Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

അമേരിക്കയെ പുറംതള്ളി നെതന്യാഹു പോരാടും ഇസ്രായേല്‍ ഇനി പതറും

22 DECEMBER 2023 04:05 PM IST
മലയാളി വാര്‍ത്ത
യുദ്ധം തോറ്റാലും ജയിച്ചാലും ഗാസയില്‍ നിന്ന്  പിന്‍മാറില്ലെന്ന് ഇസ്രായേല്‍. ആത്മമിത്രമായ അമേരിക്ക  പിന്‍മാറിയാലും പിന്തുണ പിന്‍വലിച്ചാലും  മരണം വരെ ഹമാസുകളോടു  പോരാടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി  ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചിരിക്കുന്നു. ഗാസ പൂര്‍ണമായി പിടിച്ചടക്കുമെന്നും മുപ്പതിനായിരം ഹമാസ് തീവ്രവാദികളെ വകവരുത്തുമെന്നും ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ പോരാട്ടം ഇനിയും ശക്തിപ്പെടുമെന്ന് വ്യക്തമാണ്.           ഇസ്രായേലിനു  ചുറ്റും തീവ്രവാദികള്‍ ശക്തമായതിനാല്‍ പ്രതിരോധ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശിച്ചിരിക്കുന്നു.  
ക്രിസ്മസോ പുതുവത്സരമോ പ്രശ്‌നമല്ലെന്നും ഇനിയുള്ള ദിവസങ്ങളില്‍ പോരാട്ടം അതിശക്തമായിരിക്കുമെന്നും ഇസ്രായേല്‍ നിലപാടെടുത്തതോടെ പശ്ചിമേഷ്യയില്‍ യുദ്ധത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്.  ഇസ്രായേല്‍ സൈന്യം  ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഗാസയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന് ലോക പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങി എന്നായിരുന്നു ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്.  ബെഞ്ചമിന്‍ നെതന്യാഹു തന്റെ സര്‍ക്കാരിനെ നിയന്ത്രിക്കണമെന്നും ബൈഡന്‍ പ്രസ്താവിച്ചിരിക്കുന്നു.          
അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയവും കഴിവും  തങ്ങള്‍ക്കുണ്ടെന്നാണ് നെതന്യാഹു പറയുന്നത്. യുദ്ധം രണ്ടര മാസം പിന്നിടുമ്പോള്‍ ടൂറിസത്തിലൂടെയുള്ള ഇസ്രായേലിന്റെ വരുമാനം നേര്‍പ്പകുതിയായിരിക്കുന്നു. സാമ്പത്തിക പ്രതസന്ധി ഇസ്രായേലിനെ വലയ്ക്കുന്നുമുണ്ട്.
ഈജിപ്തിന്റെയും സിറിയയുടെ ലബനോന്റെയും  പാലസ്തീന്റെയും ടൂറിസം വരുമാനം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.  മറ്റൊരു രാജ്യക്കാരും ഈ രാജ്യങ്ങളിലേക്ക് കടന്നുവരാത്ത സാഹചര്യം വന്നതില്‍ കുഴപ്പമില്ലെന്നും പോരാട്ടം തുടരാന്‍ അതാണ് നല്ലെതെന്നുംമാണ്  ഇസ്രായേല്‍ പറയുന്നത്. ഇസ്രായേലിന്റെ ടൂറിസം വരുമാനത്തില്‍ 30 ശതമാനവും ലഭിച്ചിരുന്നത് ക്രിസ്മസ്, പുതുവര്‍ഷ സീസണിലായിരുന്നു.
പാലസ്തീനിതെതിരെ ആക്രമണം ശക്തിപ്പെടുത്തുമ്പോഴും ഇസ്രായേലിനും തിരിച്ചടി ലഭിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്.  ഹമാസ് ആക്രഎന്നാല്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുപതിനായിരത്തോളം  പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ഏഴിനു തുടങ്ങിയ യുദ്ധം ഇസ്രായേലിന്റെ അയല്‍രാജ്യങ്ങളായ ഈജിപ്തിലെയും ജോര്‍ദാനിലെയും വിനോദസഞ്ചാരമേഖലയെയാണ് ഏറ്റവും  പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.              യുദ്ധം അവസാനിച്ചാല്‍പോലും ഈ രാജ്യങ്ങളിലേക്കുള്ള വിദേശികളുടെ വരവ് കുത്തനെ കുറയുമെന്ന് തീര്‍ച്ചയാണ്. ബൈബിള്‍ പഴയ നിയമത്തിലെ ഒട്ടേറെ സംഭവങ്ങള്‍ക്കു  സാക്ഷ്യം വഹിച്ചത് ഇന്നത്തെ ഈജിപ്തിലാണ്. നൈല്‍ നദിയിലെ ക്രൂയിസിംഗും പിരമിഡുകളുമായിരുന്നു ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനം. ഈജിപ്തിലെ  ചരിത്രഭൂമിയിലേക്ക് ഒന്നര മാസമായി തീര്‍ഥാടകരുടെ വരവ് നന്നേ നിലച്ചതോടെ ഒട്ടേറെ ഹോട്ടലുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
യാത്രാ പാക്കേജുകാര്‍ക്കും ഇത് വലിയ തിരിച്ചടിയായിരിക്കുന്നു.
ബുക്കിംഗ്  കുത്തനെ ഇടിഞ്ഞെന്നു മാത്രമല്ല അടുത്ത വര്‍ഷമാദ്യത്തേക്കു മുന്‍കൂര്‍ ബുക്ക് ചെയ്തിരുന്ന ടൂറുകളും മറ്റും സഞ്ചാരികള്‍ റദ്ദു ചെയ്യുകയും ചെയ്തു. 2024 ന്റെ ആദ്യപകുതിയില്‍ പകുതിയോളം അതിഥികള്‍ ഇതുവരെ ബുക്കിംഗുകള്‍ റദ്ദ് ചെയ്തിരിക്കുന്നു. യാത്രകള്‍ റദ്ദു ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഡെപ്പോസിറ്റ് തുകയായ 250 ഡോളര്‍ നഷ്ടപ്പെടുമെന്ന സാഹചര്യവുമുണ്ട്.
ഈജിപ്തിലും ജോര്‍ദാനിലും സഞ്ചാരികളെ കാത്തിരിക്കുന്നത്. പിരമിഡുകളാണ് ഈജിപ്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്.  ലക്‌സര്‍ ടെമ്പിളും വാലി ഓഫ് കിങ്‌സും ഗിസയിലെ പിരമിഡും തുടങ്ങി നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എങ്കിലും ഭീകരാക്രമണത്തിന്റെ നിഴലില്‍ ഒരു ഇടത്തേക്കു പോകാന്‍ സഞ്ചാരികള്‍ മടിച്ചു നില്‍ക്കുന്നു എന്നാണ് സമീപകാല സാഹചര്യങ്ങള്‍ കാണിക്കുന്നത്.  ചാവുകടലും അതിനുള്ളിലെ കുളിയും ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ച ജോര്‍ദനാന്‍ തോടും  മൗണ്ട് നെബോയും ഉള്‍പ്പെടെ  നിരവധി സ്ഥലങ്ങളാണ് ജോര്‍ദാനിലും സഞ്ചാരികളെ കാത്തിരിക്കുന്നത്.  യുദ്ധവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാര മേഖലയെ ബാധിക്കുമ്പോള്‍ ആ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാര്‍ കൂടിയാണ് ദുരിതത്തിലാകുന്നത്. സഞ്ചാരികള്‍ക്കു വേണ്ടി ഒരുക്കിവച്ചിരിക്കുന്ന ബ്രോഷറുകളും  കരുതി വച്ചിരിക്കുന്ന കര കൗശല വസ്തുക്കളും വസ്ത്രങ്ങളും കൊന്തകളും കുരിശുകളും ഫോട്ടോകളുമൊക്കെ വാങ്ങാന്‍ ആളില്ലാതെ വരുമ്പോള്‍ പ്രതിസന്ധിയിലായി പോകുന്ന ഒരു വലിയ ജനവിഭാഗം ജനങ്ങള്‍ ഈ രാജ്യങ്ങളിലെല്ലാമുണ്ട്.  





       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (31 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (47 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (59 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends