Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി 20 ലധികം രാജ്യങ്ങൾ; നാവിക സംരക്ഷണ സേനയിൽ അണിചേരാൻ വിസമ്മതിച്ച് സഖ്യരാഷ്ട്രങ്ങൾ;സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് സ്‌പെയിനും ആസ്‌ട്രേലിയയും!!!

22 DECEMBER 2023 06:29 PM IST
മലയാളി വാര്‍ത്ത

യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ ആക്രമണങ്ങളിൽ നിന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിൽ പങ്കെടുക്കാൻ 20 ലധികം രാജ്യങ്ങൾ സമ്മതിച്ചതായി അറിയിച്ച് പെന്റഗൺ അറിയിച്ചിരുന്നു . എന്നാലിപ്പോൾ ഹൂതികൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച നാവിക സംരക്ഷണ സേനയിൽ അണിചേരാൻ വിസമ്മതിച്ചിരിക്കുകയാണ്  സഖ്യരാഷ്ട്രങ്ങളായ സ്‌പെയിനും ആസ്‌ട്രേലിയയും.


ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്. ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സെയ്ഷെൽസ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് സഖ്യാംഗങ്ങൾ. ഇവയിൽ ചില രാജ്യങ്ങളുടെ സേനകൾ തെക്കൻ ചെങ്കടലിലും ഏദൻ കടലിടുക്കിലും റോന്തുചുറ്റും. മറ്റുള്ളവ രഹസ്യാന്വേഷണവിവരങ്ങൾ കൈമാറും എന്നായിരുന്നു തീരുമാനം . പക്ഷെ ഹൂതികളെ തടയാനെത്തിയാൽ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഷ്ട്രങ്ങൾ പിന്മാറുകയായിരുന്നു.


സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് സ്‌പെയിനും ആസ്‌ട്രേലിയയും യുഎസിനെ അറിയിച്ചു. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും സംയുക്ത സമുദ്രതീര ഓഫീസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നും നെതര്‍ലാന്‍ഡ്സും നോര്‍വേയും നിലപാടെടുത്തു.  ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്.

ആവശ്യം വരികയാണെങ്കിൽ അഞ്ചോ പത്തോ സൈനികരെ കൂടി അയക്കാമെന്നും ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞു. ഹൂതികളെ നേരിടാൻ കപ്പലുകളോ വിമാനങ്ങളോ അയക്കുന്നില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും കിഴക്കൻ ചൈനാ സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണ് തങ്ങളുടെ കപ്പലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നെതർലാൻഡ്‌സ് രണ്ടും നോര്‍വേ പത്തും നാവിക ഉദ്യോഗസ്ഥരെയാണ് അയയ്ക്കുക. സഖ്യത്തില്‍ ചേരാന്‍ യുഎസ് ക്ഷണിച്ച ഈജിപ്തും സൗദിയും വിട്ടുനിൽക്കുകയാണ്. ചെങ്കടൽ തീരമുള്ള രാഷ്ട്രങ്ങളാണ് രണ്ടും.
ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാനായി ഓപറേഷൻ പ്രോസ്പറിറ്റി ഗാർഡിയൻ എന്ന പേരിലാണ് യുഎസ് സേനയെ പ്രഖ്യാപിച്ചിരുന്നത്. മധ്യേഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റേതായിരുന്നു പ്രഖ്യാപനം.

ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, നോർവേ, സീഷിൽസ്, സ്‌പെയിൻ എന്നീ രാഷ്ട്രങ്ങളോടാണ് സേനയുടെ ഭാഗമാകാൻ യുഎസ് അഭ്യർത്ഥിച്ചിരുന്നത്. 'ബഹുരാഷ്ട്ര സുരക്ഷാ സംരംഭം' എന്നാണ് സേനയെ ലോയ്ഡ് വിശേഷിപ്പിച്ചിരുന്നത്.

ഗസ്സയിലെ വംശഹത്യ നിർത്തുന്നതു വരെ ചെങ്കടൽ വഴി പോകുന്ന ഇസ്രായേൽ ബന്ധമുള്ള വാണിജ്യക്കപ്പലുകൾ ആക്രമിക്കും എന്നാണ് ഹൂതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 'ഗസ്സ മുനമ്പിലെ നെഞ്ചുറപ്പുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ നടത്തുന്ന ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കുന്നതു വരെ ചെങ്കടലിലൂടെയുള്ള ഇസ്രായേലി കപ്പലുകൾ തടയും' - എന്നായിരുന്നു ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരിയുടെ പ്രഖ്യാപനം.

ഇസ്രായേലിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്കു നേരെ യമനിലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിർവീര്യമാക്കിയിരുന്നു. ഓരോ മിസൈൽ നിർവീര്യമാക്കുന്നതിനും 2,000 ഡോളർ മുതൽ 20,000 വരെ ചെലവുണ്ടെന്നാണ് കണക്ക്.

ഹൂത്തികളുടെ ആക്രമണത്തിൽ നിന്ന് കപ്പലുകളെ ചെറുക്കാനെന്ന പേരിൽ യു.എസ് യുദ്ധക്കപ്പലുകൾ ചെങ്കടലിലും ഏദൻ കടലിടുക്കിലും എത്തിയിട്ടുണ്ട്. ഇസ്രായേൽ കപ്പലുകൾക്കു നേരെ ഹൂത്തികൾ തൊടുത്ത 15 മിസൈലുകൾ ശനിയാഴ്ച അമേരിക്കൻ കപ്പലായ യു.എസ്.എസ് കാർനി നിർവീര്യമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും മേഖലയിലുണ്ട്

യുഎസ് സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകുമെന്നും ഹൂതികൾ മുന്നറിയിപ്പു നൽകിയിരുന്നു. 'നിങ്ങളുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും മുക്കാനുള്ള ശേഷി ഞങ്ങൾക്കുണ്ട്. ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകും' - എന്നാണ് ഹൂതി നേതാവ് പറഞ്ഞിരുന്നത്.

 

ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് യുഎസ് സഖ്യരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഹൂതികൾ ആഭ്യന്തരമായി വികസിപ്പിച്ച മിസൈൽ അടക്കമുള്ള ആയുധങ്ങൾക്ക് പ്രഹരശേഷിയും കൃത്യതയുമുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യദൂര ബാലിസ്റ്റിക് മിസൈൽ അടക്കം ഹൂതികളുടെ ആയുധപ്പുരയിൽ സജ്ജമാണ്. ഇതുകൂടാതെ ചെങ്കടലിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ഹൂതികൾ അവകാശപ്പെടുന്നു. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ചെങ്കടലിലെ കളി കൈവിട്ടതാകുമെന്ന് യുഎസ് സഖ്യരാഷ്ട്രങ്ങൾ കരുതുന്നു.

ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഗോള ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുപ്രധാനമായ പടിഞ്ഞാറൻ തീരം ഉൾപ്പെടെ യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഹമാസിനുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കായിരുന്നു ഹൂതികളുടെ ഈ നീക്കം.

 

അതിന്റെ ഭാഗമായി ഇസ്രയേൽ തുറമുഖങ്ങളിൽനിന്ന് പോകുന്നതും വരുന്നതുമായ എല്ലാ കപ്പലുകളും ആക്രമിക്കുമെന്നും ഹൂതി വിഭാഗം ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് ഭീഷണി മുഴക്കിയിരുന്നു. അതിനുപിന്നാലെ ഡിസംബർ 15ന്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കാരിയറായ എംഎസ്‌സിയുടെ 'എംഎസ്‌സി പാലാറ്റിയം III'ന് നേരെയും ഹൂതി വിഭാഗം ആക്രമണം നടത്തി. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി.
തങ്ങള്‍ ഹമാസിനെ പിന്തുണക്കുന്നുവെന്നും ഇസ്രയേലിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളെ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ലക്ഷ്യം വെക്കുമെന്നും വിമതര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്

വ്യാഴാഴ്ച രാവിലെ വരെ 158 ചരക്കു കപ്പലുകൾ സൂയസ് കനാൽ വഴി ഉപേക്ഷിച്ച് ആഫ്രിക്കൻ മുനമ്പിലൂടെ (കേപ് ഓപ് ഗുഡ് ഹോപ്) യാത്ര റീറൂട്ട്   ചെയ്തു. ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഇതുവഴി ഏകദേശം ആറായിരം നോട്ടിക്കൽ മൈൽ അധികദൂരമുണ്ട്. ചരക്കുകൾ എത്തിച്ചേരാൻ മൂന്ന്-നാല് ആഴ്ച അധികമെടുക്കുകയും ചെയ്യും. ചരക്കുകടത്ത് കൂലിയിലെ വർധന ചരക്കുകളുടെ വിലയിലും പ്രതിഫലിക്കും. യൂറോപ്പ് രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുകയും ചെയ്യും.

ആഗോള വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനം നടക്കുന്നത് ചെങ്കടൽ മേഖലയിലെ സൂയസ് കനൽ വഴിയാണ്. അതുകൊണ്ടുതന്നെ ഈ മേഖല നേരിടുന്ന ഏതൊരു ഭീഷണിയും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ചെങ്കടൽ വഴിയുള്ള വ്യാപാര പാത ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെയുള്ള ഏകവഴി ആഫ്രിക്ക ചുറ്റി വരിക എന്നത് മാത്രമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വാണിജ്യ കപ്പലുകൾക്ക് ആയിരക്കണക്കിന് മൈലുകൾ കൂടുതൽ യാത്ര ചെയ്യേണ്ടതായി വരും.

 

ഇത് ചരക്ക് വിതരണത്തിൽ കാലതാമസമുണ്ടാക്കുകയും ഇന്ധനച്ചെലവ് വർധിപ്പിക്കുകയും ചെയ്യും. എണ്ണയും ഡീസൽ ഇന്ധനവും പോലെയുള്ള യൂറോപ്പിന്റെ ഊർജ വിതരണത്തിന്റെ വലിയൊരു ഭാഗം ഈ ജലപാതയിലൂടെയാണ് വരുന്നത്. അതിന് തടസം നേരിടുന്നതോടെ യൂറോപ്പിൽ വിലക്കയറ്റത്തിനും ഊർജ പ്രതിസന്ധിക്കും വഴി വെച്ചേക്കാം

പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കയറ്റുമതി. യുഎസിന് മറ്റു വ്യാപാര ജലപാതകളുണ്ട് എങ്കിലും യൂറോപ്പിന് സൂയസ് വഴിയുള്ള ഈ ജലപാത തന്ത്രപ്രധാനപ്പെട്ടതാണ്. പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ധന അപഗ്രഥന കമ്പനി വോർടെക്സയുടെ കണക്കു പ്രകാരം 2023ലെ ആദ്യ പതിനൊന്ന് മാസത്തിൽ ദിനംപ്രതി 7.80 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ, ഇന്ധന ഷിപ്മെന്റുകളാണ് ബാബൽ മന്ദബ് വഴി കടന്നുപോയിട്ടുള്ളത്. 2022ൽ ഇത് 6.60 മില്യൺ ബാരൽ മാത്രമായിരുന്നു. കടൽ വഴിയുള്ള എണ്ണ ഷിപ്മെന്റിന്റെ 12 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ എട്ടു ശതമാനവും ഇതുവഴിയാണ് കടന്നു പോകുന്നത്. പ്രതിവർഷം 17,000 കപ്പലുകൾ ഇതുവഴി യാത്ര ചെയ്യുന്നു എന്നാണ് കണക്ക്.

ലോക ഷിപ്പിംഗ് ട്രാഫിക്കിന്റെ ഏകദേശം 12% കനാലിലൂടെയാണ്  കടന്നുപോകുന്നത് , 2023-ൽ ആഗോള എൽഎൻജി ചരക്കുകളുടെ 4-8% അതിലൂടെ കടന്നുപോയി. ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഹൂതികൾ  ബാബ് അല്‍ മന്ദാബ് കടലിടുക്കിലൂടെ ചരക്ക് കടത്തുന്ന വിദേശ കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണവും റോക്കറ്റ് ആക്രമണവും നടത്താൻ  തുടങ്ങിയത്

ഈ ആക്രമണത്തെ ഭയന്ന് ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം ഒഴിവാക്കിയിരിക്കുകയാണ്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി പോലുള്ള വലിയ കമ്പനികളാണ് ഈ വഴിയുള്ള ഗതാഗതം ഉപേക്ഷിച്ചത്. പകരം ആഫ്രിക്കയുടെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ യാത്രയാണ് കപ്പലുകള്‍ ഇപ്പോള്‍ നടത്തുന്നത്. പത്ത് ദിവസം അധികമാണ് ഓരോ യാത്രയ്ക്കും ഇപ്പോള്‍ എടുക്കുന്നത്. യാത്ര ചെലവും ഗണ്യമായി കൂടിയിരിക്കുകയാണ്.
 
നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെര്‍സെക്, ഹപാക് ലോയ്ഡ്, ഇറ്റലിയുടെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി, ഫ്രാന്‍സിന്റെ സിഎംഎ, ജിസിഎം എന്നീ കമ്പനികള്‍ തുടങ്ങിയവ താല്‍ക്കാലികമായി ഷിപ്പിങ് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു.

ചെങ്കടലില്‍ നിന്ന് കപ്പലുകള്‍ വഴിതിരിച്ച് വിടുന്നത് വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (31 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (47 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (59 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends