Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

റഷ്യയും ഇന്ത്യയും അടുക്കുന്നു; ഇന്ത്യയ്ക്ക് പുതുവത്സരം നേർന്ന് റഷ്യ; മോദിയുടെ ഇടിവെട്ട് നീക്കം ഇനി; ജയശങ്കർ കളി തുടങ്ങി!!

01 JANUARY 2024 05:15 PM IST
മലയാളി വാര്‍ത്ത

പുതുവത്സരത്തിൽ പ്രധാന വാർത്ത ഇന്ത്യ റഷ്യ ബന്ധം കൂടുതൽ ശക്തമാകുന്നു എന്നതാണ്. അടുത്ത കുറച്ചുകാലമായി റഷ്യയ്ക്ക് ഇന്ത്യയോട് കൂടുതൽ അടുപ്പം ഉണ്ടായിരുന്നു. അതിനെ ശക്തിപ്പെടുത്തുന്ന പ്രവര്ത്ത തന്നെയാണ് ഇപ്പോൾ റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. പ്പോള്‍ ഇതാ വ്ലാഡിമര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതു വത്സര ആശംസ നേര്‍ന്നിരിക്കുക ആണ്.  നരേന്ദ്രമോദിക്ക് മാത്രമല്ല പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനും  റഷ്യന്‍ പ്രസിഡന്റ് സന്ദേശം അയച്ചിട്ടുണ്ട്

 

 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മന്നോട്ടു പോകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ നവ വത്സര ആശംസകൾ . കഴിഞ്ഞ വര്‍ഷത്തെ ചില സുപ്രധാന സംഭവവികാസങ്ങളും ഇന്ത്യറഷ്യ ഉഭയകക്ഷി സഹകരണവും റഷ്യന്‍ പ്രസിഡന്റ് പുതുവത്സര സന്ദേശത്തില്‍ പങ്കുവെച്ചു.  ലോകത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ബന്ധം സുശക്തമായി മുന്നോട്ട് പോകുന്നു എന്നത് തീർച്ചയായും ഒരു നല്ലകാര്യമാണ്.

 

വ്യാപാരം അസാധാരണമായ ഉയര്‍ന്ന നിരക്കില്‍ വളര്‍ന്നു. വിവിധ മേഖലകളില്‍ സംയുക്തമായി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കി. ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള തലങ്ങളില്‍ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ചു എന്നും പുടിന്‍ പറഞ്ഞു.

റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ക്രെംലിനിൽ നടത്തിയ ചർച്ചക്കിടെ മോദിയെ റഷ്യൻ സന്ദർശനത്തിനായി ക്ഷണിക്കുന്നതായി പുടിൻ അറിയിച്ചു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും ചർച്ചയായി. യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ പല പാശ്ചാത്യ രാജ്യങ്ങളും അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഭീഷണിസ്വരം നിലനിർത്തിയിട്ടും റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി വർധിച്ചു.

 

എണ്ണ, എണ്ണ ഉൽപന്നങ്ങൾ, കൽക്കരി എന്നിവക്കുപുറമെ, ഹൈടെക് മേഖലകളിലും ഇടപാടുകൾ ശക്തമാകുമെന്ന് പുടിൻ വിശ്വാസം പ്രകടിപ്പിച്ചു.കൂടംകുളം ആണവ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്ന കരാറുകളിൽ ഇന്ത്യയും റഷ്യയും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.


അടുത്ത വർഷം മോദി റഷ്യ സന്ദർശിക്കുമെന്ന് ജയ്ശങ്കർ അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. 2000 മുതൽ നടക്കാറുള്ള വാർഷിക നേതൃത്വ ഉച്ചകോടിയിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിന്നതിനാൽ, യുക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഇന്ത്യ-റഷ്യ ബന്ധത്തിന്റെ ദൃഢതയെക്കുറിച്ച് ഊഹാപോഹങ്ങൾ നിലനിൽക്കെ, ഈ ഊഷ്മളത വളരെ പ്രധാനമാണ്.

 

യുക്രൈയ്നിലെ യുദ്ധത്തിന്റെ പേരിൽ റഷ്യയെ വിമർശിക്കാതിരിക്കാൻ ഇന്ത്യ ശ്രദ്ധിച്ചപ്പോൾ, ഇന്ത്യയിലേക്കുള്ള പ്രതിരോധ വസ്തുക്കളുടെ വിതരണം കുറഞ്ഞതിനെപ്പറ്റിയുള്ള ആശങ്കകൾ, ഇറക്കുമതിക്ക് മൂന്നാമതൊരു കറൻസിയിൽ റഷ്യക്ക് പണം നൽകുന്നതിൽ ഇപ്പോഴും തുടരുന്ന പ്രശ്‌നങ്ങൾ, മറ്റ് ഉഭയകക്ഷി ഇടപെടലുകളിലെ പൊതുവായ ഇടിവ് എന്നിവ 2023-ലും നിലനിന്നിരുന്നു. ജയശങ്കറിന്റെ മോസ്‌കോയിലേക്കുള്ള ദൗത്യത്തിന്റെ ഏറിയ പങ്കും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ധാരണ ഇല്ലാതാക്കി ബന്ധങ്ങൾ സുഗമമാക്കുക എന്നതായിരുന്നു.

 

കൂടങ്കുളം ആണവോർജ്ജ പദ്ധതി സംബന്ധിച്ച ഭാവിയിലെ സഹകരണം, ഗതാഗതം, വ്യാപാരം, യുറേഷ്യൻ ഇക്കണോമിക് യൂണിയൻ (ഇ.എ.ഇ.യു.)-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വീണ്ടും ആരംഭിക്കുന്നത്, സംയുക്ത സൈനിക ഉൽപാദനത്തിനുള്ള പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട കരാറുകൾ മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തെ സൂചിപ്പിക്കുന്നു. ബഹുമുഖ സഹകരണവും അതുപോലെതന്നെ മെച്ചപ്പെട്ടുവരുന്നു, പ്രത്യേകിച്ചും അടുത്ത വർഷം വിപുലമായ ബ്രിക്‌സ് ഉച്ചകോടിക്ക് റഷ്യ ആതിഥേയത്വം വഹിക്കാൻ പദ്ധതിയിടുന്ന സാഹചര്യത്തിൽ.

യുക്രൈൻ യുദ്ധത്തിൽ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ഇന്ത്യയിലേക്ക് റഷ്യൻ ഹൈഡ്രോകാർബണുകളുടെ ഇറക്കുമതി വർദ്ധിപ്പിക്കുന്നത് തുടരുമെന്ന ജയശങ്കറിന്റെ പ്രഖ്യാപനം, “രാഷ്ട്രീയ അസ്ഥിരതകൾ പരിഗണിക്കാതെയുള്ള” ബന്ധങ്ങളുടെ ശക്തിയുടെ സൂചനയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends