Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു

08 JANUARY 2024 11:24 PM IST
മലയാളി വാര്‍ത്ത

ആരാധകകര്‍ 'കൈസര്‍' എന്നു വിളിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയായിരുന്നു ബെക്കന്‍ബോവറിന്റെ അന്ത്യമെന്ന് കുടുംബം പ്രസ്താവനയില്‍ വ്യക്തമാക്കി. മരണസമയത്ത് കുടുംബാംഗങ്ങള്‍ അരികിലുണ്ടായിരുന്നു. ലോകഫുട്ബോളിലെ ഏറ്റവും ഭാവനാസമ്പന്നനായ 'ഓള്‍റൗണ്ട് ഫുട്ബോളറും' അറ്റാക്കിങ് സ്വീപ്പര്‍ പൊസിഷന്റെ ഉപജ്ഞാതാവുമാണ് ബെക്കന്‍ബോവര്‍. ക്യാപ്റ്റന്‍ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990) ജര്‍മനിക്ക് ലോകകപ്പ് സമ്മാനിച്ചതിനുളള അപൂര്‍വ ബഹുമതി ബെക്കന്‍ബോവര്‍ക്ക് അവകാശപ്പെട്ടതാണ്.

ജര്‍മനിക്കുവേണ്ടി 19 വര്‍ഷത്തിനിടെ 103 മത്സരങ്ങളില്‍നിന്നായി 13 ഗോളുകള്‍ നേടി. ദീര്‍ഘകാലം ടീമിന്റെ നായകനായിരുന്നു. ലോക ഫുട്ബോള്‍ ചരിത്രത്തില്‍ കളിക്കാരനായും പരിശീലകനായും കിരീടം നേടിയ ആദ്യ താരവും ജര്‍മന്‍കാരുടെ പ്രിയപ്പെട്ട 'കൈസര്‍' തന്നെ.

2006 ലോകകപ്പിലെ മുഖ്യ സംഘാടകനും ഈ മുന്‍ മിഡ് ഫീല്‍ഡര്‍ ആയിരുന്നു. കൈസറിനു പുറമേ എംപറര്‍ എന്ന ഓമനപ്പേരിലും അറിയപ്പെടുന്ന ഇദ്ദേഹത്തിന് 'ടോട്ടല്‍ ഫുട്ബോളര്‍' എന്ന പേരു കൂടുതല്‍ ചേരും. കളിക്കാരന്‍, പരിശീലകന്‍ എന്നീ റോളുകള്‍ക്കു ശേഷം ഫുട്‌ബോള്‍ ഭരണകര്‍ത്താവിന്റെ റോളിലുമെത്തി. രണ്ടു തവണ ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും നേടി.

ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയറിനു തുടക്കമിട്ടു. 1974 മുതല്‍ ബയണ്‍ മ്യൂണിക്കിനൊപ്പം തുടര്‍ച്ചയായി മൂന്നു യൂറോപ്യന്‍ കപ്പുകള്‍ നേടി. ടീമിനായി 582 മത്സരങ്ങളില്‍ കളത്തിലിറങ്ങി. എന്നാല്‍ പരിശീലകനെന്ന നിലയില്‍ വിജയം കണ്ടില്ല. ഒരു ബുന്ദസ്ലിഗയും യുവേഫ കപ്പുമാണ് ബെക്കന്‍ബോവര്‍ ബയണിനു നേടിക്കൊടുത്തത്. 1977ല്‍ ന്യൂയോര്‍ക്ക് കോസ്മോസിലെത്തി. മൂന്നു തവണ ന്യൂയോര്‍ക്ക് കോസ്മോസിനെ സൂപ്പര്‍ബൗള്‍ ചാംപ്യന്‍മാരാക്കി. എസ്വി ഹാംബര്‍ഗ് ആണ് കളിച്ച മറ്റൊരു ക്ലബ്. അവിടെയും ഒരു തവണ ബുന്ദസ്ലിഗ നേടി.
1966, 1970, 1974 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 minute ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends