Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് വീടുകളിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം: താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരും: പോരാട്ടം കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് നീളുമെന്ന് മുന്നറിയിപ്പ്...

24 NOVEMBER 2023 04:04 PM IST
മലയാളി വാര്‍ത്ത

തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് താൽക്കാലികമായി വെടിനിർത്തൽ ഉണ്ടായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം. താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരുമെന്നും, കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് പോരാട്ടം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയിൽ 1.7 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

ആഴ്ചകൾ നീണ്ട ഇസ്രായേൽ ആക്രമണത്തിന് ശേഷം മരണസംഖ്യ 14,500 കവിഞ്ഞതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഒക്‌ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതായും 236 പേരെ ഗാസയിൽ ബന്ദികളാക്കിയതായും ഇസ്രായേൽ പ്രതിരോധ സേന കണക്കാക്കുന്നു. ഏഴ് ആഴ്‌ചത്തെ യുദ്ധത്തിന് ശേഷം, ഹമാസും ഇസ്രയേലും അംഗീകരിച്ച ആദ്യ ഉടമ്പടിയെ ബോംബാക്രമണം നടത്തിയ ഗാസയിലെ ഫലസ്തീനികൾ സമ്മിശ്ര വികാരത്തോടെ സ്വാഗതം ചെയ്തു.

ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 39 ഫലസ്തീൻ തടവുകാരെയും ഗാസയിലെ 13 തടവുകാരെയും വരും മണിക്കൂറുകളിൽ മോചിപ്പിക്കും. നാല് ദിവസത്തെ ഇടവേളയ്ക്ക് കരാർ പ്രകാരം സഹായ ട്രക്കുകളും ഗാസയിലേക്ക് കടന്നു. ഗാസയിൽ യുദ്ധത്തിന്റെ 49-ാം ദിനമാണ് താത്കാലിക വെടിനിർത്തലുണ്ടായത്. ഇന്ത്യൻ സമയം രാവിലെ 10.30നാണ് നാലുദിന താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.

 

ഖത്തർ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കങ്ങളാണ് ലക്ഷ്യംകണ്ടത്. 50 - 150 എന്ന അനുപാതത്തിലാണ് ഹമാസും ഇസ്രായേലും ബന്ദികൈമാറ്റം നടത്തുക. സ്ത്രീകളും കുട്ടികളുമായ 13 ബന്ദികളെ ഹമാസ് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മോചിപ്പിക്കുക. ഇവരെ റഫ അതിർത്തി കടത്തി ഇസ്രായേലിലെ ടെൽ അവീവിലെത്തിക്കും. 39 ഫലസ്തീനി തടവുകാരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ് എത്തിക്കുക.

അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസിനാണ് ഇരുകൂട്ടരും ബന്ദികളെ കൈമാറുക. ഗാസയിൽ സൈനിക വാഹന നീക്കം ഇസ്രായേൽ പൂർണമായി നിർത്തും. സലാഹുദ്ദീൻ റോഡ് വഴി വടക്കു നിന്ന് തെക്കോട്ട് യാത്ര അനുവദിക്കും. റഫ അതിർത്തി വഴി പ്രതിദിനം 200 ട്രക്കുകൾ ഗാസയിലെത്തും. താത്കാലിക വെടിനിർത്തൽ നടപ്പാകുമ്പോഴും ഗാസയിൽ ഇസ്രായേലിന്‍റെ ആകാശം ബോംബാക്രമണം മൂലമുള്ള പുകയാൽ നിറഞ്ഞിരിക്കയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (9 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (18 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (24 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (36 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (58 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (3 hours ago)

Malayali Vartha Recommends