Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ജൂതരെ ഇല്ലാതാക്കാൻ കച്ചകെട്ടി ഇറങ്ങി ഇറാൻ; ഹമാസുകളെ വെള്ളത്തിൽ മുക്കി കൊല്ലുമെന്ന് ഇസ്രയേലും;

05 DECEMBER 2023 05:20 PM IST
മലയാളി വാര്‍ത്ത

വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഗാസയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ 800 ൽ അധികം ആളുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാൽ സഹായം എത്തിക്കാനാകുന്നില്ല. ഗാസ വംശഹത്യയുടെ വക്കിലാണെന്നും യു എൻ പറഞ്ഞു.

അതേസമയം ഭൂമിയിൽ ഹമാസുകളെ ഇനി വെച്ചേക്കില്ല എന്ന് തന്നെയാണ് ഇസ്രായേൽ തീരുമാനം . മെഡിറ്ററേനിയൻ കടലിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ഉപയോഗിച്ച് ഗാസ മുനമ്പിന് താഴെയുള്ള ഹമാസിന്റെ തുരങ്കങ്ങളിൽ നിറയ്ക്കാൻ ഇസ്രായേൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ഇത് തീവ്രവാദ ഗ്രൂപ്പിന്റെ ഭൂഗർഭ ശൃംഖലയും ഒളിത്താവളങ്ങളും നശിപ്പിക്കാനും അവരുടെ പോരാളികളെ തുരങ്കത്തിൽ നിന്ന് പുറത്തിറക്കാനുമുള്ള വിദ്യ തന്നെയാണ്

ഇസ്രായേൽ പ്രതിരോധ സേന കഴിഞ്ഞ മാസം തന്നെ ഗാസ സിറ്റിയിലെ അൽ-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപം അഞ്ച് വലിയ വാട്ടർ പമ്പുകൾ സ്ഥാപിസിച്ചിരുന്നു.. ഇത് മണിക്കൂറിൽ ആയിരക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം പമ്പ് ചെയ്ത് തുരങ്കങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ പ്രാപ്തമാണ്. പദ്ധതിയെക്കുറിച്ച് ഇസ്രായേൽ കഴിഞ്ഞ മാസം യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പാക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കാരണം സിവിലിയൻ പ്രദേശങ്ങളിലാണ് ഷാഫ്റ്റുകൾ സ്ഥിതിചെയ്യുന്നത്, അവയിൽ പലതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിന്റർഗാർട്ടനുകൾ, പള്ളികൾ, കളിസ്ഥലങ്ങൾ എന്നിവയ്ക്ക് സമീപമോ ഉള്ളിലോ ആണ് .

ഇസ്രായേലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതിൽ യു എൻ സെക്രട്ടറി ജനറൽ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടാൽ സുരക്ഷിതമായി പോകാൻ ഒരിടവുമില്ല. അതിജീവിക്കാൻ വളരെ കുറച്ച് പേർ മാത്രമേയുള്ളൂവെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ഗാസയിൽ സ്ഥിതി കൂടുതൽ വഷളാക്കുന്ന തുടർനടപടികൾ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതൽ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.

എന്നാൽ ദേശീയ സുരക്ഷാ കൗൺസിൽ പ്രസിദ്ധീകരിച്ച പുതിയ പട്ടിക പ്രകാരം ഇപ്പോൾ ഇസ്രായേലിലെ ജൂത വംശജർക്ക് 80 രാജ്യങ്ങളിൽ ഭീഷണി ഉയർന്നിട്ടുണ്ട്.ലോകമെമ്പാടുമുള്ള ഇസ്രായേലി, ജൂതരെ ദ്രോഹിക്കാൻ ഇറാനും അതിന്റെ പ്രോക്സികളും, ഹമാസും ഗ്ലോബൽ ജിഹാദ് വിഭാഗങ്ങളും ഉൾപ്പെടെയുള്ളവർ ഒരുങ്ങിയിരിക്കുകയാണ്

ഗാസയിലെ യുദ്ധം മുറുകുന്നതിനു അനുസരിച്ച് വർദ്ധിച്ചുവരുന്ന യഹൂദവിരുദ്ധത മൂലം അക്രമസംഭവങ്ങളുണ്ടെന്നും മറ്റ് യാത്ര ചെയ്യുന്നവർ അത് കണക്കിലെടുക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രധാന പാശ്ചാത്യ രാജ്യങ്ങൾ ആയ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ ഭൂഖണ്ഡത്തിലെ 17 രാജ്യങ്ങളും യുണൈറ്റഡ് കിംഗ്ഡവും ഓസ്‌ട്രേലിയയും ആ പട്ടികയിൽ ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്ക, എറിത്രിയ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും കൂടുതൽ ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട് എന്നതിനാൽ ജൂതർ അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്നാണ് യു എൻ പറയുന്നത് . മാത്രമല്ല

മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കും ഇറാന്റെ അതിർത്തിയിലേയ്ക്കും ഏഷ്യയിലെ നിരവധി മുസ്ലീം രാജ്യങ്ങളിലേക്കും ഉള്ള യാത്ര മാറ്റിവയ്ക്കണം,എന്നും എൻഎസ്‌സി പ്രസ്താവിച്ചു.

ഏറെക്കുറെ സുരക്ഷിതമെന്ന് കരുതുന്ന രാജ്യങ്ങളിൽപ്പോലും, ഇസ്രായേൽ വിരുദ്ധമോ ജൂതവിരുദ്ധമോ ആയ പ്രവർത്തനം നടക്കുന്നതാണ് സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട് . നിര്ബന്ധ സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ എംബസിയുടെയോ കോൺസുലേറ്റിന്റെയോ കോൺടാക്റ്റ് വിവരങ്ങളും അടിയന്തര സേവനങ്ങളും അവരുടെ പക്കൽ സൂക്ഷിക്കണമെന്നും എൻഎസ്‌സി അറിയിച്ചു.

എന്നാൽ ഇത്‌കൊണ്ടൊന്നും പിന്മാറാൻ ഒരുക്കമല്ലെന്നു തന്നെയാണ് ഇസ്രായേൽ നിലപാട് . കരയുദ്ധം ഗാസ മുഴുവൻ വ്യാപിപ്പിച്ചിട്ടുണ്ട് . പന്ത്രണ്ടോളം ടാങ്കുകൾക്കും കവചിത വാഹനങ്ങളും ബുൾഡോസറുകളടക്കമുളള ഇസ്രയേൽ സൈന്യം ഗാസയിലെ ഖാൻ യൂനിസിന് സമീപമെത്തി. ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാൻ യൂനിസിലും പരിസരത്തുമുളള ഇരുപത് ഇടങ്ങളിൽ നിന്ന് പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാർഗം ലഘുലേഖകൾ വിതരണം ചെയ്തായിരുന്നു അറിയിപ്പ്.

വടക്കെന്നും തെക്കെന്നുമില്ലാതെ ഇസ്രയേൽ പട്ടാളം ഗാസയെ ബോംബിട്ടു തകർക്കുന്ന കാഴ്ചയാണ് പ്പോൾ കാണുന്നത് . അഭയമേഖലകളായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ഇടങ്ങളിൽനിന്നു കൂടി ജനങ്ങൾ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഗാസയിൽ ഇനി പോകാനിടമില്ലാതെ, ഏതു നിമിഷവും മരണമെത്തുമെന്ന ഭീതിയിൽ നരകയാതനയിലാണു ജനം. ഒഴിയേണ്ടത് എങ്ങോട്ടെന്നു നിർദേശിച്ച ശേഷം അതേ സ്ഥലം ബോംബിട്ടു തകർക്കുന്ന യുദ്ധതന്ത്രം ഭീതി പരത്തുകയാണ്.

വടക്കൻ ഗാസയിൽ ടെലികോം സേവനം പൂർണമായും നിലച്ചു. ആഷ്കലോൺ ഉൾപ്പെടെയുള്ള ഇസ്രയേൽ നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഹമാസിന്റെ സൈനികവിഭാഗം അറിയിച്ചു. ഗാസയിൽ ഹമാസിന്റെ 200 കേന്ദ്രങ്ങൾ തകർത്തെന്ന് ഇസ്രയേൽ സൈന്യവും വ്യക്തമാക്കി. ഇരു വിഭാഗങ്ങളും വിട്ടുകൊടുക്കാതെ പോരിനിറങ്ങുമ്പോൾ നിരപരാധികളായ സിവിലിയന്മാരുടെ ജീവൻ പൊലിയുന്നത് സങ്കടം തന്നെയാണ് . മരിച്ചവരിലേറെയും കുട്ടികളാണ്. കെട്ടിട അവശിഷ്ടങ്ങൾ വകഞ്ഞുമാറ്റി കുഞ്ഞുശരീരങ്ങൾ വീണ്ടെടുക്കുമ്പോഴെല്ലാം ചുറ്റുമുളളവർ ഉറക്കെ കരയുന്നത് ലോകത്തെ ഞെട്ടിച്ചിരുന്നു . എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ യു എൻ ഉൾപ്പടെയുള്ള അധികാരികൾ എടുക്കുമെന്ന് പ്രത്യാശിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (42 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (52 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (59 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends