Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ്​ മാധ്യമ പ്രവർത്തകർ...നിരവധി മാധ്യമപ്രവർത്തകർക്ക്​ സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്.. ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി...2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു...

31 DECEMBER 2023 03:46 PM IST
മലയാളി വാര്‍ത്ത

ഇപ്പോഴും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം 2023ലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമായി മാറുകയാണ്. ഏകദേശം 20,000 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു കഴിഞ്ഞു. ഇസ്രായേൽ ഉപരോധിച്ച ഗാസ മുനമ്പിലെ 2.3 ദശലക്ഷം നിവാസികളിൽ 90 ശതമാനം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് നിലവിലെ സംഘർഷത്തിന് കാരണമായത്. ഇസ്രായേലിൻ്റെ കേൾവി കേട്ട സുരക്ഷാ, രഹസ്യാന്വേഷണ നടപടികളെയൊക്കെ തകർത്തു തരിപ്പണമാക്കി ഹമാസ് തീവ്രവാദികൾ 1,200 ഇസ്രായേലികളെ അവരുടെ വീടുകളിലും സംഗീതോത്സവ സ്ഥലത്തും മറ്റ് പൊതു സ്ഥലങ്ങളിലും വച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ്​ മാധ്യമ പ്രവർത്തകർ.

 

നിരവധി മാധ്യമപ്രവർത്തകർക്ക്​ സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്​. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി. ഇസ്രായേൽ ​സൈന്യത്തിനോട്​ ഒപ്പമല്ലാതെ യുദ്ധ വാർത്തകൾ സത്യസന്ധതയോടെ പുറത്തേക്ക്​ എത്തിക്കുന്ന മാധ്യമ പ്രവർത്തക​രെല്ലാം സൈനിക ലക്ഷ്യങ്ങളായി മാറി.മൂന്ന്​ പതിറ്റാണ്ടിനിടയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരേക്കാൾഅധികം പേർ മൂന്ന്​ മാസത്തിൽ താ​ഴെ മാത്രം കാലയളവിൽ നടന്ന ഇസ്രായേലിന്‍റെ ആക്രമണത്തിൽ ​കൊല്ലപ്പെട്ടതായി ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ്​ ജേണലിസ്റ്റ്​സിന്‍റെ (ഐ.എഫ്​.ജെ) കണക്കുകൾ വ്യക്​തമാക്കുന്നു. 2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇതിൽ 68 പേരും ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിലാണ്​ മരിച്ചത്​. ബഹുഭൂരിഭാഗം പേർക്കും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം റിപ്പോർട്ട്​ ചെയ്യപ്പെടുന്നതിനിടെയാണ്​ ജീവൻ നഷ്ടമായത്​.

യുക്രെയ്​ൻ യുദ്ധത്തിൽ മൂന്ന്​ മാധ്യമ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 2022ൽ യുക്രെയ്​ൻ യുദ്ധത്തിനിടെ 12 പേർ അടക്കം 67 മാധ്യമ പ്രവർത്തകർക്കാണ്​ ജീവൻ നൽകേണ്ടി വന്നത്​.മറ്റു യുദ്ധങ്ങളിൽ നിന്ന്​ വ്യത്യസ്തമായി മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യം വെച്ചതാണ്​ 2023ലെ ഏറ്റവും വലിയ ദുരന്തം. ഗസ്സയിൽ നിന്ന്​ റിപ്പോർട്ട്​ ചെയ്തിരുന്ന നാലു മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെയാണ്​ ഇസ്രാ​യേൽ സൈന്യം മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കിയത്​.അൽ ജസീറയുടെ ഗസ്സയിലെ ബ്യൂറോ ചീഫ്​ വാഇൽ അൽ ദഹ്​ദൂഹിന്‍റെ ഭാര്യയും മക്കളും ചെറുമക്കളും അടക്കമുള്ളവരെയാണ്​ ഇസ്രായേൽ വകവരുത്തി​. മറ്റൊരു സംഭവത്തിൽ അൽ ജസീറയുടെ ഗസ്സ കറസ്​പോണ്ടന്‍റ്​ മുഅ്മിൻ അൽ ശറഫിയുടെ 22 ബന്ധുക്കളെ ഇസ്രായേൽ ​കൊലപ്പെടുത്തി. മാതാവും പിതാവും സഹോദരങ്ങളും അടക്കമാണ്​ മരിച്ചത്​.

 

ഫലസ്തീൻ ടി.വി ചാനൽ കറസ്​​പോണ്ടന്‍റ്​ മുഹമ്മദ്​ അബൂ ഖത്താബിനെയും 11 ബന്ധുക്കളെയും ബോംബാക്രമണത്തിൽ ഇസ്രായേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലിന്‍റെ അധിനിവേശത്തെ ലോകത്തിന്​ മുന്നിൽ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമല്ല കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചാണ്​ സൈന്യം ആക്രമണം നടത്തുന്നത്​.അതെ സമയം ഈജിപ്തുമായുള്ള ഗസ മുനമ്പിന്റെ അതിർത്തി നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സംഘർഷത്തിൽ ഹമാസിനെ നിർവീര്യമാക്കാനുള്ള ഇസ്രായേലിന്റെ ദൗത്യം വിപുലീകരിച്ചു -ഹമാസും സഖ്യകക്ഷികളും ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി 1200 പേരെ വധിക്കുകയും 240 ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴു മുതലുള്ള പോരാട്ടത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിവരിയ്ക്കവെയാണ് ഈജിപ്തുമായുള്ള ഗസമുമ്പ് അതിർത്തി തിരിച്ചുപിടിക്കുമെന്നു് നെതന്യാഹു വ്യക്തമാക്കിയത്.ഈജിപ്തുമായുള്ള ഗസയുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ഫിലാഡൽഫി കോറിഡോർ എന്ന നിഷ് പക്ഷ മേഖല (ബഫർ സോൺ) ഇസ്രായേലിന്റെ കൈകളിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഹമാസ് നിയന്ത്രിത മേഖലയാണിപ്പോഴിത്.

ഈ നിഷ്പക്ഷ മേഖല തങ്ങളുടെ അധീനതയിലായിരിയ്ക്കണം. മറ്റൊരു ക്രമീകരണവും ഞങ്ങൾ തേടുന്ന സൈനികവൽക്കരണമില്ലാഴ്മയെ ഉറപ്പാക്കില്ലെന്ന് വ്യക്തമാണ്",നെതന്യാഹു പറഞ്ഞു.യുദ്ധം കൂടുതൽ മാസങ്ങൾ നീണ്ടു നിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നതിനിടെയാണ് ഗസ നിയന്ത്രിത ഫിലാഡൽഫി കോറിഡോർ തിരിച്ചുപിടിക്കുമെന്ന അദ്ദേഹത്തിൻ്റെ അഭിപ്രായം. 1979-ലെ ഇസ്രായേൽ - ഈജിപ്ത് സമാധാന ഉടമ്പടി പ്രകാരം ഗസ മുനമ്പിന്റെ അതിർത്തിയായ സിനായ് വീണ്ടും ഈജിപ്ഷ്യൻ നിയന്ത്രണത്തിലായി. ഉടമ്പടിയുടെ ഭാഗമായി ഫിലാഡൽഫി റൂട്ട് എന്നറിയപ്പെടുന്ന 100 മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശം ഗസയ്ക്കും ഈജിപ്തിനുമിടയിൽ നിഷ്പക്ഷ മേഖലയായി സ്ഥാപിക്കപ്പെട്ടു. സുരക്ഷാ മേൽനോട്ടം ഇസ്രായേലിന് അനുവദിക്കപ്പെട്ടു. എന്നാൽ 2005 ൽ ഏകപക്ഷീയമായി ഇസ്രായേൽ മേഖലയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇസ്രായേൽ - ഈജിപ്ത് ഫിലാഡൽഫി കരാർ പ്രകാരം സുരക്ഷ മേൽനോട്ട ചുമതല ഈജിപ്തിനായി. ഫിലാഡൽഫിയുടെ പലസ്തീൻ അതിർത്തി പലസ്തീൻ ലിബറേഷൻ അതോററ്റിയുടെ നിയന്ത്രണത്തിലുമായി. എന്നാൽ 2007 ൽ ഗസയിൽ ഹമാസ് അധികാരത്തിലേറിയതോടെ ഫിലാഡൽഫി മേഖല ഹമാസിൻ്റെ നിയന്ത്രണത്തിലാണ്. വർഷങ്ങളായി ഹമാസ് നിയന്ത്രിത മേഖലയെ ഇസ്രായേലിന്റെ പ്രത്യേക നിയന്ത്രണത്തിന് കീഴിലാക്കുവാനുള്ള ഇസ്രായേലിന്റെ നീക്കം 2005-ൽ ഗസയിൽ നിന്നുള്ള ഇസ്രായൽ പിന്മാറ്റത്തിന്റെ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക.

 

ഈ നീക്കം ഇസ്രായേലിനെതിരെയുള്ള ഹമാസ് പോരാട്ടത്തെ ഇനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.ഇപ്പോഴത്തെ യുദ്ധ പരിസമാപ്തി ലക്ഷ്യംവച്ചുള്ള ഖത്തർ - ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് ഗുണകരവുമാകില്ല.ഹമാസിന്റെ അപ്രതീക്ഷിതമായ ഒക്ടോബർ ഏഴിലെ ആക്രമണ ശേഷം ഗസയിൽ ഇസ്രായേൽ പൂർണ്ണ തോതിലുള്ള ആക്രമണങ്ങൾ തുടരുകയാണ് തിക്തഫലമായ 2.3 ദശലക്ഷം നിവാസികൾ ഭവനരഹിരായി ക്യാമ്പുകളിലാണ്. പക്ഷേ ക്യാമ്പുകളിലഭയം പ്രാപിച്ചവരെയും ഇസ്രായേൽ സൈന്യം കൂട്ടകുരുതി ചെയ്യുന്നു. യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇതിനകം 21672 പലസ്തീനികളുടെ ജീവൻ കവർന്നെടുക്കപ്പെട്ടു ഗസയിലെ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തിൽ 56000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (20 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (29 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (35 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (42 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (56 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends