Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസിനെ പൊള്ളിച്ച ആ വജ്രായുധം വന്ന വഴി കണ്ടെത്തി;ശരീരം തുളച്ചിറങ്ങി നരകം കാണിക്കുന്ന ആയുധം ജൂതപ്പടയ്ക്ക് കൈമാറിയത് അമേരിക്ക,റിപ്പോര്‍ട്ട് പുറത്തുവിട്ട് ദി വാള്‍ സ്ട്രീറ്റ് ജേണല്‍,യുദ്ധം കൊഴുപ്പിക്കുന്നതും നാശം വരുത്തുന്നതും അമേരിക്കയെന്ന് ഇറാന്‍,യുഎസ്സിന് പണിവരുന്നുണ്ടെന്ന് ഹിസ്ബുള്ള

03 DECEMBER 2023 05:31 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ ഹമാസ് ഭീകരരുടെ ശരീരം തുളച്ചിറങ്ങിയ ആയുധം ഏതാണ്. ഇസ്രയേലിന് അതെവിടെ നിന്ന് ലഭിച്ചു. ലോകരാജ്യങ്ങളെ അലട്ടിയ ചോദ്യത്തിനുള്ള ഉത്തരം പുറത്ത്. ഗാസക്കെതിരായ യുദ്ധത്തിന് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകളും മറ്റു നിരവധി യുദ്ധോപകരണങ്ങളും ഇസ്രയേലിന് നല്‍കിയതായി അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലായ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. ഇതോടെ കലിയിളകി ഹമാസും ഹിസ്ബുള്ളയും ഹമാസ,ിന്റെ സര്‍വ്വനാശത്തിനും കൂട്ടക്കുരുതിക്കും ആയുധം ഒഴുക്കിയത് അമേരിക്കയാണെന്ന് തുടക്കം മുതല്‍ ഇറാന്‍ വാദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഗാസയിലെ യുദ്ധഭൂമിയില്‍ ഇറാനും ഭീകര ഗ്രൂപ്പുകള്‍ക്കും സുപരിചിതമല്ലാത്ത പല ആയുധങ്ങളും പ്രയോഗിക്കപ്പെട്ടു. അത് എന്താണ് ആരാണ് നല്‍കിയത് അതിന്റെ അന്വേഷണത്തിലായിരുന്നു ടെഹ്‌റാന്‍.

അമേരിക്ക 100 BLU 109 ബോബുകള്‍ ഇസ്രഈലിന് കൈമാറിയതായും അവയ്ക്ക് സ്‌ഫോടനത്തിന് മുമ്പ് കഠിനമായ പ്രതലങ്ങളില്‍ തുളച്ച് കയറാന്‍ കഴിയുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഉള്‍പ്പെടെ അമേരിക്ക ഉപയോഗിച്ചിരുന്ന ആയുധങ്ങളാണ് ഇവ. ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിലേക്ക് യു.എസ്. 15,000 ബോംബുകളും 57000, 155MM പീരങ്കി ഷെല്ലുകളും ഉള്‍പ്പടെ നിരവധി ആയുധങ്ങള്‍ കയ്യറ്റുമതി ചെയ്തതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. C17 വിമാനത്തിലാണ് അവ ഇസ്രയേലില്‍ എത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആയുധ കൈമാറ്റങ്ങളെ കുറിച്ച് അമേരിക്ക ഇതുവരെ ഒദ്യോഗികയായി പ്രതികരിച്ചിട്ടില്ല. ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ സാമ്പത്തിക സഹായമായി ഓരോ വര്‍ഷവും ലഭിക്കുന്നത് കോടിക്കണക്കിന് ഡോളകറുകണെന്നാണ് റിപ്പോര്‍ട്ട്.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് നിര്‍മിത ബുദ്ധിയുടെ പിന്തുണയുമെന്ന് റിപ്പോര്‍ട്ട്. ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ണയിക്കാനും കൃത്യതയോടെ ആക്രമണം നടത്താനുമാണ് 'ഗോസ്പല്‍' എന്ന് പേരിട്ട സംവിധാനം ഉപയോഗിക്കുന്നതെന്ന് 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.
മെഷീന്‍ ലേണിങ്ങിന്റെയും അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ്ങിന്റെയും അത്യാധുനിക സാധ്യതകള്‍ ഉപയോഗിച്ച് ഡേറ്റ വിശകലനം നടത്തിയാണ് ലക്ഷ്യം നിര്‍ണയിക്കുന്നത്. പ്രതിദിനം 100 ഇടങ്ങളില്‍ വരെ ആക്രമണം നടത്താന്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ വിശകലനം ചെയ്താണ് ലക്ഷ്യം കണ്ടെത്തുന്നത്. ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30,000 മുതല്‍ 40,000വരെ ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ച് 'ഗോസ്പലി'ന് കൈമാറിയിട്ടുണ്ട്.
ഡ്രോണ്‍ നിരീക്ഷണ കാമറ ദൃശ്യങ്ങളും ചോര്‍ത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും ഇതില്‍പ്പെടും. ഹമാസ് പോരാളികളുടെ വീടുകളെന്ന് സംശയിക്കുന്ന കെട്ടിടങ്ങള്‍ വരെ സൈന്യം ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തകര്‍ക്കുന്നുണ്ട്. കൊല്ലപ്പെടുന്ന സിവിലിയന്മാരുടെ എണ്ണം വര്‍ധിക്കാന്‍ ഇതും കാരണമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേല്‍ സൈന്യം അമേരിക്കന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഹമാസിനെതിരെ പോരാടുകയാണ്. അതേസമയം, ഹമാസിന്റെ കൈവശം 'മേഡ് ഇന്‍ അമേരിക്ക' ആയുധങ്ങളും ഉണ്ട്. ലെബനന്‍ സൈന്യത്തിന്റെ കയ്യിലും അമേരിക്കന്‍ ആയുധങ്ങളുണ്ട്. അറബ് ലോകരാജ്യങ്ങളുടെയോ തീവ്രവാദ ഗ്രൂപ്പുകളുടെയോ ഭൂരിഭാഗം സൈന്യത്തിനും അമേരിക്കന്‍ കമ്പനികള്‍ നിര്‍മ്മിച്ച ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ട്. ആഗോള ആയുധ വ്യാപാരത്തില്‍ അമേരിക്കയുടെ പങ്ക് 40% അടുത്താണ്. ആവശ്യമായ ആയുധങ്ങളുടെ 80 ശതമാനവും അമേരിക്കയില്‍ നിന്നാണ് ഇസ്രായേല്‍ വാങ്ങുന്നത്. ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും 'മേഡ് ഇന്‍ അമേരിക്ക' ആണെന്നും അവകാശവാദമുണ്ട്. എങ്ങനെയാണ് ഹമാസിന് അമേരിക്ക നിര്‍മ്മിച്ച ആയുധങ്ങള്‍ ലഭിച്ചത്? അത് ഖത്തറുമായി ബന്ധപ്പെടുത്താം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും ഹമാസിന്റെ രാഷ്ട്രീയ കാര്യാലയമുണ്ട്. ഗാസ മുനമ്പിന് വേണ്ടി പോരാടുമെന്ന് അവകാശപ്പെടുന്ന ഹമാസിന്റെ ഉന്നത കമാന്‍ഡര്‍മാര്‍ ലോകമെമ്പാടും ആശയവിനിമയം നടത്തുന്ന ദോഹയിലെ പ്രശസ്തമായ ഓഫീസുമായി പതിവായി ചര്‍ച്ചകള്‍ നടത്തുന്നു. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചാല്‍ പിന്നെ എങ്ങനെയാണ് അമേരിക്കന്‍ ആയുധങ്ങള്‍ ഹമാസില്‍ എത്തിയത്? ഹമാസ് ഓഫീസ് അടച്ചുപൂട്ടാന്‍ അമേരിക്ക ഒരിക്കലും തങ്ങളുടെ സുഹൃത്തായ ഖത്തറിനോട് ആവശ്യപ്പെട്ടിട്ടില്ല. അപ്പോള്‍ ഹമാസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് പോലും അമേരിക്കന്‍ ആയുധങ്ങള്‍ എത്തിയാലോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends