Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അന്ന് ഒരാള്‍ക്ക് ആയിരം ഇന്ന് പതിനായിരം;ഇറാന്റെ കുബുദ്ധിയില്‍ ഇസ്രയേലിനെ പ്രതിസന്ധിയിലാക്കാന്‍ ഹമാസ്,ബന്ദികളെ വച്ച് വിലപേശുന്നു,തടവിലുള്ള ഇസ്രയേലികളെ വിടണമെങ്കില്‍ ഈ ഡിമാന്റ് അംഗീകരിക്കണം,നെതന്യാഹുവിനെ ചൊടിപ്പിച്ച് ഹമാസ്

30 NOVEMBER 2023 08:56 PM IST
മലയാളി വാര്‍ത്ത

മുഴുവന്‍ ഇസ്രായേല്‍ സൈനികരെയും വിട്ടയക്കാം; പക്ഷേ... ഹമാസ് ആവശ്യപ്പെടുന്നത് ഇസ്രായേല്‍ ജയിലിലുള്ള ഹമാസ് നേതാക്കളുള്‍പ്പടെയുള്ള പതിനായിരം തടവുകാരെയാണ് . മുന്‍പ് യാഹ്യ സിന്‍വരെന്ന യുദ്ധാക്കിറുക്കനെ പുറത്തിറക്കാന്‍ ഹമാസ് കളിച്ച ആ നാറിയ കളി തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഹമാസിന്റെ പ്രതികരണം ചര്‍ച്ചയാകുന്നത് . തങ്ങളുടെ തടവിലുള്ള ഇസ്രായേല്‍ സൈനികരെ എല്ലാവരെയും വിട്ടയക്കാമെന്നും എന്നാല്‍ ഉപാധിയുണ്ടെന്നും ഹമാസ് നേതൃത്വം അറിയിച്ചു.അതേസമയം ഇന്ന് ഹമാസ് വിട്ടയച്ചത് ഏഴു ബന്ധികളെയും മരിച്ചുപോയ ഏഴുപേരുടെ മൃതദേഹങ്ങളുമാണ് . 24 മണിക്കൂറിനുള്ളില്‍ 10 ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം ആരംഭിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട് . അതിനു മറുപടിയായി ഹമാസ് പറയുന്നത് 7000ത്തിലധികം വരുന്ന പലസ്തീന്‍കാര്‍ ഇസ്രായേല്‍ ജയിലിലുണ്ട്,അവരെ വിട്ടയച്ചാല്‍ മുഴുവന്‍ ബന്ദികളെയും ജീവനോടെ വിട്ടയയ്ക്കാമെന്നാണ് . 3 കുട്ടികളും 24 സ്ത്രീകളും 150 ല്‍ അധികം പുരുഷ ബന്ദികളും ഹമാസിന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത് . ഇവരില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നുള്ളതിലും ഇസ്രായേലിനു സംശയമുണ്ട് .

ആക്രമണത്തില്‍ 60 ഇസ്രായേല്‍ ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് മൂന്നാഴ്ച മുമ്പ് ഹമാസ് അറിയിച്ചിരുന്നു. ബന്ദികളുടെ കൂട്ടത്തില്‍ 10 മാസം പ്രായമായ കുഞ്ഞുമുണ്ടെന്ന് ഹമാസ് പറയുന്നു. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.
ഖത്തര്‍ മധ്യസ്ഥത പ്രകാരം ഒരു ബന്ധിക്ക് 3 പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കണം എന്നാണു വ്യവസ്ഥ . ഹമാസിന്റെ പക്കലുള്ള സൈനികരെ ഇതുവരെ വിട്ടു നല്‍കിയിട്ടില്ല. സൈനികരെ വിട്ടു നല്‍കണമെങ്കില്‍ തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കണമെന്നാണ് ഹമാസ് പറയുന്നത് .

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ സന്ദര്‍ശനത്തിന് എത്തിയ ഗാസ മുന്‍ ആരോഗ്യമന്ത്രിയും ഹമാസ് നേതാവുമായ ബാസിം നയിം ആണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നും ഇസ്രായേല്‍ സൈന്യം പതിനായിരത്തോളം പലസ്തീന്‍കാരെ തടവിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന എല്ലാ പലസ്തീന്‍കാരെയും വിട്ടയച്ചാല്‍ മുഴുവന്‍ ഇസ്രായേലികളെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാണ് എന്നാണ് ബാസിം നയിം മാധ്യമങ്ങളോട് പറഞ്ഞത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ഹമാസും ഇസ്രായേലും തയ്യാറായിട്ടുണ്ട്. ഇതോടെ ഏഴാം ദിവസത്തിലേക്കാണ് വെടിനിര്‍ത്തല്‍ കടന്നിരിക്കുന്നത്. ഇതിനകം 250 ഓളം പേര്‍ ഇരുഭാഗത്ത് നിന്നും മോചിതരായി. എന്നാല്‍ നിരവധി പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നുണ്ട്.

ആദ്യം നാല് ദിവസത്തെ വെടിനിര്‍ത്തലാണ് ഇരുപക്ഷവും അംഗീകരിച്ചത്. പിന്നീട് രണ്ട് ദിവസം കൂടി നീട്ടി. ഇപ്പോള്‍ ഒരു ദിവസം കൂടി നീട്ടിയിരിക്കുകയാണ്. സുസ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക, ഇസ്രായേല്‍, ഹമാസ് എന്നീ കക്ഷികളാണ് ചര്‍ച്ചയില്‍ ഭാഗമാകുന്നത്. പിടികൂടിയവരെ വച്ച് വില പേശാനുള്ള തന്ത്രമാണ് ഹമാസിന്റേത്. ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരുടെ മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്.

2011ല്‍ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ ഹമാസ് വിട്ടുകൊടുത്തത് ആയിരത്തിലധികം പലസ്തീന്‍കാര്‍ക്ക് പകരമായിട്ടാണ്. അന്ന്ആ യിരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ യാഹ്യ സിന്‍വറും ഉണ്ടായിരുന്നു. ഹമാസിന്റെ ഹിറ്റലര്‍ എന്നറിയപ്പെടുന്ന യാഹ്യ സിന്‍വരെ പിടികൂടേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ് . ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നും ഇസ്രായേല്‍ നേതാക്കളെ പറഞ്ഞ് വിശ്വസിപ്പി ച്ച് 18000 ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചത് യഹ്‌യാസിന്‍വര്‍ ആണ് ..രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യാതെ ഇസ്രായേല്‍ അടങ്ങില്ല . ഏതു തുരങ്കത്തില്‍ പോയൊളിച്ചാലും യഹ്യ സിന്‍വരെന്ന ഭീകരന്റെ തലവെട്ടാതെ ഇസ്രായേല്‍ വിശ്രമിക്കില്ല.

ഈ സാഹചര്യത്തില്‍ നിരവധി ഇസ്രായേല്‍ സൈനികരെ തടവിലാക്കിയ ഹമാസ് വേഗത്തില്‍ വഴങ്ങില്ല എന്ന് ഉറപ്പാണ്. 10000 ത്തോളം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ജയിലിലുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. പലസ്തീനിലെ പല പ്രമുഖ നേതാക്കളും തടവിലാണ്.ഇവരെ വിട്ടുകിട്ടുന്നത്തിനൊപ്പം യാഹ്യ സിന്‍വരെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവും ഇറാനും ഹമാസിനും ഉണ്ട് .. ഇതുവരെ ഇരുഭാഗവും വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും മാത്രമാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വെടിനിര്‍ത്തല്‍ തുടരണം എന്ന അഭിപ്രായത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends