Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം...പരാജയപ്പെടുത്തി യുഎസ് സേന...ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തു...ജീവനോടെ കടലിൽ മുക്കി...

01 JANUARY 2024 12:58 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു.നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു.സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ നാല് ഹൂത്തി ബോട്ടുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. കപ്പൽ അപായ സന്ദേശം അയച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രേവ്ലി എന്നീ കപ്പലുകൽ നിന്നുള്ള ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി.

 

തുടർന്ന്. ഹൂതി ബോട്ടുകളിലുണ്ടായിരുന്നവരും യുഎസ് സൈനികരും തമ്മിലുണ്ടായ വെടിവെപ്പിനൊടുവിൽ മൂന്ന് ബോട്ടുകൾ മുങ്ങുകയായിരുന്നു.24 മണിക്കൂറിനിടെ ചെങ്കടലിൽ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈൽ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തിൽ തകർത്തിരുന്നു. തന്ത്രപരമായ ചെങ്കടൽ മേഖലയിലെ കപ്പലുകൾ ഗാസയിലെ പലസ്തീനുകാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂത്തികൾ ആക്രമിക്കുന്നത്.ഹൂതി മേഖലയിൽ നിന്ന് രണ്ട് കപ്പൽ വേധ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു. രണ്ടും അമേരിക്കൻ നേവി തകർത്തു.അതെ സമയം തുടർച്ചയായ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.

എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം.മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക. ഡിസംബര്‍ ഒന്‍പതിന് 10.6 കോടി ഡോളര്‍ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകള്‍ നല്‍കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ഷെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നല്‍കുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ പ്രതിരോധ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

 

അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്.ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസ്, നുസൈറത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലെ നൂര്‍ ഷമാസ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സേന അതിക്രമിച്ചു കയറി. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രണങ്ങളില്‍ 200ന് മുകളില്‍പ്പേര്‍ കൊല്ലപ്പെട്ടു.ഗാസയിലെ എഴുപത് ശതമാനം കെട്ടിടങ്ങളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഹമാസ് ഭരണകൂടം വ്യക്തമാക്കി. ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ താമസിച്ചിരുന്ന വീടിന്റെ അടിയിലുണ്ടായിരുന്ന തുരങ്കശൃംഖല തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലേക്കു സഹായം എത്തിക്കുന്നതു തടസ്സപ്പെടുത്തരുതെന്നു യുഎന്‍ രക്ഷാസമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടെങ്കിലും കാര്യമായ സഹായം ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.കഴിഞ്ഞദിവസത്തെ ആക്രമണത്തോടെ, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,672 ആയി. 56,165പേര്‍ക്കാണ് പരുക്കേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (7 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (21 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (30 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (36 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (43 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (57 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

Malayali Vartha Recommends