Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ചെങ്കടലില്‍ യുദ്ധം മുറുകുന്നു ഹൂതികള്‍ വിളഞ്ഞാടുന്നു;ഇറാന്റെ നടുവൊടിച്ച് അമേരിക്ക ആശങ്കയില്‍ ലോകം,ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ അമേരിക്ക,പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് യുദ്ധം ആളിപ്പടരുന്നു,ഇസ്രയേല്‍ ഹമാസ് യുദ്ധം 82 ദിവസം പിന്നിടുമ്പോള്‍ ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും പുറമെ ചെങ്കടലും യുദ്ധക്കളം

27 DECEMBER 2023 08:59 PM IST
മലയാളി വാര്‍ത്ത

എട്ടുവര്‍ഷം മുമ്പ് ഹൂതികള്‍ക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ സൗദി അന്നൊരു പ്രസ്താവന നടത്തി. പതിനഞ്ച് ദിവസത്തിനിടെ ഹൂതികളെ അക്രമം അവസാനിപ്പിച്ച് യെമന് ഒരു സ്വതന്ത്ര ഭരണകൂടത്തെ സംഭാവന ചെയ്യും. പക്ഷെ, യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2015ല്‍ യുദ്ധം തുടങ്ങി എട്ടു വര്‍ഷത്തിനിപ്പുറമെത്തുമ്പോഴും ഹൂതികളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യെമനില്‍ ബാക്കിയായത് അഭയാര്‍ഥികളുടേയും കൊല്ലപ്പെട്ടവരുടേയും തീരാക്കണക്ക്. ഒപ്പം കോളറയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ ദുരിതം. ഹൂതികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഇതിനിടെയാണിപ്പോള്‍ ഇസ്രയേല്‍ ഹമാസ് പോരാട്ടം കനക്കുന്നതും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയിരിക്കുന്നതും. ഇതോടെ യുദ്ധത്തിന്റെ ഗതി ഇനിയെന്താവുമെന്ന ആശങ്കയിലാണ് ലോകം.

ഇതിനിടെ യുഎസിനെ ലക്ഷ്യം വെച്ചുകൊണ്ട് ഇറാന്‍ പിന്തുണയുള്ള സായുധ സേനകള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച യു.എസ് വ്യോമാക്രമണം ഷിയാ സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയും അതിന്റെ അനുബന്ധ സംഘടനകളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാനിലെ എര്‍ബില്‍ വ്യോമതാവളത്തില്‍ കതൈബ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള തീവ്രവാദികള്‍ കൊല്ലപ്പെട്ടേക്കാമെന്നും ഏതെങ്കിലും സിവിലിയന്മാരെ ആക്രമണം ബാധിച്ചതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേല്‍ ഹമാസ് പോരാട്ടം 82 ദിവസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുകയാണ്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 26 ന്, യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) യെമന്റെ പടിഞ്ഞാറന്‍ തീരത്ത് ഹൊദൈദ തുറമുഖത്തിന് സമീപം 'സ്‌ഫോടനങ്ങള്‍ ഉണ്ടായി

ചെങ്കടലില്‍ ഹൂതികള്‍ ചരക്കുകപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയതോടെ ഇതിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഇത് ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. കപ്പലുകള്‍ക്കെതിരേ ആക്രമണം കനത്തതോടെ ഇവയെ സംരക്ഷിക്കാനായി യു.കെ, കാനഡ, ഫ്രാന്‍സ്, ബെഹ്‌റിന്‍, നോര്‍വെ, സ്‌പെയിന്‍ എന്നിവരടക്കം ഇരപതോളം രാജ്യങ്ങളുടെ പ്രതിരോധ സഖ്യത്തേയും അമേരിക്കയുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 40 രാജ്യങ്ങളുടെ പ്രതിനിധികളുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി എല്‍.ലോയ്ഡ് ചര്‍ച്ചയും നടത്തി. ചെങ്കടലിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ദ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയടക്കം ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം ഉപേക്ഷിക്കുന്നതായി അറിയിച്ചു.

കൂടാതെ മറ്റ് പ്രധാന ഷിപ്പിങ് കമ്പനികളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി, മേയേസ്‌ക്, ഹപ്പാഗ് ലോയ്ഡ് തുടങ്ങി നിരവധി കമ്പനികള്‍ തങ്ങള്‍ ചെങ്കടല്‍ യാത്ര ഒഴിവാക്കുകയാണെന്ന് അറിയിച്ചുണ്ട്. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പല്‍പാതയില്‍ അപകടം ഏറിയതോടെ ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള കപ്പലുകള്‍ ഇതുവഴിയുള്ള ചരക്കുനീക്കവും നിര്‍ത്തുകയാണെന്ന് അറിയിച്ചു. ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയടക്കം ഹൂതികള്‍ ആക്രമം അഴിച്ചുവിടുകയാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിരോധമുണ്ടാവുമെന്ന് വിഷയത്തില്‍ അമേരിക്കയും നിലപാടെടുത്തു കഴിഞ്ഞിരിക്കുന്നു.

യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതര്‍ വിക്ഷേപിച്ച 12 ഡ്രോണ്‍ മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി ഡിസംബര്‍ 27 ന് യുഎസ് സൈനിക സേന പ്രഖ്യാപിച്ചു. എംഎസ്‌സി യുണൈറ്റഡ് എന്ന് തങ്ങള്‍ തിരിച്ചറിഞ്ഞ ഒരു വാണിജ്യ കപ്പലിനെതിരെ ടാര്‍ഗെറ്റിംഗ് ഓപ്പറേഷന്‍ നടത്തിയതായും തെക്കന്‍ ഇസ്രായേലില്‍ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായും ഹൂതി വിമതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം വിമതര്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ഏറ്റവും കടുത്ത പോരാട്ടമാണ് ഇന്ന് നടന്നത് ഹമാസ് പോരാളികളുമായി ഇസ്രായേല്‍ യുദ്ധം ചെയ്യുന്ന ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെയും ഇസ്രയേലിയുമായി ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.

കപ്പലുകള്‍ക്കെതിരേ ആക്രണം തുടരുന്നത് വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ഇപ്പോള്‍ തന്നെ രാജ്യങ്ങളുടെ ചരക്കുവിതരണത്തെ ഇത് വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്. കാരണം അത്ര പ്രധാനപ്പെട്ടതാണ് ചെങ്കടല്‍ പാത. ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന യെമന്റെ അധീനതിയിലുള്ള ബാബര്‍ അല്‍ മാന്‍ഡബിന്റെ പരിസരമാണ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ മാത്രം 20 ശതമാനത്തോളം ചരക്കുനീക്കം ഇത് വഴിയാണ് നടക്കുന്നത്. മൊത്തം ലോകവ്യാപാരത്തിന്റെ 12 ശതമാനത്തോളം ചരക്കും ചെങ്കടല്‍ വഴി നീങ്ങുന്നു. ഇസ്രയേല്‍ഹമാസ് യുദ്ധം ചെങ്കടലിലേക്ക് വ്യാപിച്ചതോടെ വരും നാളുകളില്‍ യുദ്ധത്തിന്റെ ഗതിതന്നെ മാറിപ്പോവാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വിലയിരുത്തുന്നു. പരിഹാരം കാണാന്‍ മായാജാലമൊന്നും നടക്കില്ല. ഒരു തീവ്രവാദ സംഘടനയെ ഇല്ലാതാക്കാന്‍ ശക്തമായും ദൃഢനിശ്ചയത്തോടെയും പൊരുതുക എന്നതല്ലാതെ മറ്റ് കുറുക്കുവഴികള്‍ ഒന്നുമില്ല,' എന്നാണു ഹെര്‍സി ഹലേവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (14 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (23 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (32 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (43 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (57 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends