Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുൻപായി ഹമാസ് ഭീകരർ അവർക്ക് മയക്കുമരുന്ന് നൽകി... മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ശാന്തസ്വഭാവത്തിലും ആയിരുന്നു...ഗുരുതര ആരോപണവുമായി ഇസ്രായേൽ...

06 DECEMBER 2023 12:41 PM IST
മലയാളി വാര്‍ത്ത

തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുൻപായി ഹമാസ് ഭീകരർ അവർക്ക് മയക്കുമരുന്ന് നൽകിയെന്ന ആരോപണവുമായി ഇസ്രായേൽ. ഇത്തരത്തിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ശാന്തസ്വഭാവത്തിലും ആയിരുന്നുവെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ മെഡിസിൻ മേധാവി ഹാഗർ മിസ്രാഹി പറഞ്ഞു,ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ നിന്ന് ഹമാസ് ഭീകരർ 240ഓളം പേരെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ മാസം അവസാനം നടന്ന വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇവരിൽ 105 പേരെ വിട്ടയച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് തൊട്ടുമുൻപായി ക്ലോനെക്‌സ് പോലെയുള്ള മയക്കമരുന്ന് നൽകിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.”

 

റെഡ് ക്രോസിന് കൈമാറുന്നതിന് തൊട്ടുമുൻപായി ഹമാസ് ഭീകരർ ക്ലോനെക്സ് ഗുളികകൾ നൽകി. അതുകൊണ്ട് തന്നെ അവർ നിശബ്ദരും എന്നാൽ ശാന്തസ്വഭാവത്തിലുമായിരുന്നു. വിട്ടയയ്‌ക്കുന്നതിന് തൊട്ടുമുൻപായി ഇവർക്ക് ഭക്ഷണം നൽകിയിരുന്നു. ഇതിനുള്ളിലാണ് ഗുളികകൾ കലർത്തിയിരുന്നതെന്നും” മിസ്രാഹി പറഞ്ഞു. അതേസമയം രക്തപരിശോധനയുടെ അടിസ്ഥാനത്തിലാണോ സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണോ വെളിപ്പെടുത്തൽ എന്നത് മിസ്രാഹി വ്യക്തമാക്കിയിട്ടില്ല. എത്ര ആളുകളിൽ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തി എന്ന കാര്യവും അദ്ദേഹം പറഞ്ഞിട്ടില്ല.ഗ​സ്സ മു​ന​മ്പി​ൽ ഹ​മാ​സ് പ്ര​വ​ർ​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ച തു​ര​ങ്ക​ങ്ങ​ൾ ജ​ലം​നി​റ​ച്ച് ത​ക​ർ​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കി ഇ​സ്രാ​യേ​ൽ. യു.​എ​സ് ബു​ദ്ധി​യു​പ​ദേ​ശി​ച്ചാ​ണ് ഇ​സ്രാ​യേ​ൽ സേ​ന പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ആ​ദ്യ ന​ട​പ​ടി​യെ​ന്നോ​ണം വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ശാ​ത്വി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു സ​മീ​പം അ​ഞ്ചു കൂ​റ്റ​ൻ പ​മ്പു​ക​ൾ ക​ഴി​ഞ്ഞ മാ​സം സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ക്യു​ബി​ക് മീ​റ്റ​ർ ജ​ലം പ​മ്പു​ചെ​യ്യാ​ൻ ഇ​വ​ക്കാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. നൂ​റി​ലേ​റെ ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ള​ട​ക്കം ഹ​മാ​സ് തു​ര​ങ്ക​ങ്ങ​ളി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ മോ​ച​ന​ത്തി​നു​മു​മ്പ് ഇ​ത് ന​ട​പ്പാ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലു​മാ​ണ് ബ​ന്ദി​ക​ളെ ഒ​ളി​പ്പി​ച്ച​തെ​ന്നാ​ണ് നേ​ര​ത്തേ ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.ആ​യി​ര​ക്ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​നെ​ടു​ക്കു​മ്പോ​ഴും ഹ​മാ​സ് നേ​തൃ​ത്വ​ത്തെ​യോ സൈ​നി​ക​രെ​യോ കാ​ര്യ​മാ​യി പി​ടി​കൂ​ടാ​നും ന​ശി​പ്പി​ക്കാ​നു​മാ​കാ​തെ ഉ​ഴ​റു​ന്ന ഇ​സ്രാ​യേ​ലി​നു മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​മ്പ​യാ​ണ് തു​ര​ങ്ക​ങ്ങ​ൾ. ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി ന​ട​​പ്പാ​ക്കേ​ണ്ട​തെ​ന്ന് യു.​എ​സ് വൃ​ത്ത​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ബ​ന്ദി​മോ​ച​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ന് തി​ടു​ക്കം​കാ​ട്ടു​ന്ന നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​ക​ളു​ടെ ജീ​വ​ൻ​കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്ക് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ മു​തി​​രു​മോ എ​ന്ന​താ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.ബ​ന്ദി മോ​ച​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത പ്ര​ക്ഷോ​ഭ​വു​മാ​യി ഇ​റ​ങ്ങു​മെ​ന്ന് നേ​ര​ത്തേ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഖാൻ യൂനിസിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയർന്നു. ഉന്നത ഓഫീസർമാർ ഉൾപ്പെടെ ഇന്നലെ മാത്രം 7 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

 

അടിയന്തര വെടിനിർത്തൽ വേണമെന്ന്​ ദോഹയിൽ ചേർന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു.പ​തി​നാ​യി​ര​ങ്ങ​ൾ പ​ലാ​യ​നംചെ​യ്യു​ന്ന​ റി​പ്പോ​ർ​ട്ടു​ക​ൾക്കിടയിലും ഖാൻ യൂനുസ്​ ഉൾപ്പെടെ തെക്കൻ ഗസ്സയിൽ ആക്രമണം ശക്​തമാക്കുകയാണ് ഇസ്രായേൽ സൈന്യം. ജബാലിയ, ശുജാഇയ, ഖാൻ യൂനുസ്​ എന്നിവിടങ്ങളിൽ ഹ​മാ​സു​മാ​യി നേർക്കുനേരെയുള്ള യുദ്ധമാണ്​ നടക്കുന്നതെന്ന്​ സൈനിക വക്​താവ്​ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (41 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (51 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (58 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends