ഇസ്രായേലിന് വേണ്ടി യു എന്നിനെപോലും വെല്ലുവിളിച്ച് അമേരിക്ക;ബൈഡന്‍ നേരിട്ട് കളത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്,ഹമാസുകളെ ഭൂമിയില്‍ വഴിക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ പിന്തുണച്ച് അമേരിക്ക,സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന് ബൈഡന്‍,ലോകരാജ്യങ്ങളെ ഞെട്ടിച്ച് യുഎസ്സിന്റെ നിലപാടുകള്‍

യു എന്നില്‍ അമേരിക്കയുടെ നടപടി ലോക രാജ്യങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ് അമേരിക്ക. യുഎന്‍ സുരക്ഷാ സമിതിയിലെ ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ച പ്രമേയം തടയാനാണ് യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചത്. ഇടക്ക് ഇസ്രയേലിനോട് സിവിലിയന്മാരെ തടയണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ട അമേരിക്ക, വെടി നിര്‍ത്തുകയല്ല തുടരുകയാണ് തങ്ങളുടെ താല്‍പര്യമെന്ന് യു.എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ വീറ്റോ ചെയ്തതിലൂടെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഹമാസുകളെ ഭൂമിയില്‍ വഴിക്കില്ല എന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ നൂറു ശതമാനം ശരിവെയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ അമേരിക്കയും കൈക്കൊണ്ടിരിക്കുന്നത് ..90 അംഗരാജ്യങ്ങളുടെ പിന്തുണയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സാണ് പ്രമേയം അവതരിപ്പിച്ചത്. ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിലെ 13 അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ , യുകെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
യുഎന്നിലെ യുഎസ് ഡെപ്യൂട്ടി പ്രതിനിധി റോബര്‍ട്ട് വുഡ്, പ്രമേയം 'യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകാലത്തിലാണെന്നും എന്നും, യഥാര്‍ത്ഥ സാഹചര്യത്തില്‍ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ പ്രമേയത്തിന് കഴിയില്ലെന്നും പറഞ്ഞു. പതിനഞ്ചംഗ സമിതിയില്‍ 131 എന്ന നിലയിലാണ് വോട്ടിംഗ് നടന്നത്. ഫ്രാന്‍സും ജപ്പാനും വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരര്‍ത്ഥത്തില്‍ ഫലസ്തീനികള്‍ ഏറ്റുമുട്ടുന്നത് ഇസ്രായേലിനോടല്ല, ലോക വന്‍ശക്തിയായ അമേരിക്കയോട് തന്നെയാണ് എന്നാണു ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇസ്രായേലിനുണ്ടെന്ന അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയുടെ താല്‍പര്യവും കൂടുതല്‍ വ്യക്തമായി. തീവ്രവാദത്തിന്റെ വേരറുക്കാതെ ഈ യുദ്ധം ഇനി അവസാനിക്കില്ല.
അമേരിക്കയുടെ നടപടിയില്‍ യുഎഇ വളരെയധികം വ്യസനിക്കുന്നതായി വെടിനിര്‍ത്തലിനുള്ള പ്രമേയം സ്‌പോണ്‍സര്‍ ചെയ്ത യുഎഇയുടെ പ്രതിനിധി വ്യക്തമാക്കി. സെക്യൂരിറ്റി കൗണ്‍സിലിന് മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടാനാകില്ലെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് നീക്കത്തെ വിമര്‍ശിച്ച് തുര്‍ക്കിയും ഇറാനും മലേഷ്യയും രംഗത്തെത്തി. രക്ഷാ സമിതിയിലെ വീറ്റോ പ്രയോഗം മാനുഷിക ചട്ടങ്ങളോടുള്ള ലജ്ജാകരമായ നിന്ദയെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യു.എന്‍ സെക്രട്ടറി ജനറലിന്റെയും രക്ഷാസമിതിയുടേയും ആവശ്യം അമേരിക്ക നേരത്തേ തള്ളിയിരുന്നു. യു.എസ് നിലപാട് കാരണം 55 രാജ്യങ്ങളുടെ പിന്തുണയോടെ യു.എ.ഇ കൊണ്ടുവന്ന കരട് പ്രമേയം രക്ഷാസമിതിയില്‍ പാസായില്ല.
യുദ്ധം മൂന്നാം മാസത്തിലേക്ക് കടന്നതോടെ ഗസ്സയിലെ മാനുഷിക ദുരന്തത്തിന് പരിഹാരം തേടിയാണ് യു.എന്‍ രക്ഷാസമിതി ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എ.ഇയാണ് കൊണ്ടുവന്നത്. 55 രാജ്യങ്ങളുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചൈന, റഷ്യ, ഫ്രാന്‍സ് ഉള്‍പ്പെടെ വന്‍ശക്തി രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ ഹമാസിനാകും ഗുണം ചെയ്യുകയെന്ന് യു.എന്നിലെ യു.എസ് പ്രതിനിധി റോബര്‍ട്ട് വുഡ് അറിയിച്ചു. ഹമാസ് ഇസ്രായേലിന് ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തലിന് സമയപരിധി വയ്ക്കാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് ദിവത്തോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം കഴിഞ്ഞ ഒരാഴ്ചയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ .തെക്ക് ഭാഗത്ത് ഖാന്‍ യൂനിസ്, മധ്യഭാഗത്ത് നുസ്സെറാത്ത് ക്യാമ്പ്, വടക്ക് ഗാസ സിറ്റി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം, വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ ടാങ്ക് ആക്രമണം രൂക്ഷമായതായി മേഖലയിലെ താമസക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസ് പ്രദേശത്തെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 10 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തിന് ശേഷം മേഖലയില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയുടെ ഫലമായി ഇതുവരെ ഗാസയില്‍ 17,400ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അവരില്‍ എഴുപത് ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. ആകെ 46,000ത്തിലധികം പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. അതേസമയം ലബനാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി.
https://www.facebook.com/Malayalivartha