവസങ്ങളുടെ വിരാമമുണ്ടായാല്‍പ്പോലും  38 അംഗ ഇസ്രായേല്‍  മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനെ എതിര്‍ത്തു എന്നതാണ് ഏറ്റവും പ്രസക്തമായത്.

 

നാലുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് സമ്മതമറിയിച്ചെങ്കിലും നിരവധി ആവശ്യങ്ങള്‍ ഇസ്രായേല്‍ മുന്നോട്ടുവച്ചിട്ടുണ്ട്.  ഒക്‌ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെ ഇസ്രായേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ട് പോയ എല്ലാവരെയും  മോചിപ്പിക്കണമെന്നാണ് അതിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. അക്കാര്യത്തില്‍ ഹമാസ് വ്യക്തമായ നിലപാട് പറഞ്ഞിട്ടില്ല.  ആദ്യ ഘട്ടത്തില്‍ നാലുദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും.ബന്ദികളെ ഹമാസ് റെഡ് ക്രോസിലേക്ക് മാറ്റുകയും തുടര്‍ന്ന് അവരെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് സൈനികര്‍ക്ക് കൈമാറുകയുമായിരിക്കും. ബന്ദികളെ പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ഇസ്രായേല്‍ പൗരന്മാരായ 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ബന്ധികളില്‍ ഒരാളെയെങ്കിലും ഹമാസുകള്‍ ശാരീരികമോ മാനസികമോ ആയി പീഢിപ്പിച്ചതായി കണ്ടെത്തിയാല്‍ അതിതീവ്രമായ പോരാട്ടത്തിലേക്ക് ഇസ്രായേല്‍ വീണ്ടും ഇറങ്ങിത്തിരിക്കും.

കരാര്‍ അനുസരിച്ച് ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും ഇസ്രായേലും മോചിപ്പിക്കും. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായുള്ളവരെയാണ് മോചിപ്പിക്കുകയെങ്കിലും എത്രപേരെ മോചിപ്പിക്കുമെന്ന് ഇസ്രായേല്‍ ഇനിയും  വെളിപ്പെടുത്തിയിട്ടില്ല. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന 150 പലസ്തീന്‍ പൗരന്മാരെ ഇസ്രായേല്‍ മോചിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. അതേ സമയം  ഗാസയിലേക്ക് ഇന്ധനവും ഇസ്ലാമിക രാജ്യങ്ങളുടെ  സഹായവും അനുവദിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു.എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കാനും ഹമാസിനെ സമ്പൂര്‍ണമായി ഉന്‍ മൂലനം ചെയ്യാനും പോരാട്ടം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കുന്നുണ്ട്. ഗാസയില്‍ നിന്ന് ഇനി യാതൊരു ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രായേല്‍ സര്‍ക്കാരും സൈന്യവും സുരക്ഷാ സംവിധാനവും തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവന  വ്യക്തമാക്കുന്നു.

 

അതേസമയം, യുദ്ധം തുടരുമ്പോഴും ഹമാസ് ബന്ധിയാക്കിയിരിക്കുന്ന  സ്വന്തം പൗരന്മാരെ മോചിപ്പിക്കാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ എതിര്‍പ്പ് ശക്തമാണ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് നീങ്ങാന്‍ ഇസ്രായേലിനെ പ്രരിപ്പിച്ചത്.ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഒരു ധാരണയും ഉണ്ടായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ്  ഇന്ന് പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ ഇസ്രായേല്‍- ഹമാസ് യുദ്ധം അവസാനിച്ചുവെന്ന് ലോകം  കരുതേണ്ടതില്ല. കൂടുതല്‍ മാരകമായ ആയുധങ്ങളും യുദ്ധതന്ത്രങ്ങളുമായി ഇസ്രായേല്‍ കോപ്പുകൂട്ടുകയാണ്. ഹസാസ് തീവ്രവാദികളില്‍ ഒരാള്‍പോലും ബാക്കിയുണ്ടാവില്ലെന്ന് നെതന്യാഹു പൊതുപ്രസ്താവന നടത്തിയിട്ട് പത്തുദിവസമേ ആകുന്നുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (18 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (21 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (26 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends