ഇരുപത് ഇന്ത്യക്കാരുള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍... സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ അറബിക്കടലില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തിനിരയായ ഇസ്രയേല്‍ ടാങ്കര്‍ കപ്പല്‍ യാത്ര പുനരാരംഭിച്ചു...

ഇരുപത് ഇന്ത്യക്കാരുള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതര്‍... സൗദി അറേബ്യയില്‍ നിന്ന് ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ അറബിക്കടലില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തിനിരയായ ഇസ്രയേല്‍ ടാങ്കര്‍ കപ്പല്‍ യാത്ര പുനരാരംഭിച്ചു. ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ വിക്രമിന്റെ എസ്‌കോര്‍ട്ടോടെ നാളെ രാവിലെ മുംബയില്‍ എത്തും.
ലൈബീരിയയില്‍ രജിസ്റ്റര്‍ ചെയ്ത എം.വി കെം പ്ലൂട്ടോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലില്‍ സ്‌ഫോടനവും തീ പിടിത്തവും ഉണ്ടായെങ്കിലും വന്‍ദുരന്തം ഒഴിവായി. തീ അണച്ചു. ഇരുപത് ഇന്ത്യക്കാരുള്‍പ്പെടെ എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തു നിന്ന് 400 കിലോമീറ്റര്‍ (217 നോട്ടിക്കല്‍ മൈല്‍ )മാത്രം അകലെയാണ് സംഭവം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്റെ സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് വിക്രം പട്രോള്‍ കപ്പലിനെയും നേവിയുടെ ഡോര്‍ണിയര്‍ പട്രോള്‍ വിമാനത്തെയും ഇസ്രയേല്‍ കപ്പലിനടുത്തേക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നു. കപ്പലിന് മുകളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയ വിമാനം കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി.
സമീപത്തുള്ള എല്ലാ കപ്പലുകള്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. അറബിക്കടലിലെ ഇന്ത്യന്‍ യുദ്ധക്കപ്പലുകളും അങ്ങോട്ട് നീങ്ങി. ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ കപ്പല്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സങ്കേതം ഓഫാക്കിയിരുന്നു. ശത്രുക്കള്‍ കപ്പലിനെ ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലാണിത്. കപ്പലിന്റെ യന്ത്രത്തിനോ വൈദ്യുതി സംവിധാനത്തിനോ തകരാറുകളൊന്നുമില്ല.
https://www.facebook.com/Malayalivartha























