Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍റെ യു എ ഇ, സൗദി സന്ദർശ വേളില്‍... നിർണ്ണായക ചർച്ചകള്‍ നടന്നതായി റിപ്പോർട്ട്...എണ്ണ വിലയിൽ കൂടുതൽ സഹകരണം ചർച്ച ചെയ്തു...വെട്ടിക്കുറവ് അടുത്ത വർഷവും തുടരാന്‍ ഇരു രാജ്യങ്ങളും ധാരണയായെന്നും റിപ്പോർട്ടുകള്‍..

07 DECEMBER 2023 03:23 PM IST
മലയാളി വാര്‍ത്ത

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍റെ യു എ ഇ, സൗദി സന്ദർശ വേളില്‍ നിർണ്ണായക ചർച്ചകള്‍ നടന്നതായി റിപ്പോർട്ട്. ഒപെക് അംഗങ്ങൾ എന്ന നിലയിൽ ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എണ്ണ വിലയിൽ കൂടുതൽ സഹകരണം ചർച്ച ചെയ്തുവെന്നും റഷ്യന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.യു എ ഇ സന്ദർശിച്ചതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യന്‍ കിരീടാവകാശിയുമായി ചർച്ച നടത്തിയത്. ക്രൂഡ് ഓയില്‍ വില സ്ഥിരപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. വില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

 

ക്രൂഡ് ഓയില്‍ ഉത്പാദനത്തിലെ വെട്ടിക്കുറവ് അടുത്ത വർഷവും തുടരാന്‍ ഇരു രാജ്യങ്ങളും ധാരണയായെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഉത്പാദന വെട്ടിക്കുറവ് തുടരുമ്പോഴും എണ്ണ വിലയിലെ ഇടിവ് തുടരുന്നത് ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ എന്ത് പ്രതിവിധിയെന്ന ചർച്ചകളും നടന്നുവെന്നാണ് സൂചന."ഒപെക്കിലെ സഹകരണത്തെക്കുറിച്ച് ഞങ്ങള്‍ കൂടുതലായി ചർച്ച ചെയ്തു. അന്താരാഷ്ട്ര ഊർജ വിപണിയെ ശരിയായ തലത്തിൽ, സുസ്ഥിരവും പ്രവചിക്കാവുന്നതുമായ അവസ്ഥയിൽ നിലനിർത്തുന്നതിന് നമ്മുടെ രാജ്യങ്ങൾഇടപെടുന്നതിന് വലിയ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നു."- റഷ്യന്‍ വക്താവ് പറഞ്ഞു.2022 ഫെബ്രുവരിയിൽ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിനുശേഷം അപൂർവ്വമായി മാത്രം ലോകസന്ദർശനം നടത്തുന്ന പുടിന്‍ സൌദി സന്ദർശനത്തിനിടെ ഉക്രെയ്നെക്കുറിച്ചും ഗാസയിലെ സംഘർഷത്തെക്കുറിച്ചും ചർച്ച ചെയ്തതായും പ്രതീക്ഷിച്ചിരുന്നു.

"റഷ്യ, സൗദി അറേബ്യ, മിഡിൽ ഈസ്റ്റ്, ലോകം എന്നിവയുടെ പ്രയോജനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാവുന്ന നിരവധി താൽപ്പര്യങ്ങളും നിരവധി ഫയലുകളും ഞങ്ങൾക്ക് ഇരുവർക്കുമുണ്ട" എന്ന് കിരീടാവകാശിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയും പറഞ്ഞു.അതേസമയം, വ്യാഴാഴ്ച മോസ്‌കോയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിക്കിനെ പുടിൻ സ്വാഗതം ചെയ്യും. ഇതിന് പിന്നലാെ വെള്ളി, ശനി ദിവസങ്ങളിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും റഷ്യ സന്ദർശിക്കുകയും ചെയ്യും. ഗള്‍ഫ് മേഖലയില്‍ പുടിന്‍ നടത്തുന്ന സന്ദർശനങ്ങളെ പശ്ചാത്യ ലോകവും അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.ഉക്രേനിയൻ കുട്ടികളെ നാടുകടത്തിയതായി ആരോപിച്ച് മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമാണ് പുടിന്‍ അന്താരാഷ്ട്ര യാത്രകൾ കുറച്ചത്. യുഎഇയോ സൗദി അറേബ്യയോ ഐസിസിയുടെ സ്ഥാപക ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുടിന്‍ അവരുടെ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരുമല്ല.

 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതാണ് ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലിനുള്ള മറ്റൊരു പ്രധാന കാരണം. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി കാരണം ദുർബലമായ ഡീസൽ ഉപയോഗം മൂലം , 2024 ന്റെ ആദ്യ പകുതിയിൽ ചൈനയുടെ എണ്ണ ഡിമാൻഡ് വളർച്ച ഏകദേശം 4% ആയി കുറയാൻ സാധ്യതയുണ്ട്. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് എണ്ണവിലയിലെ ചാഞ്ചാട്ടത്തിനുള്ള മറ്റൊരു കാരണം. ഇസ്രയേൽ-ഹമാസ് സംഘർഷം മൂലം വില ഉയർന്നെങ്കിലും വെടിനിർത്തൽ പ്രഖ്യാപിച്ചത് വില എണ്ണ വില കുറയാനിടയാക്കും.ഒപെക് അംഗങ്ങൾക്കിടയിലെ അധിക ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നില നിൽക്കുന്നുണ്ടെന്നാണ് സൂചന. ഉൽപ്പാദനം കുറച്ച് വില കൂട്ടണമെന്നുള്ള നിലപാട് അംഗീകരിക്കാൻ അംഗോളയും നൈജീരിയയും വിമുഖത പ്രകടിപ്പിക്കുന്നതും ഒപെകിന് തിരിച്ചടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (40 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (50 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (57 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends