Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചൂണ്ടാൻ ഹീബ്രു സംസാരിക്കുന്ന സ്ത്രീകളെ നിയോഗിച്ച് ഇറാൻ...

19 DECEMBER 2023 04:39 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണയ്ക്കുന്നതിനായി, സൈബർ ചാരവൃത്തി തന്ത്രമിറക്കി ഇറാൻ. ഇസ്രായേൽ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചൂണ്ടാൻ ഹീബ്രു സംസാരിക്കുന്ന സ്ത്രീകളെ നിയോഗിച്ചതായി കണ്ടെത്തൽ. വടക്കൻ നഗരമായ മഷാദിൽ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാൻ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ഇറാൻ ഇൻ്റർനാഷണൽ തങ്ങളുടെ റിപ്പോർട്ടിൽ അവകാശപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകളുടെ പേരുകളും, വിശദാംശങ്ങളും വ്യാജമാണെങ്കിലും, അവർ ഇസ്രായേൽ സൈനികർക്ക് അയച്ച നഗ്ന ചിത്രങ്ങളും, വിഡിയോകളും യാഥാർത്ഥ്യം തന്നെയായിരുന്നു.

സൈനികരെ പ്രലോഭിപ്പിക്കുന്നതിനായി, അയക്കപ്പെട്ട ചില ചിത്രങ്ങളിലും വീഡിയോകളിലും ഇറാനിയൻ സ്ത്രീകൾ തൊപ്പികൾ ധരിച്ച് കനത്ത മേക്കപ്പ് ധരിച്ചതായാണ് കാണപ്പെട്ടത്. ചില ചിത്രങ്ങളിൽ സ്ത്രീകൾ നാമ മാത്രമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതേസമയം അയച്ചുകൊടുത്ത ചിത്രങ്ങളിൽ ചിലതിൽ ഇറാനിയൻ സ്ത്രീകൾ പൂർണ്ണ നഗ്നരമായി കാണപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഹണിട്രാപ്പ് ചെയ്യാൻ ശ്രമിച്ചുവെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

ഇറാനിയൻ വനിതകൾക്ക് പരിശീലനം നൽകിയത് ഇറാനിലെ റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഹീബ്രു ഭാഷയിൽ മികച്ച പരിശീലനം നൽകിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇസ്രായേൽ സൈനികരുമായി എങ്ങനെ ബന്ധപ്പെടണമെന്നും അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടത് എങ്ങനെയാണെന്നും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

 

ഇസ്രായേലി സൈനികരെ വലിയിലാക്കാൻ വേണ്ടി അശ്ലീല, വീഡിയോകളും ചിത്രങ്ങളുമാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളിൽ നിന്നാണ് ഇസ്രായേൽ സെെനികരെ സ്വധീനിക്കാൻ ശ്രമം നടന്നത്. ഇതിൽ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തിൽ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തർഷിജി, ഹനിയ ഗഫാരിയൻ എന്നിങ്ങനെയാണെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.

ഹണിട്രാപ്പിലൂടെ സ്ത്രീകൾക്ക് നിരവധി വിവരങ്ങൾ ഇസ്രായേൽ സെെനികരുടെ പക്കൽ നിന്ന് ലഭിച്ചുവെന്നും അവ ഹമാസിന് കൈമാറിയതായും ഈ വാർത്ത പുറത്തുകൊണ്ടുവന്ന വാർത്താ ഏജൻസി വ്യക്തമാക്കുന്നു. ഇതിൽ നിന്നും ഇസ്രായേൽ സൈനികരിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ഹമാസ് തീവ്രവാദികൾ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്നും വാർത്ത ഏജൻസി വ്യക്തമാക്കുന്നു. ഇത് ആദ്യമായല്ല ഇത്തരമൊരു ഹണിട്രാപ്പ് പുറത്തുവരുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഹണിട്രാപ്പിലൂടെ ഹമാസ് തങ്ങളുടെ സൈനികരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതായി കഴിഞ്ഞ മാസം ഇസ്രായേൽ പ്രതിരോധ സേന സൂചിപ്പിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇസ്രായേൽ പ്രതിരോധ സേന നശിപ്പിക്കുകയും ചെയ്തിരുന്നു. ഹണിട്രാപ്പിന് നേതൃത്വം നൽകുന്നത് ഇറാനാണെന്നും സൈനികരെ വശീകരിക്കാൻ സ്ത്രീകളുടെ വോയ്‌സ് റെക്കോർഡിംഗുകളും വീഡിയോ കോളുകളും ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞിരുന്നു. ഈ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ സൈറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഫേക്ക് അക്കൗണ്ടുകൾ വഴി, സൈനികരുമായി ബന്ധപ്പെടുകയും ഹമാസിന് വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതിനായി കത്തിടപാടുകൾ, വോയ്‌സ് റെക്കോർഡിംഗുകൾ, വീഡിയോ കോളുകൾ എന്നിവയിലൂടെ, നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ആയിരത്തോളം സൈനികർ ഇരകളായിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ വിശ്വാസ്യത പിടിച്ച് പറ്റാൻ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ, ബന്ധുക്കളും സുഹൃത്തുക്കളും എന്ന വ്യാജേന കൂടുതൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നു. സൈനികർ ഗാസയിൽ പ്രവേശിക്കുന്നത് എപ്പോഴാണെന്നതടക്കം ഇവർ സൈനികരിൽ നിന്ന് മനസിലാക്കിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (42 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (53 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends