Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇസ്രയേല്‍ സൈനികരെ ഗാസയിൽ വച്ച് ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ വധിച്ചു.... എന്ന തലക്കെട്ടോടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ട്....ചിത്രം വൈറൽ...

22 DECEMBER 2023 04:32 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ സൈനികരെ ഗാസയിലെ അല്‍-ദരജ് മേഖലയില്‍ വച്ച് ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ വധിച്ചു എന്ന തലക്കെട്ടോടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ട്. പന്ത്രണ്ടോളം സൈനികരെ ഒരു കെട്ടിടത്തില്‍ കുടുക്കിയെന്നും ഇതില്‍ ചിലരെ വധിക്കുകയും മറ്റുചിലരെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും അവകാശപ്പെട്ടാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്."ഫലസ്തീന്‍ ചിരിക്കാതെ ലോകം അവസാനിക്കുകയില്ല അല്‍-ഖസ്സാം ബ്രിഗേഡുകള്‍: 12 സൈനികര്‍ അടങ്ങുന്ന ഒരു ഇസ്രായേല്‍ സേനയെ ഗാസ സിറ്റിയുടെ വടക്കുകിഴക്ക് അല്‍-ദരജ് പരിസരത്തുള്ള ഒരു കെട്ടിടത്തിനുള്ളില്‍ കുടുക്കി അതിലെ അംഗങ്ങളെ വധിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു" എന്നെഴുതിയ പോസ്റ്റും ഉണ്ടായിരുന്നു. എന്നാല്‍, പ്രചാരത്തിലുള്ള ചിത്രം അല്‍-ദരജ് മേഖലയില്‍ വച്ച് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റേത് അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ച 2023 ഒക്ടോബര്‍ മാസത്തില്‍ ഇസ്രയേലിലെ കഫര്‍ അസ്സ എന്ന ഗ്രാമം ഹമാസ് അക്രമിച്ചപ്പോഴുള്ളതാണ്.ഗാസയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വടക്കന്‍ ഗാസയിലെ ദരജ് മേഖലയിലുണ്ടായ വയോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും പ്രചാരത്തിലുള്ള ചിത്രത്തിന് ഇപ്പോഴത്തെ സംഭവങ്ങളുമാ.യി ബന്ധമുണ്ടോ എന്നറിയാന്‍ ചിത്രങ്ങൾ പരിശോധിച്ചു.സമാനമായ ചിത്രം ഉപയോഗിച്ചിട്ടുള്ള നിരവധി ന്യൂസ് റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. കഫര്‍ അസ്സ ഗ്രാമത്തില്‍ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമവാസികളുടെ മൃതദേഹം ശേഖരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ എന്ന തലക്കെട്ടോടെ ബാങ്കോക് പോസ്റ്റ് ഈ ചിത്രം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14ന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത് ഒക്ടോബര്‍ 7ന് നടന്ന സംഭവം എന്നാണ്.

ഹമാസ് ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് കഫര്‍ അസ്സ ഗ്രാമത്തില്‍ 750തോളം ആളുകളാണ് താമസിച്ചിരുന്നത്. നിരവധി ആളുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, 150തോളം ആളുകളെ തടവിലാക്കി കൊണ്ടുപോയി.ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ സംഭവമാണ് 2023 ഒക്ടോബര്‍ 7ന് നടന്ന കഫര്‍ അസ്സ ആക്രമണം. ഈ സംഭവത്തിന് ശേഷം ആദ്യം ഗ്രാമത്തിലേക്ക് പോകാന്‍ അനുവാദം കിട്ടിയവരില്‍ ഒരാളായ ദി ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ സെര്‍ജി പെനമറേവ് പകര്‍ത്തിയ ചിത്രം ഗാസ സംഘര്‍ഷങ്ങളുടെ ഭാഗമായി നിരവധി വാര്‍ത്തകളിലും ലേഖനങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ ഇസ്രയേല്‍ സൈന്യത്തെ അല്‍ ദരജ് മേഖലയിലെ കെട്ടിടത്തിനുള്ളില്‍ കുടുക്കി കൊലപ്പെടുത്തി എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ചിത്രം 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിലെ കഫര്‍ അസ്സ ഗ്രാമം അക്രമിച്ച് അവിടുത്തെ താമസക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന്റേതാണെന്ന് വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (30 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (46 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (58 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends