Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹമാസിന്റെ താന്തോന്നിത്തരം കുട്ടികളെ ചാവേറാക്കുന്ന; 'രക്ഷിക്കണേ'എന്ന നിലവിളി കേട്ടെത്തിയാൽ പൊട്ടിത്തെറിക്കും;

23 DECEMBER 2023 06:29 PM IST
മലയാളി വാര്‍ത്ത
ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ - ഹമാസ് യുദ്ധം തല്ലിക്കെടുത്തിയത് എത്രയോ പേരുടെ ജീവിത സ്വപ്നങ്ങളായിരുന്നു. ആയിരങ്ങളാണ് യുദ്ധഭൂമിയിൽ മരിച്ചു വീണത്. സ്വപ്നം കണ്ടു തുടങ്ങുന്നതിന് മുമ്പേ ആയിരക്കണക്കിന് കുഞ്ഞുങ്ങളും ഈ യുദ്ധത്തിന്റെ ഇരകളായി

    എന്നാൽ യുദ്ധമുഖത്ത് ഇസ്രയേല്‍ സൈന്യവുമായി പോരടിക്കുന്ന ഹമാസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു . നിറതോക്കുമായി നിൽക്കുന്ന ഇസ്രായേൽ സൈന്യത്തിന് നടുവിലേക്ക് പതാകയേന്തിയ കുട്ടികളെ പറഞ്ഞയക്കുന്ന തന്ത്രവും ഹമാസ് പയറ്റി . കൂടാതെ കുട്ടികളെ  ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന  വെളിപ്പെടുത്തല്‍.   ഗാസയിൽ സ്‌ഫോടകവസ്തുക്കൾ നിറയ്ക്കാൻ കുട്ടികളെ ഉപയോഗിച്ചിരുന്നതായി സൈനിക ഉദ്യോഗസ്ഥരും  വെളിപ്പെടുത്തി. ഹമാസിന്റെ കുട്ടികളുടെ യൂണിഫോമുകൾ, ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ ഒന്നിലധികം ഭൂഗർഭ തുരങ്കങ്ങളിൽ കണ്ടെത്തി.  ഹമാസിന്റെ പ്രസ്താവനകളും ഫലസ്തീനിയൻ പാഠപുസ്തകങ്ങളും ഫലസ്തീനിയൻ മാധ്യമങ്ങളും ഇസ്രയേലിക്കെതിരെയുള്ള അക്രമങ്ങൾക്കായി ഫലസ്തീനിലെ കുട്ടികളെ   പഠിപ്പിക്കുന്നതാണ് . ഇസ്രയേലിനെതിരായുള്ള ശത്രുത വളർത്തുന്ന രീതിയിലാണ് അവർ കുട്ടികളെ പരിശീലിപ്പിക്കുന്നത് . അത്‌കൊണ്ട് തന്നെ ഭയമില്ലാതെ യുദ്ധരംഗത്തേയ്ക്ക് ഇറങ്ങാൻ കുട്ടികൾ സന്നദ്ധരാകുന്നതുംഗാസയിൽ കാണുന്നുണ്ട്
  അടുത്തിടെ ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായ ഹമാസിന്റെ സെയ്തുൻ ബറ്റാലിയൻ കമാൻഡര്‍ മുസ്തഫ അല്‍ഖൈറാണ് ഇസ്രയേല്‍ സൈന്യത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ജീവൻ അപകടത്തിലാകാതിരിക്കാനാണ് കുട്ടികളെ ഏറെ അപകടം നിറഞ്ഞ ഇത്തരം പണികള്‍ക്ക് നിയോഗിക്കുന്നതെന്നും മുസ്തഫ അല്‍ഖൈര്‍ വെളിപ്പെടുത്തി.ഇതിനായി കുട്ടികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഈ മാസം എട്ടിനാണ് മുസ്തഫയെ ഇസ്രയേല്‍ സൈന്യം പിടികൂടുന്നത്.

സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ഉപയോഗിച്ചിരുന്നു.പരിശോധന കര്‍ശനമായതിനാല്‍ മുതിര്‍ന്നവര്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോവുക തീര്‍ത്തും അസാദ്ധ്യമായിരുന്നു. അതിനാലാണ് കുട്ടികളെ ഉപയോഗിച്ചിരുന്നത്. പച്ചക്കറികള്‍ നിറച്ച പ്ളാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വീട്ടിലോ, സ്ഥലത്തോ ഇത്തരം ബക്കറ്റുകള്‍ ഏല്‍പ്പിക്കാനാവും കുട്ടികളോട് ആവശ്യപ്പെടുക. കുട്ടികളെ വിശദമായി പരിശോധിക്കാത്തതിനാല്‍ ഇത്തരം കടത്ത് ഒട്ടുമുക്കാലും വിജയത്തിലെത്തുകയും ചെയ്യും.
  ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച്‌ അറിയാനും ഹമാസ് കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ പ്രത്യേക അടയാളം കാണിക്കാനോ കൊടി വീശി കാണിക്കാനോ ആവും ആവശ്യപ്പെടുക. ഇസ്രയേല്‍ സൈന്യത്തെ ചതിയില്‍പ്പെടുത്താനും കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും മുസ്തഫ വെളിപ്പെടുത്തി. രക്ഷിക്കണേ എന്ന് അലറിവിളിച്ചോടുന്ന കുട്ടികളുടെ പുറകേ കാര്യമറിയാതെ എത്തുന്ന സൈനികരാണ് അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ എത്തുന്ന ഇസ്രയേല്‍ സൈനികര്‍ പിന്നെ ജീവനോടെ പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. ഇസ്രയേല്‍ സൈനികരെ കെണിയില്‍പ്പെടുത്താനായി കളിപ്പാട്ട ബോംബുകളുമായി കുട്ടികളെ നിയോഗിക്കാറുണ്ട്.  

അപകടകരമായ പ്രവൃത്തികള്‍ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒരിക്കലും അവരെ തങ്ങളുടെ പോരാളികളായി അംഗീകരിക്കില്ല. 18 വയസ് തികയുന്നതുവരെ ഒരു കുട്ടിയെയും ഹമാസിന്റെ ഔദ്യോഗിക പോരാളിയായി കണക്കാക്കാനാവില്ലെന്ന് മുസ്തഫ പറഞ്ഞു. അതിനാല്‍ത്തന്നെ ഹമാസ് പോരാളികള്‍ക്ക് കിട്ടുന്ന ഒരു ആനുകൂല്യവും പരിഗണനയും കുട്ടികള്‍ക്ക് ലഭിക്കില്ല.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends