Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓഷ്വിറ്റ്‌സ് ക്യാമ്പിലെ ജൂത കൂട്ടക്കൊല ഗാസയിൽ ആവർത്തിക്കാൻ ഐ ഡി എഫ്; നടുങ്ങി ലോകം;അന്ന് നാസികൾ ജൂതരോട് ചെയ്തത്!!!

18 DECEMBER 2023 07:05 PM IST
മലയാളി വാര്‍ത്ത
മാനവസമൂഹത്തിന്റെ ചരിത്രത്തില്‍ മനുഷ്യന്‍ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ഹിംസ ജൂതവംശഹത്യയാണ്. നടുക്കം എന്ന വാക്ക് പോരാതെ വരുന്ന സന്ദർഭം. ആധുനികചരിത്രത്തില്‍ ഇത്രത്തോളം കൃത്യതയോടെ നടപ്പാക്കിയ മറ്റൊരു വംശീയ ഉന്മൂലനമില്ലെന്ന് പറയാം. കൊലയറകളെ അതിജീവിച്ചവര്‍ നമ്മോടു നടത്തുന്ന അഭ്യര്‍ഥനകളില്‍ മുഖ്യമായത് ''ദയവായി നിങ്ങള്‍ നാസി കൊലയറകളെ മറ്റേതെങ്കിലും വംശഹത്യകളുമായി താരതമ്യപ്പെടുത്തരുത് എന്നാണ്..കാരണം ഇതുവേ ഉണ്ടായ വംശഹത്യകളെക്കാളൊക്കെ ഭീകരമായിരുന്നു ജൂതരുടെ വംശഹത്യ.
  പിടികൂടപ്പെട്ട് തടങ്കല്‍പ്പാളയത്തിലകപ്പെട്ട ജൂതരുടെ ശരീരങ്ങള്‍ നാസികളുടെ പരീക്ഷണവസ്തുക്കളായി മാറിക്കൊണ്ടിരുന്നു. നാസി പടയാളികളുടെ രോഗങ്ങള്‍ക്കും മുറിവുകള്‍ക്കും മറ്റും മരുന്നു കണ്ടുപിടിക്കാനും അവര്‍ക്ക് കഠിനമായ ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്നതിനുള്ള കഴിവുകളാര്‍ജിക്കാന്‍ പരീക്ഷണങ്ങള്‍ നടത്താനും തടവുകാരെ പച്ചയായി കീറിമുറിച്ചു പരിശോധിക്കുന്നതിന് നാസി ഡോക്ടര്‍മാര്‍ തയ്യാറായി.   ഈ വൈദ്യശാസ്ത്രരേഖകള്‍ പലതും പിന്നീട് പുറത്തുവന്നു. ആര്യവംശത്തെ നിലനിര്‍ത്താനും അവരില്‍ അമാനുഷകഴിവുകളുണ്ടാക്കാനുമുള്ള പരീക്ഷണങ്ങള്‍ക്കിരയായത് ജൂതത്തടവുകാരായിരുന്നു. റഷ്യന്‍ പട്ടാളക്കാരെപ്പോലെ അതിശൈത്യത്തെ നേരിടാനുള്ള കഴിവുണ്ടാക്കാന്‍ തടവുകാരെ മൈനസ് ആറ് ഡിഗ്രിയില്‍ മരിക്കുന്നതുവരെ നിര്‍ത്തുകയും പിന്നീട് ഉടന്‍ തിളച്ച വെള്ളത്തിലേക്കിടുകയും ചെയ്യുന്ന പരീക്ഷണം വ്യാപകമായി നടന്നു.   കടുത്ത ശീത താപങ്ങള്‍ ശരീരത്തില്‍ എന്തുമാറ്റമുണ്ടാക്കുന്നുവെന്നും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നുമായിരുന്നു പരീക്ഷണം. മലേറിയക്ക് പ്രതിവിധി കണ്ടെത്താന്‍ പെണ്‍കൊതുകിനെക്കൊണ്ട് കടിപ്പിച്ച് രോഗമുണ്ടാക്കിയശേഷം മരുന്നുകള്‍ പരീക്ഷിക്കും. രക്ഷപ്പെടാത്ത എല്ലാവരെയും വെടിവെച്ചുകൊല്ലും. വിഷത്തിന്റെ വീര്യം പരിശോധിക്കാന്‍ തടവുകാരറിയാതെ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കും. എത്ര ഡോസ് വരെ താങ്ങാനാവുമെന്ന പരീക്ഷണമാണ് പ്രധാനം. ബുക്കന്‍വാള്‍ഡ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലാണ് ഇത് നടന്നത്. കടല്‍വെള്ളം കുടിച്ച് എത്രകാലം ജീവിക്കാന്‍ കഴിയുമെന്ന പരീക്ഷണവും നാവികര്‍ക്കുവേണ്ടി തടവുകാരില്‍ പരീക്ഷിക്കപ്പെട്ടു.
  എല്ലുകളും ഞരമ്പുകളും ശരീരത്തില്‍നിന്നു മാറ്റി ഞരമ്പുകള്‍ പുതുതായി വളരുമോ എന്നുനോക്കാനും പരീക്ഷണം നടന്നു. ബോധം കെടുത്താതെയാണ് ഇത് നടത്തുക. വിഷം പുരട്ടിയ വെടിയുണ്ടകൊണ്ട് വെടിവെച്ചാല്‍ എത്രവേഗം മരിക്കും എന്ന പരീക്ഷണവും നടന്നു. തീപ്പൊള്ളല്‍ ചികിത്സയ്ക്കായി ഫോസ്ഫറസും മറ്റും ഉപയോഗിച്ച് ശരീരം പൊള്ളിക്കുമായിരുന്നു. രക്തം കട്ടപിടിക്കാനുള്ള പരീക്ഷണത്തിനായി തടവുകാരുടെ ശരീരത്തില്‍ വലിയ മുറിവുകളുണ്ടാക്കും. ശരീരത്തില്‍നിന്ന് കുടല്‍, കരള്‍, വൃക്ക എന്നിവ നീക്കംചെയ്താല്‍ എത്രകാലം ഒരാള്‍ക്ക് ജീവിക്കാന്‍ പറ്റും എന്നുള്ള പരീക്ഷണവും ലാബുകളില്‍ നടന്നു. യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന നാസി പടയാളികളുടെ ചികിത്സയ്ക്കും അതിജീവനത്തിനും വേണ്ടിയായിരുന്നു ഈ പരീക്ഷണങ്ങള്‍.

  വന്ധ്യംകരണത്തിന്റെ കാര്യത്തിലാണ് നാസി ഡോക്ടര്‍മാര്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയത്. സ്ത്രീകളുടെയും പുരുഷന്റെയും ജനനേന്ദ്രിയത്തിലേക്ക് അതിശക്തമായി എക്‌സ്റേ രശ്മികള്‍ പായിച്ച് പരിശോധിക്കും. വൃഷണങ്ങള്‍ കീറിയെടുത്ത് അതിലുള്ള മാറ്റവും പരിശോധിക്കുന്നു. ഏഴുലക്ഷത്തോളം പേരെ വന്ധ്യംകരണത്തിന് നാസികള്‍ വിധേയരാക്കി. ഞരമ്പുകളിലും കണ്ണുകളിലും അയഡിന്‍, സില്‍വര്‍ നൈട്രേറ്റ് എന്നിവ നേരിട്ടു കുത്തിവെച്ച് നീലക്കണ്ണുകളുണ്ടാക്കാനുള്ള ശ്രമമായിരുന്നു മറ്റൊന്ന്. ആയിരക്കണക്കിന് ഭീകരപരീക്ഷണങ്ങളാണ് തടവുകാരായ ജൂതരില്‍ നടത്തിയത്. ജനിതകപരീക്ഷണങ്ങളും വ്യാപകമായി നടത്തി.
  കുട്ടികളിലുള്‍പ്പെടെ അനസ്‌തേഷ്യ നല്‍കാതെയുള്ള ശസ്ത്രക്രിയകള്‍, അവയവമാറ്റപരിശോധനകള്‍, ഇരട്ടകളെ വേര്‍പെടുത്തല്‍, കഴുത്തു മാറ്റിവെയ്ക്കല്‍ തുടങ്ങിയ പരീക്ഷണങ്ങള്‍ വ്യാപകമായി. അതിശൈത്യത്തിലെ അതിജീവനപരീക്ഷണങ്ങള്‍, വൈദ്യുതിഷോക്ക് ഏല്‍പ്പിക്കല്‍, രക്തംമാറ്റല്‍, രക്തം കുത്തിവെയ്ക്കല്‍ എന്നിവ നിര്‍ബാധം നടന്നു. ജോസഫ് മെംഗല്‍ എന്ന നാസി ഡോക്ടറായിരുന്നു ഈ പരീക്ഷണത്തിന്റെ നേതാവ്. നാസിപടയാളികള്‍ക്ക് ലൈംഗികാക്രമണം നടത്താന്‍ ക്യാമ്പുകളില്‍ ജൂതസ്ത്രീകളെ ഇരയാക്കി

ഭരണകൂടം നടത്തിയ ആസൂത്രിതമായ വംശഹത്യാപദ്ധതിയായിരുന്നു ഹോളോകോസ്റ്റ്. ഭൂമുഖത്തുനിന്ന് ജൂതരെ തുടച്ചുനീക്കുകയായിരുന്നു ലക്ഷ്യം. നാസികള്‍ ഇതിനായി  പ്രത്യേക പദ്ധതി തയ്യാറാക്കി. അതിനുനല്‍കിയ പേരാണ് 'ഫൈനല്‍ സൊലൂഷന്‍'. ആ പദ്ധതിയില്‍ 1939-നും 1945-നും ഇടയില്‍ 60 ലക്ഷം ജൂതന്‍മാര്‍ ചാരമായി.
    എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേതന്നെ പലകാരണങ്ങളാല്‍ ലോകത്തിന്റെ പലഭാഗത്തും ജൂതര്‍ വേട്ടയാടപ്പെട്ടിരുന്നു. ആദ്യം റോമാക്കാരില്‍നിന്നും പിന്നീട് തുര്‍ക്കികളില്‍നിന്നും ശേഷം കിഴക്കന്‍ യൂറോപ്പില്‍നിന്നും ജൂതര്‍ക്കുനേരേ ആക്രമണമുണ്ടായി.1945 വരെ അവര്‍ സ്വന്തമായി രാജ്യമില്ലാതെ അലഞ്ഞുകൊണ്ടിരുന്നു. ഓരോ രാജ്യത്തും ജൂതർ പലകാരണങ്ങള്‍കൊണ്ടും വേട്ടയാടപ്പെട്ടു .

പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന് ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി. ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി മാറ്റണമെന്നും ഗസ്സ നിവാസികളെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നുമാണ് പ്രഖ്യാപനം.
    തകര്‍ന്ന് തരിപ്പണമാകുന്ന ഗസ്സ അറിയപ്പെടുക പോളണ്ടിലെ ഓഷ്വിസ്റ്റ് അഭയാര്‍ത്ഥി ക്യാമ്പിന്റെ മാതൃകയിലായിരിക്കും. ഇസ്രയേലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഡേവിഡ് അസൗലൈയുടെ പ്രതികരണം. 1930കളില്‍ നാസി ജര്‍മ്മനി സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ഓഷ്വിറ്റ്‌സ്. 1942ല്‍ ക്യാമ്പ്, യൂറോപ്പിലെ ജൂതന്മാരുടെ ഏറ്റവും വലിയ ഉന്മൂലന കേന്ദ്രമായി മാറി. പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരാണ് ഓഷ്വിസ്റ്റിലെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.

1941 ജൂലായ് 31-ന് ജര്‍മന്‍ സൈനിക കമാന്‍ഡറായിരുന്ന ഹെര്‍മന്‍ ഗോറിങ് ഹിറ്റ്ലറുടെ രഹസ്യപ്പോലീസിന്റെ സെക്യൂരിറ്റി സര്‍വീസ് മേധാവി റെയിന്‍ഹാര്‍ഡ് ഹെഡ്രിയാക്കിന് ഇങ്ങനെ എഴുതുന്നുണ്ട്: ''ജൂതരുടെ ചോദ്യത്തിന് 'ഫൈനല്‍ സൊലൂഷന്‍' നല്‍കാനുള്ള സമയമായിരിക്കുന്നു. അന്തിമവിധി, അന്തിമപരിഹാരം.''

എല്ലാ ജൂതരെയും കണ്ടെത്തുക, വേര്‍തിരിക്കുക, കടത്തുക, കൊല്ലുക- ഇതാണ് പരിഹാരം. എല്ലാ ജൂതഭവനങ്ങളിലും മഞ്ഞ അടയാളം പതിച്ചു. ജൂതന്‍മാരെ കൂട്ടംകൂട്ടമായി ഗെറ്റോവിലേക്ക് കടത്താന്‍ തുടങ്ങി. പോളണ്ടിലെ ഓഷ്വിറ്റ്സ് കാര്‍ക്കോവിന് സമീപം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ രൂപംകൊണ്ടു. സൈക്ലോണ്‍ ബി എന്ന വിഷവാതകം തയ്യാറായി. ഹിറ്റ്ലറുടെ എസ്.എസ്. സംഘം ആയിരക്കണക്കിന് വിഷവാതകടിന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി.   ജര്‍മനിയില്‍ കൃഷിക്കുംമറ്റുമുണ്ടാകുന്ന വ്യാപക കീടശല്യത്തിനാണ് ഇത്രയധികം വിഷത്തിന് ഓര്‍ഡര്‍ നല്‍കുന്നതെന്ന് ഔദ്യോഗികഭാഷ്യമുണ്ടായെങ്കിലും അത് ഹോളോകോസ്റ്റിനുള്ള ഒരുക്കമായിരുന്നുവെന്ന് ജര്‍മന്‍ ജനതയോ ജൂതജനതയോ അറിഞ്ഞില്ല. ജൂതരെ ഓരോ പ്രദേശത്തുനിന്നും പോളണ്ടിലെ ഓഷ്വിറ്റ്സിലേക്കെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഓടി. കയറ്റിയയക്കപ്പെടുന്ന ജൂതരെയുള്‍പ്പെടെയുള്ളവരെ ആദ്യം വേര്‍തിരിച്ചു, സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിങ്ങനെ. അതില്‍ യുവാക്കള്‍, യുവതികള്‍, പ്രായമായവര്‍, രോഗികള്‍, അവശര്‍, മാനസികവിഭ്രാന്തിയുള്ളവര്‍ എന്നിങ്ങനെയും വേര്‍തിരിച്ചു.

1942 മാര്‍ച്ച് 17-ന് ലുബ്ലിന് സമീപമുള്ള ബാല്‍സെക്കില്‍വെച്ചായിരുന്നു ആദ്യത്തെ ഗ്യാസ് ചേംബര്‍ കൊലകള്‍ നടന്നത്. തുടര്‍ന്ന് ഓഷ്വിറ്റ്സ്, ബര്‍ക്കിനാവു എന്നിവയ്ക്കുപുറമെ അഞ്ചു കൊലയറകള്‍ നിര്‍മിച്ചു, ചെല്‍മനോ, സൊബിബോര്‍, ട്രബ്ലിന്‍കാ, മാജ്ഡെന്‍ക് തുടങ്ങിയ സ്ഥലങ്ങളില്‍. യൂറോപ്പിലെ പലഭാഗത്തുമുള്ള ജൂതന്‍മാരെ ഇവിടേക്ക് കൊണ്ടുവന്നു. വാഴ്സയിലെ ഗെറ്റോവില്‍ മാത്രമായി മൂന്നുലക്ഷം പേരെയാണ് കൊണ്ടുവന്നത്. വിശപ്പും രോഗവും കാരണം തടവുകാര്‍ കലാപമുണ്ടാക്കിയതിനെത്തുടര്‍ന്ന് 1943 മേയ് 16-ന് ഏഴായിരം ജൂതര്‍ കൊല്ലപ്പെട്ടു.

ഓഷ്വിറ്റ്സ് ക്യാമ്പ് തുടങ്ങുന്നത് 1940 ജൂണ്‍ 14-നാണ്. മൂന്ന് പ്രധാന ക്യാമ്പുകളും 140-ഓളം ചെറിയ ക്യാമ്പുകളും. ബര്‍ക്കിനാവുവിലായിരുന്നു രണ്ടാമത്തെ വലിയ ക്യാമ്പ്. മൂന്നാമത്തെ ക്യാമ്പിലും ആയിരക്കണക്കിനാള്‍ക്കാരെ കൊല്ലാനുള്ള സൗകര്യമുണ്ടായിരുന്നു. പട്ടിണി, ഭീകരമര്‍ദനം, മരിക്കുന്നതുവരെ തൊഴില്‍, ശാസ്ത്രപരീക്ഷണം ഇതായിരുന്നു രീതി. ഭക്ഷണം ജീവന്‍ നിലനിര്‍ത്താന്‍ മാത്രം. പട്ടിണികൊണ്ട് മരിച്ചവര്‍മാത്രം ലക്ഷത്തിലധികംവരും. ഓഷ്വിറ്റ്സിന്റെ ഭീകരത അന്നുവരെ ലോകം പുറത്തറിഞ്ഞില്ല. അവിടെനിന്ന് രക്ഷപ്പെട്ട റുഡോള്‍ഫ് വെര്‍ബ, ആല്‍ഫ്രഡ് വെറ്റ്സലര്‍ തുടങ്ങിയ തടവുകാരാണ് അവിടെ നടക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്, അതും യുദ്ധാവസാനം ചെമ്പട ഓഷ്വിറ്റ്സ് മോചിപ്പിച്ചശേഷം.

പോളണ്ടിലേക്കെത്തിച്ച ആയിരത്തോളം ജൂതത്തടവുകാരാണ് വാതകച്ചൂളകള്‍ നിര്‍മിച്ചത്. സ്വന്തം ജീവിതം കത്തിക്കാനുള്ള ചൂള തന്നെ! 1942 ഫെബ്രുവരി 12-നാണ് ആദ്യസംഘം ജൂതര്‍ ഓഷ്വിറ്റ്സിലെത്തുന്നത്. പിന്നെ നിരയായി ആയിരങ്ങള്‍. നാനാഭാഗത്തുനിന്നും ആട്ടിത്തെളിക്കപ്പെട്ട ജൂതര്‍ പൊള്ളുന്ന ചൂടിലും കോടിപ്പോകുന്ന മഞ്ഞിലും ഇരുമ്പുവണ്ടികളില്‍ ഇറച്ചിക്കോഴികളെന്നപോലെ കുത്തിനിറയ്ക്കപ്പെട്ട് ഓഷ്വിറ്റ്സിലെ തടങ്കല്‍പ്പാളയങ്ങളിലേക്ക്. ഗ്യാസ് ചേംബറില്‍ സൈക്ലോണ്‍ ബി എന്ന ഗ്യാസാണ് കടത്തിവിടുക. 20 മിനിറ്റുകൊണ്ട് എല്ലാം കഴിയും.
    ഇപ്പോൾ ഡേവിഡ് അസൗലൈ പറയുന്നത്  ‘ഗസ്സ മുഴുവന്‍ ഇടിച്ചുനിരത്തണം. മുനമ്പിലെ ആളുകളെയെല്ലാം സൈന്യം ലെബനന്‍ തീരത്തേക്ക് കൊണ്ടുപോകണം. അവിടെ മതിയായ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. കടല്‍ത്തീരം മുതല്‍ ഗാസ അതിര്‍ത്തി വേലി വരെ സുരക്ഷാ സ്ട്രിപ്പ് സ്ഥാപിക്കണം. ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനോട് സാമ്യമുള്ള മ്യൂസിയമാക്കി ഗസ്സയെ മാറ്റുകയാണ് ചെയ്യേണ്ടത്’ എന്നാണ് .
  ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പലസ്തീനികളെ ഗസ്സയില്‍ വീണ്ടും താമസിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ടൗണ്‍ കൗണ്‍സില്‍ തലവന്‍ പറഞ്ഞു. ചരിത്രത്തിൽ അരങ്ങേറിയ ഈ ക്രൂരതകൾ ഇനി ഒരിക്കലും ആവർത്തിക്കപ്പെടരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends