Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്നെങ്കിലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ച പെൺകുട്ടി. എന്നാൽ, യുടൂബറായതോടെ വലിയ വരുമാനത്തിലേക്കും എത്തിപ്പിടിച്ചു. ജീവിതം ഒരുപാട് ബാക്കിയുള്ളപ്പോഴാണ് അനുപമ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി അഴിക്കുള്ളിൽ..ബുദ്ധിമതി തല തിരിഞ്ഞപ്പോൾ

02 DECEMBER 2023 06:22 PM IST
മലയാളി വാര്‍ത്ത

ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളിൽ ഒരാൽ തീർത്തും യുവതിയാണ്. പത്മനാഭന്റെയും അനിതാകുമാരിയുടെയും മകളായ അനുപമയുടെ പങ്കാളിത്തത്തിലാണ് ഏവരും അത്ഭുതം കൂറുന്നത്. വളരെ ബ്രില്ല്യന്റായ യുവതിയെന്ന നിലയിലാണ് അനുപമയെ എല്ലാവർക്കും പരിചയം ഉള്ളത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ചേർന്നെങ്കിലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ച പെൺകുട്ടി. എന്നാൽ, യുടൂബറായതോടെ വലിയ വരുമാനത്തിലേക്കും എത്തിപ്പിടിച്ചു. ജീവിതം ഒരുപാട് ബാക്കിയുള്ളപ്പോഴാണ് അനുപമ കുട്ടിയെ തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി അഴിക്കുള്ളിലായിരിക്കുന്നത്.

പൊലീസ് പറയുന്നത് കഴിഞ്ഞ മൂന്ന് മാസമായി അനുപമയ്ക്ക് ഈ തട്ടിക്കൊണ്ടു പോകൽ കേസുമായി അടുത്ത ബന്ധമുണ്ടെന്നാണ്. പി അനുപമയ്ക്ക് യൂട്യൂബ് വിഡിയോകളിൽനിന്നും പ്രതിമാസം അഞ്ച് ലക്ഷം രൂപയോളം വരുമാനം ലഭിച്ചിരുന്നുവെന്ന് എഡിജിപി എംആർ അജിത്കുമാറും വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ മോണിസൈസേഷൻ നിലച്ചതോടെ ഇതിൽനിന്നുള്ള വരുമാനം നിലച്ചു. തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ എതിർത്ത അനുപമ, പിന്നീട് യോജിച്ചതെന്നുമാണ് പൊലീസ് നിമഗനം.

 

 


കേസിലെ മുഖ്യപ്രതിയും അനുപമയുടെ പിതാവുമായ പത്മകുമാറും വൻ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. അതു മറികടക്കാൻ വേണ്ടിയാണ് ഇവർ കുട്ടിയെ തട്ടിയെടുത്ത് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

 

'അനുപമയ്ക്ക് 3.8 ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്നു. അസ്സലായിട്ട് ഇംഗ്ലിഷ് പറയുന്ന കുട്ടിയാണ്. എന്നാൽ ജൂലൈ മാസത്തിൽ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. അതു വീണ്ടും മോണിറ്റൈസ് ചെയ്യണമെങ്കിൽ ഒരു മൂന്നു മാസം കഴിയും. അതുകൊണ്ടു തന്നെ അതുവരെയുണ്ടായിരുന്ന എതിർപ്പ് മാറ്റി. ബിഎസ്സി കംപ്യൂട്ടർ സയൻസിന് അനുപമ ചേർന്നിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹം.

ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നത്. അതിൽനിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി.യുട്യൂബിൽനിന്നുള്ള വരുമാനം ഉള്ളതുകൊണ്ടാകാം കുട്ടിയെ തട്ടിയെടുക്കാനുള്ള ശ്രമം ഇടയ്ക്ക് ഉപേക്ഷിച്ചത്. എന്നാൽ ജൂലൈ മാസം മുതൽ വരുമാനം നിലച്ചതോടെ ഈ പെൺകുട്ടിയുമാകെ നിരാശയിലായി. കുട്ടി ആദ്യം ഇതിനെ എതിർത്തിരുന്നെങ്കിലും വേറെ വഴിയില്ലെന്ന് തോന്നിയതിനാലാണ് പിതാവിന്റെ പദ്ധതിക്കൊപ്പം ചേർന്നത്.' എഡിജിപി വ്യക്തമാക്കി.

കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേർന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു. 'അനുപമ പത്മൻ' എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഒരുമാസം മുൻപാണ് അവസാന വിഡിയോ പോസ്്റ്റ് ചെയ്തത്.

അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും കുതിച്ചു. ശനിയാഴ്ച ഉച്ചയോടെ ഇത് അഞ്ചുലക്ഷവും കടന്നു. യൂട്യൂബറായ അനുപമ ഇൻസ്റ്റഗ്രാമിലും സജീവമായിരുന്നു. പതിനാലായിരത്തിലേറെ ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ഇതിനുപുറമേ സ്വന്തമായി ഒരു വെബ്സൈറ്റും യുവതിക്കുണ്ട്. അനുപമയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിൽ ഈ വെബ്സൈറ്റിന്റെ ലിങ്കുകളും നൽകിയിരുന്നു.

താൻ ഒരു മൃഗസ്നേഹിയാണെന്നാണ് അനുപമ പത്മൻ വെബ്സൈറ്റിൽ അവകാശപ്പെടുന്നത്. തെരുവിൽ ഉപേക്ഷിക്കുന്ന നായ്ക്കളെ പരിപാലിക്കുന്നതിനും നായ്ക്കളെ സംരക്ഷിക്കുന്നതിനുമാണ് താത്പര്യമെന്നും വെബ്സൈറ്റിൽ പറയുന്നു. തന്റെ കുടുംബവും നായ്ക്കളോടും മൃഗങ്ങളോടും കരുണ കാണിക്കുന്നവരാണ്. 'മണിക്കുട്ടൻ', 'മുത്ത്' തുടങ്ങിയ പേരുകളുള്ള ഒട്ടേറെ നായ്ക്കളെ തെരുവിൽനിന്ന് ഏറ്റെടുത്ത് സംരക്ഷിക്കുന്നുണ്ടെന്നും അനുപമയുടെ വെബ്സൈറ്റിലുണ്ട്.

 

നായ്ക്കളെ സംരക്ഷിക്കാനായി പണം സംഭാവന നൽകാനും യുവതി വെബ്സൈറ്റിലൂടെ അഭ്യർത്ഥിക്കുന്നുണ്ട്. ഇതിനായി പണം നൽകാനുള്ള ലിങ്കുകളും വിലാസവും വെബ്സൈറ്റിലുണ്ട്. അനുപമ വെബ്സൈറ്റിൽ അവകാശപ്പെടുന്നത് പോലെ പത്മകുമാറും കുടുംബവും ഒട്ടേറെ നായ്ക്കളെ വീട്ടിലും ഫാമിലുമായി വളർത്തിയിരുന്നതായാണ് നാട്ടുകാരും കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്. ചാത്തന്നൂരിലെ വീട്ടിൽ തന്നെ അഞ്ച് നായ്ക്കളെങ്കിലും ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രതികരണം. തെങ്ങുവിളയിലെ ഫാമിലും ചില നായ്ക്കളെ വളർത്തിയിരുന്നു. ഇവയെ പരിചരിക്കാനായി ഒരു ജീവനക്കാരിയും ഫാമിലുണ്ടായിരുന്നു.

അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷവും അനുപമ യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായാണ് സംശയം. തന്റെ യൂട്യൂബ് വീഡിയോക്കുള്ള ഒരു കമന്റിന് ചൊവ്വാഴ്ച അനുപമ മറുപടി നൽകിയിരുന്നതായി കമന്റ് ബോക്സിൽനിന്ന് വ്യക്തമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends