ചെങ്കടലിൽ വലവിരിച്ച് യെമൻ; ഗസ മുനമ്പിലെ ഇസ്രയേലി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ഇസ്രയേലി കപ്പലുകളെയും ഇസ്രയേലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും തടയുന്നത് തുടരുമെന്ന് യെമൻ ഭീഷണി

ചെങ്കടലിൽ വലവിരിച്ച് യെമൻ . ഗസ മുനമ്പിലെ ഇസ്രയേലി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ഇസ്രയേലി കപ്പലുകളെയും ഇസ്രയേലി തുറമുഖത്തേക്ക് പോകുന്ന കപ്പലുകളെയും തടയുന്നത് തുടരുമെന്ന് യെമൻ ഭീഷണി മുഴക്കി .
വിഷയം തങ്ങൾ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതന്നും യെമൻ രാഷ്ട്രീയ സമിതിയുടെ മേധാവി മഹ്ദി അൽ മഷാത് അറിയിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 19-ന് ആണ് ആദ്യ ഇസ്രയേലി കപ്പല്‍ പിടിച്ചെടുത്തതായി ഹൂതികള്‍ അറിയിച്ചത്. കപ്പലുകള്‍ പിന്നീട് ഇവരുടെ പ്രധാന കേന്ദ്രമായ യെമന്‍ തീരത്തേക്ക് മാറ്റി
‘ഞങ്ങളുടെ സായുധസേന ചെങ്കടലിന്റെ കാവൽക്കാരാണ്. അവർക്കു പിന്നിൽ ഞങ്ങളിൽ നിന്നുള്ള 40 മില്യൺ പോരാളികൾ തയ്യാറായി നിൽക്കുന്നുണ്ട്. ഇസ്രയേലി കപ്പലുകളെയും സയണിസ്റ്റ് തുറമുഖങ്ങളിലേക്ക് യാത്രതിരിക്കുന്ന കപ്പലുകളെയും തടയുന്നത് ഞങ്ങൾ തുടരും. ഗസയിലെ അധിനിവേശവും ആക്രമണങ്ങളും പൂർണമായി അവസാനിപ്പിക്കാതെ അത് അവസാനിക്കില്ല,’ മഹ്ദി പറഞ്ഞു. ഫലസ്തീനിലെ ജനങ്ങൾക്ക് സമാധാനവും മികച്ച ജീവിതവും ഉറപ്പുവരുത്താൻ യെമന്റെ മുന്നിലുള്ള മാർഗം ഇസ്രയേലിലേക്കുള്ള യാത്ര തടയുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
‘ഇസ്രയേലിനെ സംരക്ഷിക്കുവാൻ യു.എസ് പ്രതിജ്ഞാബദ്ധരാണെങ്കിൽ ഞങ്ങളും സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഗസയിലെ ഞങ്ങളുടെ സഹോദരങ്ങളേ സംരക്ഷിക്കുവാനും അവർക്ക് പിന്തുണ നൽകുവാനും പ്രതിജ്ഞാബദ്ധരാണ്,’ എന്നും അദ്ദേഹം പറഞ്ഞു. യമനെ ഒരു പട്ടിണി രാഷ്ട്രമാക്കി മാറ്റിയത് ഹൂഥികളാണ് . ഇപ്പോൾ ചെങ്കടലിൽ യുദ്ധം പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ വീണ്ടും വഷളായിരിക്കുകയാണ് ,
ചെങ്കടലിൽ കപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് യു.എസും 12 സഖ്യകക്ഷികളും സംയുക്തപ്രസ്ഥാവന ഇറക്കിയിരുന്നു . യുഎസ് ഹൂതികളെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ ഇറാനും യുദ്ധമുഖത്തേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























