Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇസ്രായേൽ - ഗാസ യുദ്ധം.. വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന്, അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു... പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍... ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചത്...

25 DECEMBER 2023 04:45 PM IST
മലയാളി വാര്‍ത്ത

ഗാസ മുനമ്പിന്റെ(Gaza strip) മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍(Israel) നടത്തിയ വ്യോമാക്രമണത്തില്‍(Airstrike) 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍(Paletine) ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍(bodies hostages) കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൂടാതെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ സംഭവിച്ചത്...1. ഗാസയില്‍ ഞായറാഴ്ച രാത്രി ആരംഭിച്ച ഇസ്രായേല്‍ ആക്രമണം ക്രിസ്മസ് ദിനമായ തിങ്കളാഴ്ച രാവിലെ വരെ തുടര്‍ന്നു. പ്രദേശവാസികളും പലസ്തീനിയന്‍ മാധ്യമങ്ങളും പറയുന്നതനുസരിച്ച്,

 

മധ്യ ഗാസയിലെ അല്‍-ബുറൈജില്‍ ഇസ്രായേല്‍ വ്യോമ-കര മേഖലകളിലൂടുള്ള ഷെല്ലാക്രമണം ശക്തമാക്കി.2. മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ കൊല്ലപ്പെട്ട 70 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഹമാസ് നടത്തിയ പ്രസ്താവനയില്‍ വ്യോമാക്രമണത്തെ 'ഭയങ്കരമായ കൂട്ടക്കൊല' എന്നും 'പുതിയ യുദ്ധക്കുറ്റം' എന്നും വിശേഷിപ്പിച്ചു.3. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി, ഇസ്രായേല്‍ അധിനിവേശ പലസ്തീനിലെ വെസ്റ്റ് ബാങ്ക് നഗരമായ ബെത്ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ യുദ്ധത്തിനിടയില്‍ നടന്നു. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെത്ലഹേമിലെ ഒരു കാലിത്തൊഴുത്തില്‍ യേശു ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പലസ്തീനിയന്‍ ക്രിസ്ത്യാനികള്‍ സമാധാനത്തിനായി സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളും നടത്തി.

4. 'ഇന്ന് രാത്രി, നമ്മുടെ ഹൃദയങ്ങള്‍ ബെത്ലഹേമിലാണ്, അവിടെ യുദ്ധത്തില്‍ ആയുധങ്ങളുടെ ഏറ്റുമുട്ടലിലൂടെ സമാധാനത്തിന്റെ രാജകുമാരന്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടു, അത് ഇന്നും അവനെ ലോകത്ത് ഇടം കണ്ടെത്തുന്നതില്‍ നിന്ന് തടയുന്നു,' ഫ്രാന്‍സിസ് മാര്‍പാപ്പയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസ് ഈവ് കുര്‍ബാനയില്‍ മുഖ്യകാര്‍മികത്വം വഹിക്കുകയായിരുന്നു മാര്‍പാപ്പ. 5. വടക്കന്‍ ഗാസയിലെ ഹമാസ് തുരങ്ക ശൃംഖലയുടെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ചിത്രീകരിച്ചു. അവിടെ തടവിലായിരുന്ന അഞ്ച് ബന്ദികള്‍ കൊല്ലപ്പെട്ടു. മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തും. 6. ഒക്ടോബര്‍ 7 ന് ഇസ്രയേലിനെ ആക്രമിച്ചതു മുതല്‍ ഹമാസിന്റെ പക്കല്‍ ഇപ്പോഴും 100 ലധികം ബന്ദികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മുന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് 105 ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഇസ്രായേല്‍ 200 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചിരുന്നു.

 

7. അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള മുന്‍ കരാറിന് ഇടനിലക്കാരനായി സഹായിച്ച ഈജിപ്തിന്റെയും ഖത്തറിന്റെയും തിരക്കേറിയ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ പുതിയ ബന്ദി കൈമാറ്റ-വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാര്യമായ പുരോഗതിയുണ്ടായില്ല .8. ഹമാസിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് എന്ന ചെറു തീവ്രവാദ സംഘടനയുടെ സിയാദ് അല്‍-നഖ്ലാലയുടെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചകള്‍ക്കായി ഞായറാഴ്ച കെയ്റോയില്‍ എത്തി. വെടിനിര്‍ത്തലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഹമാസ് മേധാവി ഇസ്മായില്‍ ഹനിയയും കെയ്റോയില്‍ എത്തിയതിന് ശേഷമാണ് ഇത് സംഭവിച്ചത്. മൂന്ന് മാസത്തോളം നീണ്ട യുദ്ധം ഗാസയില്‍ 20,400 പലസ്തീനികളെയും ഇസ്രായേലില്‍ 1200 ഓളം പേരെയും കൊന്നൊടുക്കിയിരുന്നു. ക്രിസ്മസ് രാവിൽ അൽ മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട യുവതിയുടെ മകളുടെ വിലാപം ലോകത്തിന്റെ വേദനയായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിലാണ് ഈ കുട്ടിയുടെ മാതാവ് കൊല്ലപ്പെട്ടത്. ഇവരടക്കം 70 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവ​രെ രക്ഷിക്കുന്നതിനിടെയായിരുന്നു കരളലിയിക്കുന്ന കരച്ചിൽ. ആൾക്കൂട്ടത്തിന് നടുവിൽ പിതാവിനെ കെട്ടിപ്പിടിച്ച് ‘പാപ്പാ, മമ്മ എവിടേ..’ എന്ന് ചോദിച്ച് മകൾ അലറിക്കരയുമ്പോൾആശ്വസിപ്പിക്കാൻ പോലുമാകാതെ നിസ്സഹായനായി നിൽക്കുകയാണ് പിതാവ്. പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്യാമ്പിലാണ് ഇന്നലെ കൊടുംക്രൂരത അരങ്ങേറിയത്. ഇവിടം സുരക്ഷിതമെന്ന് വിശ്വസിച്ച് അഭയംതേടിയ ആയിരങ്ങൾക്ക് മേലാണ് ഇസ്രായേൽ ഇന്നലെ ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരും കൊല്ലപ്പെട്ടു.അതിനിടെ, രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തീവ്രമാണ്‌. ശത്രുവിന് കനത്ത ക്ഷതം വരുത്തിയെന്നും നാല് നാളുകൾക്കിടെ 35 സൈനിക വാഹനങ്ങൾ തകർത്തുവെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

 

കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം കൂടുതൽ സമ്മർദത്തിലായി. സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചത്. എല്ലാ ഭിന്നതകളും മറന്ന് സൈന്യത്തിനു പിന്നിൽ ഉറച്ചുനിൽക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും ഇസ്രായേൽ പുറത്തുവിടുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മാഇൽ അൽസവാബ്ത ആരോപിച്ചു.കൊല്ല​​പ്പെടുന്ന സൈനികരിൽ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ ഇസ്രായേൽ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധം അവസാനിക്കുമ്പോൾ ഗസ്സയിൽ കൊല്ലപ്പെടുന്ന ജനറൽമാരും ഓഫിസർമാരും അടക്കമുള്ള സൈനികരുടെ എണ്ണം 5,000 കവിയും. അധിനിവേശകർ അവരുടെ യഥാർഥ നഷ്ടം മറച്ചുവെക്കുകയും മരിച്ചവരിൽ 10ശതമാനത്തെ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു’ -അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

 

അതെ സമയം ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പൽ ഡ്രോൺ ആക്രമണത്തിന് ഇരയായ സംഭവത്തിൽ അമേരിക്കയുടെ ആരോപണം നിഷേധിച്ച് ഇറാൻ. ആക്രമണവുമായി പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഡ്രോൺ ആക്രമണവുമായി ബന്ധമില്ലെന്ന് വിദേശകാര്യ സഹമന്ത്രി അലി ബഘേരി പറഞ്ഞു. ഹൂതികളുടെ പ്രവർത്തനങ്ങളുമായി സർക്കാരിനെ ബന്ധപ്പെടുത്തേണ്ടെന്നും അലി ബഘേരി ചൂണ്ടിക്കാട്ടി.ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നെന്ന് അമേരിക്ക ആരോപിച്ചിരുന്നു. മംഗലാപുരത്തേക്ക് വന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത് ഇന്നലെയാണ്. അതേ സമയം, കപ്പൽ ജാപ്പനീസ് ഉടമസ്ഥതയിലുള്ളതെന്ന് സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. കപ്പലുമായി ആശയവിനിമയം തുടരുന്നുവെന്നും പെന്റഗൺ പറഞ്ഞു. ആക്രമണം നേരിട്ട കപ്പൽ കോസ്റ്റ് ഗാർഡ് കപ്പലിനൊപ്പം സഞ്ചരിക്കുന്നതായി തീരസംരക്ഷണ സേന അറിയിച്ചു. കപ്പൽ തിങ്കളാഴ്ച മുംബൈയിലെത്തുമെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു.

സൗദി അറേബ്യയിൽ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. അതുകൊണ്ട് തന്നെ സംഭവത്തെ ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെ എളുപ്പത്തിൽ പിണക്കാൻ ഇറാനും സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഹൂത്തികളുടെ ആക്രമണത്തെ നിഷേധിച്ചു കൊണ്ട് ഇറാൻ രംഗത്തുവന്നതും.ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ കപ്പലിൽ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായെന്നാണ് വിവരം. ആർക്കെങ്കിലും പരിക്കേറ്റതായോ ആളപായമുണ്ടായെന്നോ വിവരമില്ല.കപ്പലിലെ 20 ജീവനക്കാർ ഇന്ത്യക്കാരാണ്. ഗുജറാത്തിലെ പോർബന്തറിന് 217 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഇസ്രയേൽ പങ്കാളിത്തമുള്ള നൈജീരിയൻ കൊടിയുള്ള കപ്പലാണിത്. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends