Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹമാസിന് തിരിച്ചടി; ഗാസയിൽ വെടി നിർത്തൽ ആവശ്യമില്ലെന്നു യു എൻ; 15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു!!!

23 DECEMBER 2023 06:23 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ വെടി  നിർത്തൽ ആവശ്യമില്ലെന്നു യു എൻ . ഗാസ പ്രമേയം ഒടുവില്‍ യു.എന്‍. രക്ഷാസമിതി പാസാക്കി. പക്ഷെ  അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ഭേദഗതി വരുത്തി ഗാസയില്‍ വെടിനിര്‍ത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം കൂടുതല്‍ മാനുഷിക സഹായമെത്തിക്കാനെന്നു മാത്രമാക്കിയാണ് പാസാക്കിയത്.   15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.  വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം നേരത്തേ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു. ഇത്തവണ വീറ്റോ ഒഴിവാക്കാനാണ് മയപ്പെടുത്തൽ ശ്രമങ്ങൾ നടന്നത്.

 


അമേരിക്കയും റഷ്യയും വിട്ടുനിന്നപ്പോൾ മറ്റ് അംഗരാജ്യങ്ങൾ അനുകൂലമായി വോട്ടുചെയ്തു. ഇസ്രായേൽ സൈനിക കാർമികത്വത്തിൽ വംശഹത്യയും മഹാനാശവും തുടരുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കഴിഞ്ഞ തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന പ്രമേയം അമേരിക്കൻ എതിർപ്പിനെതുടർന്ന് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.

ശത്രുത പൂർണമായി അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് യു.എൻ കാർമികത്വത്തിലാകണമെന്നുൾപ്പെടെ ആവശ്യപ്പെട്ടായിരുന്നു യു.എ.ഇ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, ഈ രണ്ട് ആവശ്യങ്ങളും ഒരു നിലക്കും അംഗീകരിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ വീണ്ടും വീറ്റോ ചെയ്യപ്പെടുമെന്നായി.

ഹമാസിനെ തുടച്ചുനീക്കുംവരെ ആക്രമണം തുടരാൻ ഇസ്രായേലിനെ സഹായിക്കുമെന്നാണ് യു.എസ് നിലപാട്. ഗസ്സയിലേക്കുള്ള സഹായം നിലവിൽ ഇസ്രായേൽ നിയന്ത്രിക്കുന്നത് മാറ്റി യു.എന്നിന് കൈമാറുന്നത് അംഗീകരിക്കാനാകില്ലെന്നും വൈറ്റ്ഹൗസ് പറയുന്നു. ദിവസങ്ങൾ നീണ്ട സമ്മർദത്തിനൊടുവിൽ ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടാണ് രക്ഷാസമിതിയിൽ പ്രമേയം പാസായത്.

അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെടാത്ത പ്രമേയം അപര്യാപ്തമാണെന്ന് ഹമാസ് പറഞ്ഞു.  യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്തെങ്കിലും പ്രമേയം യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല

പ്രമേയത്തെ ആരും എതിര്‍ത്തില്ല. അമേരിക്കയും റഷ്യയും വിട്ടുനിന്നു. റഷ്യ മുന്നോട്ടുവെച്ച ഭേദഗതി തള്ളി. സമവായത്തിലെത്താനാകാത്തതിനാല്‍ നാലുതവണ മാറ്റിവെച്ച പ്രമേയമാണ് വെള്ളിയാഴ്ച രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങള്‍ മയപ്പെടുത്തിയാല്‍ പിന്തുണക്കാമെന്ന് അമേരിക്ക അറിയിച്ചിരുന്നു.

യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തില്‍നിന്ന് ഇസ്രായില്‍- ഫലസ്തീന്‍ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമമെന്ന വാചകം ഒഴിവാക്കി. പകരം സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികള്‍ക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നാക്കി മാറ്റുകയായിരുന്നു. എല്ലാ ബന്ദികളേയും വിട്ടയക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വാചകങ്ങള്‍ മാറ്റുന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് റഷ്യ അടക്കം ആവശ്യപ്പെട്ടിരുന്നത്. യാതൊരു തടസ്സവുമില്ലാതെ മാനുഷിക സഹായം ഗാസയില്‍ എത്തിക്കാന്‍ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.  വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു.
അതേസമയം, ജബലിയയിലും ഖാൻ യൂനുസിലും ഇസ്രായേൽ സേന ശക്തമായി തുടരുന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ജബലിയയിലെ ആംബുലൻസ് കേന്ദ്രം തകർത്തു. ജീവനക്കാരെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.

ഇസ്രായേൽ സൈനിക താവളത്തിനുനേരെ ആക്രമണം നടത്തിയതായി അൽഖുദ്സ് ബ്രിഗേഡ് അറിയിച്ചു. യുദ്ധം ആരംഭിച്ചതുമുതൽ 720 സൈനിക വാഹനങ്ങൾ തകർത്തതായി അൽഖസ്സാം ബ്രിഗേഡും അറിയിച്ചു. ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,057 ആയി. 53,320 പേർക്ക് പരിക്കേറ്റു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഗസ്സയിൽ 390 പേർ കൊല്ലപ്പെടുകയും 734 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ബുറൈജ് അഭയാർത്ഥി ക്യാമ്പിൽ നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം ഗാസയിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ് .  ദെയർ എൽ-ബലാഹ് ആക്രമണത്തിൽ പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെ തലവൻ ഗാസയിലെ സ്ഥിതിയെ "ഹൃദയം തകർക്കുന്നത് " എന്ന് വിളിക്കുകയും ഗാസയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു  എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു

ഗാസയിൽ 5.76 ലക്ഷം പേർ പട്ടിണിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ഐക്യരാഷ്ട്രസംഘടന യുദ്ധം അഫ്ഗാനിലും യെമെനിലും ഉണ്ടാക്കിയ ഭക്ഷ്യക്ഷാമത്തിനു സമാനമായ സാഹചര്യത്തിലേക്കാണ് ഗാസയും നീങ്ങുന്നതെന്ന് പറഞ്ഞ് ജീവകാരുണ്യസഹായമെത്തിക്കാതെ ഗാസക്കാരെ പട്ടിണിദുരന്തത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്രസമൂഹത്തെ യു.എൻ. വിമർശിച്ചു. “ഗാസയിൽ ഇനിയൊന്നും വഷളാകാനില്ല, ഇത്തരത്തിൽ പട്ടിണി വ്യാപിക്കുന്ന സാഹചര്യം മുമ്പ്‌ ഗാസയിലുണ്ടായിട്ടില്ല.” -യു.എന്നിന്റെ ആഗോളഭക്ഷ്യ പദ്ധതിയുടെ മുഖ്യ സാമ്പത്തികവിദഗ്ധനായ ആരിഫ് ഹുസൈൻ പറഞ്ഞു.

23 ലക്ഷം വരുന്ന ഗാസക്കാരിൽ പത്തുശതമാനത്തിന്റെ വിശപ്പടക്കാനുള്ള സഹായംമാത്രമാണ് രണ്ടാഴ്ചയായി അതിർത്തിവഴിയെത്തുന്നതെന്നും യു.എൻ. അറിയിച്ചു. പോഷകാഹാരം ലഭിക്കാത്തത് സാംക്രമികരോഗങ്ങൾക്കുപുറമേ മറ്റു രോഗങ്ങൾ വ്യാപിക്കാനിടയാക്കും.

എന്നാൽ അതിർത്തിവഴി പ്രതിദിനം മുന്നൂറിനും നാനൂറിനുമിടയിൽ ട്രക്കുകൾ കടത്തിവിടാൻ ഇസ്രയേൽ ശ്രമിക്കുകയാണെന്ന് ഇസ്രയേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗ് പറഞ്ഞു. സഹായവിതരണം തടസ്സപ്പെടുന്നതിൽ യു.എന്നിനെയും ഹെർസോഗ് കുറ്റപ്പെടുത്തി. ദിവസവും കുറ്റപ്പെടുത്തുന്നതിനുപകരം ജോലി കൃത്യമായി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ വിതരണം ചെയ്യുന്നതിന്റെ മൂന്നിരട്ടി സഹായം ഗാസയിൽ ദിവസവും നൽകാൻ യു.എന്നിന് കഴിഞ്ഞേനെ എന്ന് ഹെർസോഗ് പറഞ്ഞു. തെക്കൻ ഗാസയിൽ ആക്രമണം ശക്തമായിത്തുടരുന്നതിനാൽ ഈജിപ്ത് അതിർത്തിയായ റാഫ വഴിയും ഗാസയിലേക്ക് പരിമിതസഹായമെത്തിക്കാനേ യു.എന്നിന് കഴിയുന്നുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (32 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (48 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends