Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡറെ വധിച്ച് ഇസ്രായേൽ; ഖാൻ യൂനിസിലും, പരിസര പ്രദേശങ്ങളിലും ശക്തമായ കരയാക്രമണം...

04 DECEMBER 2023 05:24 PM IST
മലയാളി വാര്‍ത്ത

ഖാൻ യൂനിസിലും, പരിസര പ്രദേശങ്ങളിലും ഉള്ളവരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ, ഇസ്രായേൽ സൈന്യം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ശക്തമായ കരയാക്രമണം വിപുലീകരിച്ചു. ഏഴ് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച അവസാനിച്ചതിന് ശേഷം ഇസ്രായേൽ, നടത്തിയ ബോംബ് ആക്രമണത്തിൽ 700 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ വ്യക്തമാക്കി. ശനിയാഴ്ചയും, കഴിഞ്ഞ ദിവസവും ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലും ഇസ്രായേലിന്റെ വ്യോമ, കര ആക്രമണങ്ങൾ ഉണ്ടായി.

എവിടെ തിരിഞ്ഞാലും, പൊള്ളലേറ്റ കുട്ടികളും, മുറിവുകളേറ്റവരും, എല്ലുകൾ ഒടിഞ്ഞവരുമാണെന്ന് യുനിസെഫിന്റെ ആഗോള വക്താവ് ജെയിംസ് എൽഡർ അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. മരണത്തിന് മണിക്കൂറുകൾ അകലെയാണെന്ന് തോന്നിക്കുന്ന കുട്ടികളെ ഓർത്ത് കരയുന്ന അമ്മമാർ. ഇത് ഇപ്പോൾ ഒരു മരണ മേഖലയായി തോന്നുന്നു എന്നും, അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഞായറാഴ്ച രാവിലെ ഖാൻ യൂനിസിലെ പ്രധാന ആശുപത്രിയിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആശുപത്രിയിലെ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് പറഞ്ഞു. വെവ്വേറെ, സ്ട്രിപ്പിന്റെ മധ്യഭാഗങ്ങളിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 31 പേരുടെ

മൃതദേഹങ്ങൾ ഗാസയുടെ സെൻട്രൽ സിറ്റിയായ ഡീർ എൽ-ബാലയിലെ അൽ-അഖ്സ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരൻ ഒമർ അൽ-ദരാവി പറഞ്ഞു. വടക്കൻ ഗാസയിലെ, ജബാലിയ അഭയാർത്ഥി ക്യാമ്പിലെയും ഗാസ സിറ്റിയിലെ മറ്റ് സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ സൈന്യം ഞായറാഴ്ച ഖാൻ യൂനിസിലും സമീപ പ്രദേശങ്ങളിലും പലായനം ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഇറക്കിരുന്നു. സൈന്യം വിതരണം ചെയ്ത ലഘുലേഖകൾ, ഖാൻ യൂനിസ് ഒരു "അപകടകരമായ" യുദ്ധമേഖലയാണെന്ന് ഊന്നിപ്പറയിക്കൊണ്ട് തെക്ക് റഫയിലേക്കോ തെക്ക് പടിഞ്ഞാറുള്ള ഒരു തീരപ്രദേശത്തേക്കോ മാറാൻ താമസക്കാരോട് നിർദ്ദേശിക്കുകയായിരുന്നു. നേരത്തെ "സുരക്ഷിത മേഖല" ആയി പ്രഖ്യാപിക്കപ്പെട്ട ഉപരോധിക്കപ്പെട്ട എൻക്ലേവിന്റെ തെക്കൻ ഭാഗത്ത് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ അവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, ഒക്ടോബർ ഏഴിലെ ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡർ ഹൈതം ഖുവാജാരിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

 

തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയില്‍ നടത്തിയ ശക്തമായ പോരാട്ടം തെക്കന്‍ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവന്‍ ലെഫ്റ്റനന്റ് ജെനറല്‍ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയില്‍ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends