Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജൂതപ്പടയ്ക്ക് നാശം വരുത്തിയിരിക്കും;ഐഡിഎഫിനെതിരെ ആ കരുത്തരെ ഇറക്കിയെന്ന് ഹമാസ്,ഇനി ചര്‍ച്ചകളില്ല ഇസ്രയേലിനെ തീര്‍ത്തിട്ടേ ബന്ദിമോചനം ഉള്ളു, ഇസ്രയേലിനെ വെല്ലുവിളിച്ച് ഹമാസ് തലവന്‍,ഗാസയില്‍ വീണ്ടും തീമഴ ജനം പരക്കംപായുന്നു

03 DECEMBER 2023 06:13 PM IST
മലയാളി വാര്‍ത്ത

ഗസയില്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ വംശീയ ഉന്മൂലനം അവസാനിപ്പിച്ചിരിക്കും. ഗാസയ്ക്ക് മുകളില്‍ ഐഡിഎഫിന്റെ കണ്ണ് ഇനി പതിയരുത് അതിന് അവര്‍ ഉണ്ടാകരുത്. നെതന്യാഹു ഒരുങ്ങിയിരുന്നോളൂ തീര്‍ത്തുകെട്ടാന്‍ അടുത്ത ടീമിനെ സജ്ജമാക്കിയെന്ന് ഹമാസ് നേതാക്കളുടെ പരസ്യ വെല്ലുവിളി. തടവുകാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ഒന്നുമില്ല. സയണിസ്റ്റ് തീവ്രവാദം പൂര്‍ണമായും അന്തിമമായും അവസാനിക്കാതെ ഇനി കൈമാറ്റങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഹമാസിന്റെ ഔദ്യോഗിക നിലപാട്,' ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സാലിഹ് അല്‍ അരൂരി അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം നൂറുകണക്കിന് തടവുകാരെ ഇരുപക്ഷത്ത് നിന്നുമായി മോചിപ്പിച്ചിരുന്നു. ഗസയില്‍ ഇസ്രഈലി ആക്രമണത്തില്‍ ഇതുവരെ 15,200ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 40,000ത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം സ്ത്രീകളെയും കുട്ടികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കുന്നതിന് ഹമാസ് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും അവര്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും അരൂരി പറഞ്ഞു. ബാക്കിയുള്ള ഇസ്രയേലി ബന്ദികള്‍ സൈനികരാണെന്നും അവരുടെ മോചനം സംബന്ധിച്ച് ഇസ്രയേല്‍ ആക്രമണം അവസാനിക്കാതെ ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിനം തൊട്ട് തന്നെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ പലസ്തീനി തടവുകാരെ വിട്ടയക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതാണെന്നും അരൗരി പറഞ്ഞു.

ഖത്തറിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നീട്ടിക്കൊണ്ട് പോകാമെന്നാണ് ഹമാസ് കരുതിയത്. എന്നാല്‍ ആ കണക്ക് കൂട്ടല്‍ തെറ്റിച്ച് ഇസ്രയേല്‍ കയറി അടിക്കുകയായിരുന്നു. ഇതോടെ നെതന്യാഹു യുദ്ധവുമായ് മുന്നോട്ട് പോകാന്‍ തന്നെ ഉറച്ചിരിക്കുകയാണെന്ന് ഹമാസിന് ബോധ്യപ്പെട്ടു. പ്ലാന്‍ മാറ്റി വീണ്ടും യുദ്ധം തുടങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഹമാസ്. വെടിനിര്‍ത്തല്‍ ഇടവേളയില്‍ പല പ്ലാനുകളും ഹമാസ് നടത്തിയിരുന്നു. ഹിസ്ബുള്ള, ഹൂതിവിമതര്‍ സംഘവുമായ് ചേര്‍ന്ന് അടവുകല്‍ മാറ്റിപ്പിടിച്ചിരിക്കുകയാണ്. മാത്രമല്ല ഇറാനില്‍ നിന്ന് ആയുധങ്ങളും എത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. രണ്ടാംഘട്ടത്തില്‍ ശക്തമായ പോരാട്ടം തുടങ്ങുമെന്നാണ് ഹമാസ് വെല്ലുവിളി. എന്നാല്‍ ഐഡിഎഫ് പുതുതന്ത്രങ്ങള്‍ ഇറക്കിയിട്ടുണ്ട്. ബാക്കിയുള്ള ഹമാസ് തലവന്മാരാണ് ഐഡിഎഫിന്റെയും മൊസാദിന്റെയും ലക്ഷ്യം. തലവന്മാര്‍ ഉണ്ടെങ്കിലല്ലേ ഹമാസ് ഭീകരര്‍ക്ക് ഓരോ ചുവടും വെക്കാനാകൂ. ഖത്തറില്‍ കയറി യഹിയ സിന്‍വറെ പൊക്കാനാണ് മൊസാദിന്റെ നീക്കം.

ഈ യുദ്ധം നെതന്യാഹുവിന് നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്. അതാണ് വെടിനിര്‍ത്തല്‍ കരാര്‍ മരവിപ്പിച്ച് യുദ്ധം വീണ്ടും തുടങ്ങിവെച്ചിരിക്കുന്നത്. നെതന്യാഹുവിന് തലവേദന ആയിട്ടൊരു റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേലില്‍ ഒക്ടോബര്‍ 7ന് ഹമാസ് പ്രത്യാക്രമണം നടത്തുന്നതിന് ഒരു വര്‍ഷം മുമ്പേ ഇസ്രയേല്‍ ഇന്റലിജന്റ്‌സ് ഭരണകൂടത്തിന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നതായി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രയേല്‍ സര്‍ക്കാര്‍ ഹമാസിന്റെ ഭീഷണി തള്ളിക്കളഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇത് നെതന്യാഹുവിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. ജനങ്ങള്‍ പോലും നെതന്യാഹുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഹമാസിന്റെ പദ്ധതികളില്‍ ഡ്രോണുകളുടെ ഉപയോഗം, ഇസ്രഈല്‍ പ്രദേശത്തേക്ക് തോക്കുധാരികളെ അയക്കല്‍, പാരാഗ്ലൈഡര്‍മാരുടെ വിന്യാസം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്ന് ഇസ്രഈല്‍ ഇന്റലിജന്റ്‌സ് മുമ്പേ മനസിലാക്കിയിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഹമാസിന്റെ പദ്ധതികള്‍ അവര്‍ കൃത്യമായി നടപ്പിലാക്കിയെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് 'ജെറിക്കോ വാള്‍' എന്ന് പേരിട്ടിരിക്കുന്ന ഇസ്രയേല്‍ ഇന്റലിജന്റ്‌സിന്റെ 40 ബ്ലൂപ്രിന്റ് പേജുകളും ഇമെയിലുകളും അഭിമുഖങ്ങളുമടങ്ങിയ വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഹമാസ് പ്രത്യാക്രമണത്തിനായി ഖുര്‍ആനിലെ 'ഗേറ്റ് മുഖേനെ അവരെ ആശ്ചര്യപ്പെടുത്തുക, അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും നിങ്ങള്‍ വിജയിക്കും' എന്ന വചനവും ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ ഭരണകൂടത്തിന് വിവരങ്ങള്‍ ലഭ്യമായ സമയത്ത് പദ്ധതി പൂര്‍ണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്നും അവ ഏത് രീതിയില്‍ ആണ് നടപ്പിലാക്കാന്‍ പോവുന്നെതെന്നുമാണ് സര്‍ക്കാരില്‍ നിന്ന് ഉയര്‍ന്ന ചോദ്യമെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഗസയുടെ ചുമതലയുള്ള ഇസ്രയേലി കേണല്‍ ഹമാസ് പദ്ധതി ഭാവനാപരമാണെന്നും ക്ഷമയോടെ കാത്തിരിക്കാനാണ് നിര്‍ദേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസിന് ആക്രമിക്കാനുള്ള കഴിവില്ലെന്നും അതിന് ധൈര്യമില്ലെന്നും കണക്കുകൂട്ടി വിഷയത്തെ ഇസ്രയേല്‍ ഗൗരവമായി കണ്ടില്ലെന്നും വനിതാ സൈനികരുടെ മുന്നറിയിപ്പുകളെ തള്ളിക്കളഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends