Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

യുദ്ധം മുതല്‍ പ്രകൃതി ദുരന്തം വരെ;നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ വിറങ്ങലിച്ച് ലോകം,പ്രതീക്ഷയുടെ പുതുവര്‍ഷ പുലയില്‍ കരിനിഴല്‍ വീഴുന്നു,നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ പലപ്പോഴും ലോകം ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്,ബാബ വാങ്കയുടെ പ്രവചനങ്ങളെ പോലെ ഭയപ്പെടേണ്ടതാണ് ഇതും

01 JANUARY 2024 07:33 PM IST
മലയാളി വാര്‍ത്ത

ചിലരുടെ ചില പ്രവചനങ്ങള്‍ ലോകത്തെ ഭയപ്പെടുത്തുന്നതാണ്. ബാബ വാംഗ അതിനൊരുദാഹരണമാണ്. പുതുവര്‍ഷത്തെ ചൊല്ലി പലരും നടത്തിയ പ്രവചനങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. അതില്‍ തന്നെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളെ പലപ്പോഴും ലോകം ചര്‍ച്ചാവിഷയമാക്കിയിട്ടുണ്ട്. 2024 നെ കുറിച്ച് ചില പ്രവചനങ്ങള്‍ നോസ്ട്രഡാമസ് നടത്തിയിട്ടുണ്ട്. യുദ്ധം മുതല്‍ വരള്‍ച്ച വരെയാണ് പ്രവചനത്തിലുള്ളത്. പുതുവര്‍ഷത്തില്‍ ഒരുപാട് പുതിയ പ്രതീക്ഷകളോടെയുമാണ് മനുഷ്യര്‍. അതിനിടയില്‍ കരിനിഴലാകുകയാണ് ഈ പ്രവചനങ്ങളും അതേക്കുറിച്ചുള്ള ചര്‍ച്ചകളും.

2024 നെ കുറിച്ച് എന്തൊക്കെ പ്രവചനങ്ങളാണ് നോസ്ട്രഡാമസ് നടത്തിയിരിക്കുന്നത്?

നാവികയുദ്ധം

പ്രവചനങ്ങളില്‍ ഒന്ന് ഒരു നേവല്‍ വാര്‍, അതായത് നാവികയുദ്ധം തന്നെ നടക്കും എന്നാണ്. അതിന് തുടക്കം കുറിക്കുന്നത് 'ചുവന്ന എതിരാളി' ആവും എന്നാണ് ആ പ്രവചനത്തില്‍ നോസ്ട്രഡാമസ് പറയുന്നത്. ചൈനയേയായിരിക്കാം ഇവിടെ പരാമര്‍ശിക്കുന്നത് എന്നാണ് കരുതുന്നത്. തായ്!വാന്‍ ദ്വീപുമായുള്ള ചൈനയുടെ പിരിമുറുക്കങ്ങളെ കുറിച്ചായിരിക്കാം ആ പരാമര്‍ശം എന്നും കരുതുന്നു.

പ്രകൃതി ദുരന്തം

2024 ല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കൂടുതല്‍ മോശമാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. ഇപ്പോള്‍ തന്നെ വരണ്ടിരിക്കുന്ന ഭൂമി കൂടുതല്‍ വരളും എന്ന് അദ്ദേഹം പ്രവചിക്കുന്നു. കൂടാതെ, വെള്ളപ്പൊക്കത്തിനും ലോകം സാക്ഷ്യം വഹിക്കും എന്ന് നോസ്ട്രഡാമസ് പ്രവചിക്കുന്നു.

പുതിയ പോപ്പ്

നോസ്ട്രഡാമസിന്റെ മറ്റൊരു പ്രവചനം പോപ്പിനെ കുറിച്ചുള്ളതാണ്. വയസ്സായ ഒരു പോപ്പിന്റെ മരണത്തോടെ പുതിയ ഒരു പോപ്പ് തെരഞ്ഞെടുക്കപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രായം, ആരോ?ഗ്യസ്ഥിതി ഇവയെ കുറിച്ചൊക്കെയാണ് ഇതുമായി ബന്ധപ്പെടുത്തി ചര്‍ച്ചകള്‍ നടക്കുന്നത്.

പുതിയൊരു രാജാവ്

'ദ്വീപുകളുടെ രാജാവ്' പുറത്താക്കപ്പെടും എന്നും നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളില്‍ പറയുന്നു. ചാള്‍സ് മൂന്നാമന്‍ രാജാവിനെയാവാം അദ്ദേഹം പരാമര്‍ശിച്ചത് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഉടന്‍ ഒരു വിനാശകരമായ യുദ്ധം നടക്കുകയും ഒരു പുതിയ രാജാവ് അഭിഷേകം ചെയ്യപ്പെടുകയും ചെയ്യും എന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. അത് ദീര്‍ഘകാലത്തേക്ക് ഭൂമിയെ ശാന്തമാക്കും എന്നും പറയുന്നു.

'നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രോഫെസിസ് ഫോര്‍ ദ ഫ്യൂച്ചര്‍' എന്ന പുസ്തകം എഴുതിയ ബ്രിട്ടീഷ് എഴുത്തുകാരന്‍ മരിയോ റീഡിംഗിന്റെ അഭിപ്രായത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് പടിയിറങ്ങാമെന്നു പറയുന്നുണ്ട്. ഒപ്പം അതിനുള്ള സാധ്യതകളെ കുറിച്ചും അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. വില്യം രാജകുമാരന് പകരം ഹാരി രാജകുമാരനായിരിക്കും ചാള്‍സിന് പിന്നാലെ രാജാവാകുക എന്നും റീഡിം?ഗ് പറയുന്നുണ്ട്.

2024 ലെ ബാബ വംഗയുടെ പ്രവചനങ്ങളും എത്തിയിരിക്കുകയാണ്. ബള്‍ഗേറിയക്കാരിയായ ബാബാ വാം?ഗെയുടെ പ്രവചനങ്ങള്‍ മിക്കതും സത്യമാകുന്നു എന്നാണ് വാം?ഗെയുടെ അനുയായികള്‍ അവകാശപ്പെടുന്നത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ചെര്‍ണോബില്‍ ദുരന്തം, ബ്രെക്‌സിറ്റ്, ബ്രിട്ടീഷ് രാജ്ഞി ഡയാനയുടെ മരണം തുടങ്ങി നിരവധി ആഗോള പ്രതിഭാസങ്ങള്‍ ഇവയെല്ലാം ബാബാ വാം?ഗ പ്രവചിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അത്തരത്തില്‍ 2023ല്‍ പ്രവചിച്ച കാര്യങ്ങളും സംഭവിച്ചു എന്നും അവകാശപ്പെടുന്നു. 1996ല്‍ വംഗ മരിച്ചു, മരിക്കുന്നതിന് 5,079 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ ലോകത്തിന്റെ ഭാവി പ്രവചിച്ചതായി പറയപ്പെടുന്നു. ഇപ്പോള്‍, 2024 വര്‍ഷത്തെക്കുറിച്ച് വംഗ പറഞ്ഞ പ്രവചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

2024നെ കുറിച്ച് വംഗ നടത്തിയ 5 പ്രധാന പ്രവചനങ്ങള്‍

ചില റഷ്യന്‍ പൗരന്മാര്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനെ വധിക്കാന്‍ ശ്രമിക്കും. ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് കൊല്ലപ്പെട്ടേക്കുമെന്ന് വംഗ പ്രവചിച്ചു.

2024ല്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള പല വലിയ രാജ്യങ്ങളിലും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കും. തീവ്രവാദികള്‍ ജൈവായുധങ്ങള്‍ പരീക്ഷിക്കും. ഇതുമൂലം രാജ്യം മുഴുവന്‍ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വംഗ പ്രവചിച്ചു.

2024ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. കടബാധ്യത വര്‍ദ്ധിക്കും. ഈ കാരണത്താല്‍ ആഗോള രാഷ്ട്രീയം സമ്മര്‍ദ്ദത്തിലാകും. സമ്പന്ന രാജ്യങ്ങളും കുഴപ്പത്തിലാകുമെന്നും ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും പറയപ്പെടുന്നു.

2024ല്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനവും നേരിടും. തല്‍ഫലമായി, ലോകം മുഴുവന്‍ വളരെയധികം കഷ്ടപ്പെടാന്‍ പോകുന്നു.

ഇന്ത്യയടക്കം ലോകമെമ്പാടും സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കും. ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്താന്‍ പോകുന്നു. പവര്‍ ഗ്രിഡുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, രാജ്യസുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (8 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (26 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (36 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (57 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (7 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (7 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (7 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (10 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (10 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (11 hours ago)

Malayali Vartha Recommends