Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മധ്യസ്ഥ ചര്‍ച്ചകള്‍ താറുമാറായി ബന്ദികളെ കൊന്നൊടുക്കുമെന്ന് ഹമാസ്; ഹമാസുകളെ മുച്ചൂടും മുടിക്കാന്‍ കച്ചകെട്ടി ഇറങ്ങി ഇസ്രായേല്‍, ബന്ദികളില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്നാണ് ഇപ്പോള്‍ ഇസ്രായേലിനുള്ള ഒരു സംശയം, തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു

03 DECEMBER 2023 06:28 PM IST
മലയാളി വാര്‍ത്ത

ഗസയില്‍ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രഈലുമായി ബന്ദികളുടെ കൈമാറ്റം ഉണ്ടാകില്ലെന്ന് ഹമാസ് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് . .'തടവുകാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ഒന്നുമില്ല. സയണിസ്റ്റ് തീവ്രവാദം പൂര്‍ണമായും അന്തിമമായും അവസാനിക്കാതെ ഇനി കൈമാറ്റങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഹമാസിന്റെ ഔദ്യോഗിക നിലപാട്,' സ്ത്രീകളെയും കുട്ടികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കുന്നതിന് ഹമാസ് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും അവര്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സാലിഹ് അല്‍ അരൂരി അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ് . സൈനികരായ ബന്ദികളുടെ മോചനം സംബന്ധിച്ച് ഇസ്രായേല്‍ ആക്രമണം അവസാനിക്കാതെ ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും അരൂരി പറഞ്ഞു. ബന്ദികളില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്നാണ് ഇപ്പോള്‍ ഇസ്രായേലിനു ഉള്ള ഒരു സംശയം ..

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം നൂറുകണക്കിന് തടവുകാരെ ഇരുപക്ഷത്ത് നിന്നുമായി മോചിപ്പിച്ചിരുന്നു. ഗസ്സയിലെ കൂട്ടക്കൊല ഇസ്രായേല്‍ അവസാനിക്കാത്ത പക്ഷം ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഖത്തറിന്റെ മധ്യസ്ഥത്തില്‍ ശനിയാഴ്ച നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറിയിരുന്നു. ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പുകളെയും അവശേഷിക്കുന്ന ആശുപത്രികളെയും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ബോംബാക്രമണം പുനരാരംഭിച്ചത്. ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 15,207 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ 1200 പേരും.

ഐന്‍ അല്‍ സുല്‍ത്താന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അഭയാര്‍ഥി ക്യാമ്പിന്റെ തെരുവുകളിലൂടെ നിരവധി ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ കറങ്ങിനടക്കുന്നത് കാണാം. സൈന്യം വീടുകളില്‍ നിരന്തരം റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം 21 വയസുള്ള ഫലസ്തീനി യുവാവ് വെടിയേറ്റു മരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഒക്ടോബര്‍ ഏഴുമുതല്‍ നിരന്തരം റെയ്ഡ് നടക്കുന്നുണ്ട്. ഇതുവരെയായി 254 ഫലസ്തീനികളാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ഖാന്‍ യൂനുസില്‍ നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുകൂട്ടരും പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ തീരുമാനമാകാതിരുന്നതിനാലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിക്കേണ്ടിവന്നത്.

ബന്ദികളാക്കിയ മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്ന കരാര്‍ ഹമാസ് പാലിച്ചില്ലെന്നാരോപിച്ചാണ് ഇസ്രായേല്‍ ഗസ്സയില്‍ വീണ്ടും ആക്രമണം തുടര്‍ന്നത് . അതേസമയം, മുഴുവന്‍ വനിതാ സൈനികരെയും മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്നും സൂചനയുണ്ട്. വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി സൈന്യത്തിന്റെ പരിശോധനയും അറസ്റ്റും തുടരുകയാണ്. ശനിയാഴ്ച ഏഴുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം ആദ്യ സഹായ ട്രക്ക് റഫ അതിര്‍ത്തി കടന്ന് ഗാസയിലെത്തി.

അതിനിടെ തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസിലെ ചില പ്രദേശങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. സിവിലിയന്‍മാര്‍ കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് ഇസ്രായേല്‍ വാദം. വെള്ളിയാഴ്ച മുതല്‍ ആയിരക്കണക്കിന് അക്കങ്ങളുള്ള ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന ഗാസയുടെ ഭൂപടം കാണിക്കുന്ന ലഘുലേഖകള്‍ ഇസ്രായേല്‍ സൈന്യം അവിടവിയൊയി ഇടാന്‍ തുടങ്ങി. ഓരോ പേപ്പറിനും മാപ്പിലേക്ക് ലിങ്ക് ചെയ്യുന്ന ഒരു ക്യുആര്‍ കോഡ് ഉണ്ട്. താമസക്കാരോട് കോഡ് സ്‌കാന്‍ ചെയ്യാനും അവരുടെ പ്രദേശം തിരിച്ചറിയാനും ആവശ്യപ്പെടുന്നു. അവര്‍ അവരുടെ വീടിന്റെ മേഖലയെ ലക്ഷ്യം വച്ചാല്‍ ഇസ്രായേലി സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയും. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ ഇത് കൃത്യമായി ചെയ്യാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കുന്നുമില്ല. ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞ വടക്കന്‍ ഗസ്സയില്‍ നിന്ന് അഭയം തേടി തെക്കന്‍ ഗസ്സയിലെത്തിയവര്‍ ഇനിയെങ്ങോട്ടു പോകുമെന്ന ചോദ്യങ്ങളും ബാക്കിയാണ്. തെക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 30 പേരാണ് മരിച്ചത്.

വടക്കന്‍ ഭാഗത്ത് ആഴ്ചകള്‍ നീണ്ട വ്യോമാക്രമണത്തിന്റെയും കരയുദ്ധത്തിന്റെയും ഫലമായി ഇസ്രയേലിന്റെ പ്രേരണയാല്‍ തെക്കോട്ട് പലായനം ചെയ്ത സാധാരണക്കാരുടെ കൂട്ടത്തിനൊപ്പം ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നതായാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത് . ഇവരെ തെരഞ്ഞു പിടിക്കയാണ് ഇസ്രയേലിന്റെ ലക്ഷ്യം. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതിനാല്‍ എന്‍ക്ലേവിന്റെ തെക്ക് ഭാഗത്തേക്ക് ഇസ്രായേലിന്റെ കര ഓപ്പറേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചതായി പറയുന്നുണ്ട്.

തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഇസ്രായേല്‍ ഗാസയിലെ കര പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗാസയില്‍ ഭീകരതയുടെ ഭരണം തടയുക എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിജയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഗ്രൗണ്ട് മാനിവറിംഗ് അല്ലാതെ വിജയിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നടക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നിരവധി പ്രധാന നേതാക്കളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുമായുള്ള കൂടിക്കാഴ്ചയില്‍, ഫലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനോ ഗാസ മുനമ്പിന്റെ നിലവിലെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനോ വാഷിംഗ്ടണ്‍ അനുവദിക്കില്ലെന്ന് ഹാരിസ് പറഞ്ഞു. ഗാസയിലെ ഇസ്രായേലിന്റെ 'നിയമപരമായ സൈനിക ലക്ഷ്യങ്ങളെ' യുഎസ് പിന്തുണയ്ക്കുന്നുണ്ട് , എന്നാല്‍ എന്‍ക്ലേവില്‍ സിവിലിയന്‍ ദുരിതം വളരെ കൂടുതലാണെന്നും അത് ന്യായീകരിക്കാവില്ലെന്നും അവര്‍ ശനിയാഴ്ച പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (42 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (52 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (59 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends