Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇന്ത്യൻ നേവിയുടെ കരുത്ത്; ആഴക്കടലിൽ ചാട്ടുളിയായി ശത്രുവിനെ തീർക്കുന്ന 'സീൽ'; അറിയാം "മാർക്കോസ്" ആരെന്ന്‌!!

07 JANUARY 2024 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

അറബിക്കടലിൽ ചരക്കുകപ്പൽ റാഞ്ചാനുള്ള ശ്രമം തടഞ്ഞ കമാൻഡോ സംഘം ‘മാർകോസ്’ നിസ്സാരക്കാരല്ല. ദുഷ്കരമായ ഒട്ടേറെ ദൗത്യങ്ങളിൽ ഇന്ത്യയുടെ അഭിമാനം കാത്തു സൂക്ഷിച്ച ഇന്ത്യയുടെ ചുണക്കുട്ടികളാണ് അവർ.  ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള എൻഎസ്ജി, വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാരാകമാൻഡോ എന്നിവ പോലെ നാവികസേനയുടെ ഭാഗമാണ്  കമാൻഡോ സംഘം
 യുഎസ് നേവിയുടെ കമാൻഡോ വിഭാഗമായ ‘സീലി’ന്റെ മാതൃകയിൽ 1987 ലാണു സ്ഥാപിച്ചത്.       ഇന്ത്യൻ നാവികസേനയിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 2000 പേർ ഉൾപ്പെടുന്ന ഈ സംഘം വ്യത്യസ്ത സാഹചര്യങ്ങളിലും കഠിന ഭൂപ്രകൃതികളിലും ഇടപെടുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മികവു തെളിയിച്ചവർ ആണ് .കടൽ മാർഗങ്ങളിലൂടെയുള്ള ദ്രുതനീക്കങ്ങളാണ് ഇവരുടെ പ്രത്യേകത.

മറൈൻ കമാൻഡോ സംഘമെന്ന മാർക്കോ സംഘത്തിന്റെ ആസ്ഥാനം വിശാഖപട്ടണത്താണ്. കരയിലും കടലും വായുവിലും ഏതൊരു വെല്ലുവിളിയും നേരിടാൻ സജ്ജരാണിവർ. ഓപ്പറേഷൻ പവൻ(1987), ഓപ്പറേഷൻ കാക്റ്റസ്(1988), ഓപ്പറേഷൻ ടാഷ(1991), കാർഗിൽ യുദ്ധം(1999), ഓപ്പറേഷൻ റഹാത്(2015), ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ(2008) എന്നിവയാണ് കമോന്റോ സംഘം വിജയിപ്പിച്ച പ്രധാന ഒപ്പറേഷനുകൾ. ജമ്മു കശ്മീരിൽ ഝലം നദിയിലൂടെയും വൂളാർ തടാകത്തിലൂടെയും ഈ സംഘം ഭീകരവാദ പ്രവർത്തനങ്ങളെ ഇല്ലാതാകാൻ ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്.    

ആയുധങ്ങളും മറ്റ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വലിയ ഭാരം വഹിച്ച് ഹെലികോപ്റ്ററിൽ നിന്നും വിമാനത്തിൽ നിന്നും പാരച്യൂട്ട് ഉപയോഗിച്ച് കടലിലേക്ക് ചാടിയാണിവർ അതിവേഗം രക്ഷാപ്രവർത്തനം പൂർത്തിയാകുന്നത്.

രാജ്യം സ്വതന്ത്രമായ സമയത്ത് രാജ്യത്തിനു ചുറ്റം നിരവധി ശത്രുക്കളുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ശത്രു സാന്നിദ്ധ്യം അനുഭവപ്പെട്ടത് രാജ്യത്തിൻ്റെ സമുദ്രാതിർത്തികളിലായിരുന്നു. കടൽ വഴി രാജ്യത്തിനുള്ളിൽ നുഴഞ്ഞുകയറാനും  കടൽ പാത തന്നെ കൈക്കലാക്കി സമാധാനം തകർക്കാനുമുള്ള ശ്രമങ്ങൾ സമുദ്രാതിർത്തികളിൽ പ്രത്യക്ഷമായിത്തുടങ്ങി. ഇത് കണക്കിലെടുത്താണ് നാവികസേനയുടെ ഒരു പ്രത്യേക യൂണിറ്റ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ മറൈൻ സ്പെഷ്യൽ ഫോഴ്സ് എന്ന പേരോടെ ഉദയം ചെയ്ത യൂണീറ്റ് പിന്നീട് മാർക്കോസ് എന്നറിയപ്പെടുകയായിരുന്നു.  

കമാൻഡോ തിരഞ്ഞെടുപ്പ്,  മാർക്കോസ് കമാൻഡോകളെ എളുപ്പത്തിൽ തിരഞ്ഞെടുക്കാനാകില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനായി പല ഘട്ടങ്ങളുണ്ട്. ഇന്ത്യൻ നാവികസേനയിൽ ജോലി ചെയ്യുന്ന 20 വയസ്സിന് മുകളിലുള്ള, ധെെര്യശാലികളും സാഹസികത ഇഷ്ടപ്പെടുന്നവരുമായ  ഉദ്യോഗാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തിരഞ്ഞെടുക്കുന്നത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിൽ സ്വയം കഴിവു തെളിയിച്ചവരായിരിക്കും അവർ. എന്നാൽ ഇതിൽ 80 ശതമാനത്തിലധികം പേരും സ്ക്രീനിംഗ് സമയത്ത് തന്നെ പുറത്താകുകയാണ് പതിവ്. ശേഷം രണ്ടാം റൗണ്ടിൽ 10 ആഴ്ചത്തെ പരിശീലനമാണ് നടക്കുന്നത്. ഇതിനെ പ്രാഥമിക യോഗ്യതാ പരിശീലനം എന്നാണ് പറയുന്നത്.    

അതികഠിനമായ പരിശീലന കാലയളവാണിത്. രാത്രിയിൽ ഉണർന്നിരിക്കാനും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും ദിവസങ്ങളോളം പ്രവർത്തനക്ഷതയുള്ളവരായിരിക്കാൻ ഈ സമയത്താണ് ട്രെയിനികൾക്ക് പരിശീലനം ലഭിക്കുന്നത്. രണ്ടോ മൂന്നോ മണിക്കൂർ ഉറക്കത്തിൽ തുടർച്ചയായി ദിവസങ്ങളോളം ജോലി ചെയ്യണം. പരിശീലനത്തിൻ്റെ കാഠിന്യം കൊണ്ടുതന്നെ ബാക്കിയുള്ള 20 ശതമാനം ആളുകളിൽ പലരും ഈ ഘട്ടത്തിൽ പരിശീലനം മതിയാക്കുകയാണ് പതിവ്.

രണ്ടാം ഘട്ട പരിശീലനം
യഥാർത്ഥ പരിശീലനം ആരംഭിക്കുന്നത് പ്രാഥമിക പരിശീലനത്തിന് ശേഷമാണ്. ഈ പരിശീലനം ഏകദേശം മൂന്നു വർഷം നീണ്ടുനിൽക്കും. 30 കിലോ വരെ ഭാരം ഉയർത്തി വെള്ളത്തിലൂടെയും ചതുപ്പുനിലത്തിലൂടെയും ഓടുക. മരം കോച്ചുന്ന തണുത്ത വെള്ളത്തിൽ കിടന്നുകൊണ്ട് ശത്രുക്കളോട് യുദ്ധം ചെയ്യുക, മലമുകളിൽ ശ്വാസം വിലങ്ങുന്ന സാഹചര്യത്തിൽ വ്യായാമം ചെയ്യുക എന്നിവയൊക്കെ ഈ പരിശീലന ഘട്ടത്തിലെ ചില പരിശീലനമുറകൾ മാത്രം.  കരയിലും വെള്ളത്തിലും പുറമെ വായുവിലും യുദ്ധം ചെയ്യാനുള്ള പരിശീലനം മാർക്കോസുകൾക്ക് ലഭിക്കുന്നത് ഈ ഘട്ടത്തിലാണ്.  

11 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുക
പരിശീലനത്തിൻ്റെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ്  ഹാലോ- ഹഹൂസ് പരിശീലനം. കമാൻഡോകൾക്ക് ഏകദേശം 11 കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുന്ന ഹാലോ ജമ്പും എട്ടു കിലോമീറ്റർ ഉയരത്തിൽ നിന്ന് ചാടുന്ന ഹഹൂസ് ജമ്പും ഈ പരിശീലന ഘട്ടത്തിലെ വളരെ പ്രധാനപ്പെട്ട സംഗതികളാണ്. ചട്ടത്തിനിടയിൽ പാരച്യൂട്ട് ഉപയോഗിക്കാം. പക്ഷേ എട്ടു സെക്കൻ്റിനുള്ളിൽ പാരച്യൂട്ട് തുറക്കണമെന്നുള്ളത് പ്രത്യേക നിബന്ധനയാണ്. കൂടുതൽ സമയമെടുക്കുന്നവർക്ക് പരിശീലനത്തിൽ നിന്ന് പുറത്തേക്കുള്ള വഴിതുറക്കമെന്നുള്ളതും യാഥാർത്ഥ്യം.  

ഏതു സാഹചര്യത്തിലും ഏത് ആയുധവും മാർക്കോ കമാൻഡോയ്ക്ക് വഴങ്ങണം.  കത്തി, വാൾ, അമ്പും വില്ലും, വടി എന്നിവയും ഉപയോഗിക്കാൻ ഒരു മാർക്കോ കമാൻഡോ പരിശീലിച്ചിരിക്കണം. ഇതിനു പുറമെ വെറും കൈകൊണ്ട് ശത്രുവിനെ കൊല്ലാനും പഠിച്ചിരിക്കണം. ആയുധ പരിശീലനത്തിനൊപ്പം തന്നെ മാനസിക പരിശീലനവും നൽകുന്നുണ്ട്. ഒരു ഓപ്പറേഷൻ സമയത്ത് സഹപ്രവർത്തകർ കൊല്ലപ്പെട്ടാൽ എന്തുചെയ്യും, ജീവിതത്തിൻ്റെ മൂല്യം മറന്ന് ദൗത്യത്തിൻ്റെ വിജയത്തിനായി എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നിങ്ങനെ വളരെ കഠിന്യമേറിയ ശാരീരിക- മാനസിക പരിശീലനത്തിലൂടെ കമാൻഡോകൾ പരിശീലനകാലയളവിൽ കടന്നുപോകുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു കമാൻഡോ ജീവനോടെ ശത്രുവിൻ്റെ കൈകളിൽ അകപ്പെട്ടാൽ, എത്ര കഠിന ഹൃദയനായ ശത്രുവിനു പോലും തൻ്റെ വായ തുറപ്പിക്കാൻ കഴിയാത്തത്ര പരിശീലനം ഒരു കമാൻഡോയ്ക്ക് ലഭിക്കുന്നു.  

ഏത് തരത്തിലുള്ള ഓപ്പറേഷനുകളിലും ഭാഗമാകും
കടലുമായോ ജലവുമായോ ബന്ധപ്പെട്ട ഓപ്പറേഷനുകളിൽ പങ്കെടുക്കുക എന്നതാണ് മറെെൻ കമാൻഡോകളുടെ യഥാർത്ഥ ജോലിയെങ്കിലും മാർക്കോസ് അവയിൽ മാത്രമല്ല വെെദഗ്ധ്യം കാട്ടുന്നത്. ഏത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും ശക്തമായി പോരാടാനുള്ള പരിശീലനം അവർക്ക് ലഭിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, കടൽക്കൊള്ള തടയൽ, കടൽ വഴിയുള്ള നുഴഞ്ഞുകയറ്റം, വിമാന റാഞ്ചൽ രക്ഷാപ്രവർത്തനം തുടങ്ങിയ ഏത് ദൗത്യങ്ങളുടെ ഭാഗമാകാനും ഇവരുണ്ടാകും. ശത്രുരാജ്യം രാസായുധ ആക്രമണം നടത്തിയാൽ പോലും അതിനെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന തന്ത്രപ്രധാനമായ വെെദഗ്ധ്യം പരിശീലനം കഴിയുമ്പോൾത്തന്നെ മാർക്കോസ് സ്വന്തമാക്കിക്കിയിരിക്കും.

രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിച്ച് പല രഹസ്യാന്വേഷണ ദൗത്യങ്ങളിലും മാർക്കോസ് കമാൻഡോകൾ പങ്കെടുത്തിട്ടുണ്ട്. മാർക്കോസിൻ്റെ ഭാഗമാകുന്ന കാര്യം വീട്ടുകാരോട് പോലും പറയില്ലെന്ന് പരിശീലന വേളയിൽ തന്നെ പ്രതിജ്ഞയെടുക്കുന്നതും ഇതുകൊണ്ടാണ്.

വിദേശരാജ്യങ്ങളിലുൾപ്പെടെ നടത്തുന്ന പ്രത്യേക ദൗത്യങ്ങളാണു ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പ്രധാനം. ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലും ഇന്ത്യൻ സൈന്യത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട് . കശ്മീരിൽ സാധാരണക്കാരുടെ വേഷത്തിലുള്ള ദൗത്യങ്ങളും ഉണ്ടാകും. പ്രകൃതിദുരന്തങ്ങളിൽ സഹായവുമായി എത്തും.   പങ്കെടുത്ത പ്രധാന ദൗത്യങ്ങൾ

1987 ൽ എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമായ ഓപ്പറേഷൻ പവനിൽ പങ്കെടുത്തിരുന്നു . മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു.   ഇന്നും രോമാഞ്ചം ഉണർത്തുന്ന ഒന്നാണ് ശ്രീലങ്കയിൽ നടന്ന ഈ കാമാൻഡോ നീക്കം. മുതുകിൽ കെട്ടിവച്ച സ്ഫോടക വസ്തുക്കളുമായി കടലിൽ 10 കിലോമീറ്ററോളം നീന്തിയാണ് അന്ന് മാർക്കോസ് കമാൻഡോകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയത്. ജാഫ്ന തുറമുഖത്ത് എത്തിയ കമാൻഡോകൾ അന്ന് തുറമുഖം സ്ഫോടനത്തിലൂടെ തകർത്തു. അന്ന് എൽടിടിഇയുടെ നിയന്ത്രണത്തിലായിരുന്നു ജാഫ്ന തുറമുഖം.

1988 ൽ മാലിദ്വീപിൽ നടന്ന അട്ടിമറി ഒറ്റരാത്രികൊണ്ട് തടയുകയും ബന്ദികളാക്കിയ നേതാക്കളെയും സാധാരണക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്ത തന്ത്രപ്രധാനമായ ഓപ്പറേഷൻ മാർക്കോസിൻ്റെ കിരീടത്തിലെ പൊൻതൂവലാണ്.   , 1991 ൽ തമിഴ് പുലികളുടെ കടന്നുകയറ്റം തടയാനുള്ള തീരസുരക്ഷ ഒരുക്കിയ ഓപ്പറേഷൻ ടാഷ, 1999 ൽ ഇന്ത്യൻ സൈന്യത്തിനൊപ്പം കാർഗിലിൽ,
  2008 ൽ   മുംബൈയിൽ ആക്രമണം നടത്തിയ പാക്ക് ഭീകരരെ നേരിടാൻ ആദ്യം രംഗത്തിറങ്ങിയവരിൽ മുംബൈ പൊലീസിനൊപ്പം മാർകോസ് കമാൻഡോകളുമുണ്ടായിരുന്നു. എൻഎസ്ജി കമാൻഡോകൾ എത്തുന്നതുവരെ താജ് ഹോട്ടലിൽ ഭീകരരെ നേരിട്ടു.  കസബ് ഒഴികെ മറ്റെല്ലാ ഭീകരരും ഈ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു. ഓപ്പറേഷൻ ബ്ലാക് ടൊർണാഡോ എന്നാണ്  ആണ് ഇവർ അറിയപ്പെട്ടത് .പിന്നീട് യെമനിൽനിന്ന് ഇന്ത്യക്കാരെയും വിദേശികളെയും രക്ഷിക്കുന്നതിനുള്ള 2015 ലെ ഓപ്പറേഷൻ റഹാത്ൽ എല്ലാം ഇന്ത്യൻ നേവിയുടെ ഈ ചുണക്കുട്ടികൾ ഒപ്പമുണ്ടായിരുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends