Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അര്‍ദ്ധനഗ്നരാക്കി വൈദ്യുത തൂണില്‍ തൂക്കിയിട്ട് മൃതദേഹങ്ങള്‍ കഴുകന് കൊടുത്തു;കൊടുംക്രൂരത പുറത്തെടുക്കുകയാണ് ഹമാസ്,വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു,ഗാസ മുനമ്പില്‍ പറന്നെത്തി നെതന്യാഹു,ഭീകരരുടെ വിളയാട്ടത്തിന് അറുതിവരുത്തുമെന്ന് പ്രഖ്യാപനം

27 NOVEMBER 2023 08:49 PM IST
മലയാളി വാര്‍ത്ത

ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ട് ഇസ്രയേല്‍ ചാരന്മാരെ ഹമാസ് വധിച്ചു. ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്‌തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹങ്ങള്‍ കഴുകന്മാര്‍ക്ക് ഇട്ടുകൊടുക്കുന്നുവെന്ന സ്ഥിരീകരിക്കത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട് .

ഗാസയിലെ വെസ്റ്റ്ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് രണ്ട് ഇസ്രയേല്‍ ചാരന്മാരെ ഹമാസ് വധിച്ചത് . ഗാസയിലെയും ഹമാസിനെയും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയിരുന്നു രണ്ടുപേരെയാണ് പലസ്തീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ ജനക്കൂട്ടം തെരുവിലൂടെ വലിച്ചിഴക്കുകയും ഒരു വൈദ്യുത തൂണില്‍ തൂക്കിയിടുകയും ചെയ്‌തെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഈ സംഭവം. തുല്‍ക്കറെം അഭയാര്‍ത്ഥി ക്യാമ്പിലെ രണ്ട് പലസ്തീനികള്‍ ഇസ്രായേലി സുരക്ഷാ സേനയെ സഹായിച്ചെന്ന് നവംബര്‍ ആറിന് ഒരു പ്രാദേശിക തീവ്രവാദി സംഘം ആരോപിച്ചിരുന്നു. തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാമ്പില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് പ്രധാന തീവ്രവാദികളെ വധിച്ചതായി പലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 31 കാരനായ ഹംസ മുബാറക്കും 29 കാരനായ അസം ജുഅബ്രയുമാണ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

വധശിക്ഷ നടപ്പിലാക്കിയെന്ന രീതിയിലുള്ള ഒന്നിലധികം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ജനക്കൂട്ടം അവരെ അധിക്ഷേപിക്കുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന് (ഐഡിഎഫ്) വേണ്ടി പ്രവര്‍ത്തിച്ച പുരുഷന്മാര്‍ എന്ന് പറയുന്നത് കാണാം. ഇസ്രായേല്‍ ആസ്ഥാനമായുള്ള i24 ന്യൂസ് എന്ന ചാനലാണ് ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍, ഹമാസോ ഐഡിഎഫോ വധശിക്ഷയെക്കുറിച്ച് ഔപചാരികമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

ഇതേ സമയം ബെഞ്ചമിന്‍ നെതന്യാഹു ഗസ്സയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി . ഗസ്സയിലെത്തിയ അദ്ദേഹം ഇസ്‌റാഈല്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി. അന്തിമ വിജയം നേടും വരെ യുദ്ധം തുടരുമെന്ന് സൈന്യത്തോട് അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ എവിടെ വെച്ചാണ് നെതന്യാഹു സൈനികരെ കണ്ടത് എന്നത് വ്യക്തമല്ല. 'ഒന്നും നമ്മെ തടയില്ല, യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടാനുള്ള ശക്തിയും ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും നമുക്കുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ അത് ചെയ്യും' – നെതന്യാഹു പറഞ്ഞു. സൈനികര്‍ക്കൊപ്പം നിന്ന് നെതന്യാഹു സംസാരിക്കുന്ന വീഡിയോ അദ്ദേഹത്തിന്റെ ഓഫീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈനിക വേഷത്തില്‍ ഹെല്‍മറ്റ് ധരിച്ചാണ് നെതന്യാഹു ഗസ്സയിലെത്തിയത്. 2005ന് ശേഷം ഇതാദ്യമായാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഗസ്സയില്‍ എത്തുന്നത്.

ബന്ദികളെ മോചിപ്പിക്കുന്ന കരാറിന്റെ അടിസ്ഥാനത്തില്‍ നാല് ദിവസത്തേക്ക് വെടിനിര്‍ത്തലിന് ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. ആറ് സ്ത്രീകളും 33 കുട്ടികള്‍ ഉള്‍പ്പെടെ 39 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. 12 തായ് ബന്ദികള്‍ ഉള്‍പ്പെടെ 25 പേരെ ഹമാസ് മോചിപ്പിച്ചിരുന്നു. കരാര്‍ പ്രകാരം നാല് ദിവസത്തിനകം കുട്ടികളും സ്ത്രീകളുമടക്കം 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. അതേസമയം, ഓരോ ഇസ്രായേലി ബന്ദിക്കും പകരമായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന മൂന്ന് പലസ്തീനികളെ വീതം മോചിപ്പിക്കും. അതായത് ആകെ 150 പലസ്തീനികളെ മോചിപ്പിക്കും. ഹമാസ് വിട്ടയച്ച ബന്ദികളില്‍ മൂന്ന് അമേരിക്കക്കാരും ഉള്‍പ്പെടും. ഇരുഭാഗത്തുനിന്നും കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നാലു ദിവസത്തെ യുദ്ധവിരാമം താല്‍ക്കാലികം മാത്രമാണെന്നും ഹമാസുകളെ വകവരുത്തുകയെന്നത് തന്റെ ജീവിതനിയോഗമാണെന്നും നെതന്യാഹു പറഞ്ഞതോടെ ഇനി വരാനിരിക്കുന്നത് അതിഘോര യുദ്ധം ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ് .നാളെ മുതല്‍ യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ നേരിട്ട് ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിട്ടുണ്ട് . അതേസമയം ഗാസയിലെ ഹമാസിന്റെ തലവന്മാരില്‍ ഏറെപ്പേരെയും ഇതിനകം ഇസ്രായേല്‍ വധിച്ചുകഴിഞ്ഞു. നേതാക്കളെ ഒന്നാകെ ഇസ്രായേല്‍ വകവരുത്തിയതോടെ ഇനിയൊരു പോരാട്ടം നയിക്കാന്‍ ഹമാസുകള്‍ക്ക് ആരുമില്ല എന്നതാണ് അവസ്ഥ .അതുകൊണ്ട് ഈ വെടിനിര്‍ത്തല്‍ വലിയ ആശ്വാസമായിരുന്ന ഹമാസിന് വീണ്ടും യുദ്ധം തുടങ്ങുമെന്നത് കനത്ത ഭീഷണി തന്നെയാണ് .

നാളെ ശക്തമാകാന്‍പോകുന്ന യുദ്ധം ചുരുങ്ങിയത് രണ്ടുമാസം കൂടി തുടരുമെന്നും ഇതോടെ ഹമാസുകളെ പൂര്‍ണമായി വകവരുത്താനാകുമെന്നും ഇസ്രായേല്‍ കണക്കുകൂട്ടുന്നു.സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്താനും അവര്‍ക്ക് ധൈര്യം പകരാനുമായി
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ഗാസ മുനമ്പിലെത്തയിരുന്നു. സുരക്ഷാ സേനയുമായി അദ്ദേഹം മൂന്നു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈനികരുമായും കമാന്‍ഡര്‍മാരുമായും നെതന്യാഹു സംസാരിക്കുകയും ചെയ്തു. ഹമാസുമായുള്ള വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കുന്നതോടെ കൂടുതല്‍ തീവ്രതയോടെ ഗാസായില്‍ ബോംബാക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രതിരോധമന്ത്രി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കുക, കരുത്താര്‍ജിക്കുക, യുദ്ധം പൂര്‍വാധികം ശക്തിയോടെ തുടരുക എന്നാണ് ഇസ്രായേലിന്റെ എക്കാലത്തെയും നയം.

യുദ്ധം ശക്തിപ്പെടുത്താനിരിക്കെ വടക്കന്‍ ഗാസയിലേക്ക് മടങ്ങരുതെന്ന് ഇസ്രായേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കന്‍ ഗാസയിലെ യുദ്ധമേഖലയിലെ തങ്ങളുടെ വീടുകളിലേക്ക് പലസ്തീനികള്‍ മടങ്ങിപ്പോകാന്‍ ശ്രമിക്കില്ല എന്നതായിരുന്നു താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഒരു വ്യവസ്ഥ. താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെ വെടിനിര്‍ത്തല്‍ നീട്ടാന്‍ അമേരിക്ക, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. ഇതുവഴി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനും കൂടുതല്‍ മാനുഷിക സഹായം ഗാസയില്‍ എത്തിക്കാനും സാധിക്കുമെന്ന് ഹമാസ് കരുതുന്നു. ഒക്ടോബര്‍ ഏഴിന് ഗാസ മുനമ്പില്‍ നിന്ന് 5000 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചു. ഇതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.

ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്മാരുടെ എണ്ണം 12,000 കവിഞ്ഞു. ഇതുവരെ, ഗാസയിലെ 2.3 ദശലക്ഷം പൗരന്മാരില്‍ പകുതിയും വീടുകള്‍ ഉപേക്ഷിച്ചു പോയി. ഹമാസ് പോരാളികള്‍ ഇരുന്നൂറിലധികം സാധാരണക്കാരെയാണ് ബന്ദികളാക്കിയിട്ടുള്ളത്. ഇവരെല്ലാവരെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചുകിട്ടണമെന്നാണ് ഇസ്രയേലിന്റെ വ്യവസ്ഥ . നാലു ദിവസത്തെ യുദ്ധവിരാമത്തിന്റെ ഭാഗമായി 41 ഇസ്രായേലി ബന്ദികളേ ഹമാസും 78 പലസ്തീന്‍ തടവുകാരേ ഇസ്രായേലും മോചിപ്പിച്ചു എന്നതല്ലാതെ യുദ്ധം തീര്‍ന്നിട്ടില്ല. ഒക്ടോബര്‍ ഏഴിന് ഹമാസുകള്‍ പിടിച്ചെടുത്ത 180 ഇസ്രായേലി ബന്ദികള്‍ ഇപ്പോഴും ഹമാസുകളുടെ രഹസ്യ തുരങ്കത്തിനുള്ളില്‍ എവിടെയോ കഴിയുന്നുണ്ട്. അതേ സമയം രണ്ടായിരം പലസ്തീനികള്‍ ഇസ്രായേലിന്റെ കൈവശം വിവിധ ജയിലുകളിലും കഴിയുന്നുണ്ട്. ഹമാസ് തീവ്രവാദികളില്‍ ഒരാള്‍പോലും അവശേഷിക്കാതെ അവരെ ഉന്‍മൂലനം ചെയ്യാതെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends