Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഹമാസ് അനുകൂല ഗ്രൂപ്പുകൾക്ക് ധനസഹായം.... ഇസ്രയേലിനെ തകർക്കാൻ കോടികൾ ഒഴുകുന്നു...ജൂത ശതകോടീശ്വരൻ...സോറോസിനെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ അംബാസിഡർ....

04 DECEMBER 2023 04:28 PM IST
മലയാളി വാര്‍ത്ത

ജോർജ്ജ് സോറോസ് ഒരു പക്ഷെ ലോകത്തിലെ പല രാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് ഈ പേര് ഒരു പേടി സ്വപ്നമാണ്. ഇന്ത്യൻ പാർലിമെന്റിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ തന്റെ ചരിത്രപരമായ പ്രസംഗത്തിൽ ജോർജ് സോറോസിനെ “ലോക സാമ്പത്തിക യുദ്ധകുറ്റവാളി” എന്ന് കൃത്യമായി വിശേഷിപ്പിച്ചത് ഏറെ മാധ്യമ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ പേര് ഉയർന്നു വരനുള്ള പ്രധാന കാരണം ഇസ്രായേൽ ഹമാസ് യുദ്ധമാണ്. 1930-ൽ ഹംഗറിയിലെ സമ്പന്നമായ ഒരു യഹൂദകുടുംബത്തിലാണ് സോറോസ് ജനിച്ചത്. സോറോസിന്റെ കുടുംബം തങ്ങളുടെ യഹൂദവ്യക്തിത്വം മറച്ചുപിടിക്കാൻ അവരുടെ പേര് “ഷ്വാർട്സ്” എന്നതിൽ നിന്ന് “സോറോസ്” എന്ന് മാറ്റി പ്രചരിപ്പിക്കുകയായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം ഹംഗറിയെ കമ്മ്യൂണിസ്റ്റുകൾ പിടിച്ചെടുത്തപ്പോൾ, സോറോസ് ലണ്ടനിലേക്ക് പോയി.

 

അവിടെ അയാൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടി. പിന്നീട് സമ്പദ് വ്യവസ്ഥകളിലെ ഊടുവഴികൾ ഉപോയോഗിച്ചു നിരവധി നിക്ഷേപങ്ങളും ഊഹക്കച്ചവടവും നടത്തി.ഇപ്പോൾ ഹമാസ് അനുകൂല ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിനെതിരെ ജൂത ശതകോടീശ്വരനും ലിബറൽ വിഷയങ്ങളുടെ ബാങ്ക്‌റോളറുമായ ജോർജ്ജ് സോറോസിനെതിരെ യു.എന്നിലെ ഇസ്രഈൽ അംബാസിഡർ ഗിലാഡ് എർദാൻ. ചില ഫണ്ടിങ് ഗ്രൂപ്പുകൾ ഇസ്രഈലിന്റെ നാശത്തിനായി പ്രവർത്തിക്കുന്നുവെന്ന് ഗിലാഡ് എർദാൻ പറഞ്ഞു.ജൂത ശതകോടീശ്വരന്റെ പെരുമാറ്റം ലജ്ജാകരമാണെന്നും പക്ഷേ അതിൽ അതിശയിക്കാനില്ലെന്നും ഇസ്രഈൽ പ്രതിനിധി പറഞ്ഞു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ പരസ്യമായി പ്രോത്സാഹിപ്പിച്ച സംഘടനകൾക്ക് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് 15 മില്യൺ ഡോളർ സംഭാവന നൽകിയെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗിലാഡ് എർദാൻ ആരോപണം ഉയർത്തിയത്.ഇസ്രഈലിനെ വർഷങ്ങളായി ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്ന ബി.ഡി.എസിനെ പിന്തുണക്കുന്ന സംഘടനകൾക്ക് സോറോസ് പിന്തുണ നൽകുകയും പണം കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് എർദാൻ പറഞ്ഞു.

ഈ ഗ്രൂപ്പുകൾ സമാധാനത്തെക്കുറിച്ചും ഇസ്രഈൽ-ഫലസ്തീൻ വിഷയത്തിൽ എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്നതിനെ കുറിച്ചും ചിന്തിച്ചിട്ടില്ലായെന്നും അദ്ദേഹം വിമർശിച്ചു.ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരന്മാർ ഇസ്രഈലിന് വിരുദ്ധമായും ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളെ പിന്തുണച്ചുകൊണ്ടുമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിനിധി പറഞ്ഞു. ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബി.ഡി.എസ്), ധനസഹായം എന്നിങ്ങനെയുള്ള കാര്യങ്ങൾ അതിലുൾപ്പെടുന്നുണ്ടെന്ന് എർദാൻ ചൂണ്ടിക്കാട്ടി.അതേസമയം 2016 മുതലുള്ള ഹമാസിന്റെ പ്രത്യാക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും ഫലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത ഗ്രൂപ്പുകൾക്ക് ഫൗണ്ടേഷൻ 15 മില്യണിലധികം ഡോളർ നൽകിയിട്ടുണ്ടെന്ന് ഡെയ്ലി ടാബ്ലോയിഡ് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്.

 

ഹമാസിന്റെ പ്രത്യാക്രമണത്തെ ന്യായീകരിക്കുന്ന റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ടൈഡ്‌സ് സെന്ററിന് സോറോസിന്റെ നെറ്റ്വർക്ക് 13.7 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട് പറയുന്നു.അതേസമയം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഭീകരതയേയും കൊലപാതകത്തേയും ന്യായീകരിച്ചുവെന്നാരോപിച്ച് എർദാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസ് ആക്രമണങ്ങൾ ശൂന്യതയിൽ സംഭവിച്ചതല്ലെന്നും 56 വർഷങ്ങളായി ഇസ്രഈലിന്റെ ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാണ് ഫലസ്തീനെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.ഇതിനിടെ തന്റെ തലതിരിഞ്ഞ ആശയങ്ങളുമായി രാഷ്‌ട്രീയത്തിൽ ഇടപെടാൻ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനാ സോറോസ് സ്ഥാപിച്ചു.മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കായി പിന്നീട് സോറോസിന്റെ കണ്ണ്.ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് തോന്നിയതുപോലെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യത്തിനു നരേന്ദ്ര മോദി സർക്കാർ കൂച്ചു വിലങ്ങിട്ടതാണ് സോറോസിന്റെ ഇപ്പോഴത്തെ അരിശത്തിനു കാരണം. ഓരോരോ രാജ്യങ്ങളിൽ കടന്നു ചെന്ന് അവിടുത്തെ സാമൂഹികവിരുദ്ധ – ദേശ വിരുദ്ധ ശക്തികളെ സഹായിക്കുക എന്നതാണ് സോറോസിന്റെ NGO യുടെ സ്ഥിരം പണി .ഇതിന്ത്യയിൽ നടക്കില്ല എന്ന് നരേന്ദ്ര മോദി തീർത്തു പറഞ്ഞു .കയ്യും കണക്കുമില്ലാതെ ഇന്ത്യയിലേക്ക് പണം ഒഴുക്കാനുള്ള സോറോസിന്റെ എല്ലാ നീക്കങ്ങളെയും സർക്കാർ പൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends