Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖല....പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ.... മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്.... അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ചിട്ടുള്ളത്...

09 JANUARY 2024 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ചിട്ടുള്ളത്. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതൽ ഏദൻ ഉൾക്കടൽ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ യുദ്ധക്കപ്പലുകൾ അയച്ചത്. ഇതോടെ മേഖലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്ന കപ്പലുകളുടെ എണ്ണം പത്തായി. ചരക്കു ഗതാഗത കപ്പലുകൾക്ക് നേരെ ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെയാണ് നീക്കം.കടൽപാതകളിൽ ഇത്തരത്തിലുള്ള ഭീഷണികൾ വ്യാപിച്ചതോടെയാണ് നാവികസേനയും അറബിക്കടലിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. മേഖലയിൽ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

ഡിസംബറിൽ ചെങ്കടലിൽ യുഎസ് നേതൃത്വത്തിൽ ആരംഭിച്ച ബഹുരാഷ്ട്ര 'ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനിൽ' ചേരുന്നതിൽ നിന്ന് ഇന്ത്യ നേരത്തെ വിട്ട് നിന്നിരുന്നു. യെമനിലെ ഹൂതി വിമതർ സിവിലിയൻമാർക്കും സൈനിക കപ്പലുകൾക്കുമെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ നീക്കം.ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവ് എന്നീ ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയറുകളും,ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി റോൾ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയിൽ ഉൾപ്പെടുന്നു.നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നിരീക്ഷണം ഏകോപിപ്പിക്കുന്നു.പി-8I ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും MQ-9B സീ ഗാർഡിയൻ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങൾ നടത്തുന്നത്.

ഇവ രണ്ടും പടിഞ്ഞാറൻ തീരത്ത് നിന്ന് ഇലക്‌ട്രോ-ഒപ്‌റ്റിക് & അഡ്വാൻസ്‌ഡ് സെൻസറുകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ഇമേജറിയുടെ 'ലൈവ് ഫീഡുകൾ' നൽകാൻ കഴിവുള്ളവയാണ്. ഈ മാസം ആദ്യം എംവി ലീല നോർഫോക്ക് എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമം ഐഎൻഎസ് ചെന്നൈയും അതിലെ കമാൻഡോസും ചേർന്ന് തടഞ്ഞിരുന്നു.കപ്പലിലെ 21 ജീവനക്കാരെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരെ തടയുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. 2008 ഒക്ടോബർ മുതൽ 110ഓളം യുദ്ധക്കപ്പലുകളെ ഇത്തരത്തിൽ വിന്യസിച്ചിരുന്നു.കടല്‍രക്ഷാദൗത്യങ്ങളില്‍ ഏറെ നിര്‍ണായകപങ്ക് വഹിക്കുന്നത് ‘മാര്‍ക്കോസ്’ എന്ന മറൈൻ കമാൻഡോ വിഭാഗമാണ്. കൊച്ചി നാവികസേനാ താവളത്തിലെ ഡൈവിങ് സ്കൂളിലാണ് ‘മാര്‍ക്കോസ്’ കമാൻഡോകളുടെ പ്രധാന പരിശീലനം.

 

ലോകത്തിലെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യൻ നാവികസേനയുടെ ‘മാര്‍ക്കോസ്’ വിലയിരുത്തപ്പെടുന്നത്. ആകാശത്തുനിന്ന് പാരച്യൂട്ടില്‍ കപ്പലുകളിലേക്കും മറ്റും ഇറങ്ങാൻ വൈദഗ്ധ്യമുള്ള കമാൻഡോ സംഘമാണ് ‘മാര്‍ക്കോസ്’. 20 വയസ്സില്‍ താഴെയുള്ള അസാധാരണ ധൈര്യവും ആത്മവിശ്വാസവുമുള്ള യുവാക്കളെയാണ് ‘മാര്‍ക്കോസി’ലേക്ക് തിരഞ്ഞെടുക്കുന്നത്.തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിസാം ഹസ്സൻ തവിൽ എന്ന കമാൻഡറെയാണ് ഇസ്രായേൽ വധിച്ചത്.ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് ഹിസ്ബുള്ളയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 2020ൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിക്കും ഹിസ്ബുള്ളയുടെ പ്രധാന നേതാക്കൾക്കൊപ്പം ഒപ്പമുള്ള വിസാം ഹസന്റെ ചിത്രങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.

 

ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, കൊല്ലപ്പെടുന്ന ഹിസ്ബുള്ളയിലെ ഏറ്റവും ഉയർന്ന നേതാവാണ് വിസാം ഹസൻ. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറങ്ങിയത്.2006ൽ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടു പോയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഗസ്സയിൽ ആസൂത്രിത വംശഹത്യ തുടരുന്ന ഇസ്രായേലിന്റെ പുതിയ ക്രൂരതയുടെ വിവരം പുറത്ത്. ഗസ്സ സിറ്റിക്ക് കിഴക്ക് അൽ തുഫക്ക് സമീപത്തെ ശ്മശാനം ഇടിച്ചുനിരത്തുകയും ഏകദേശം 1100 ഖബറുകൾ വികൃതമാക്കിയതായും സർക്കാറിന്റെ മീഡിയ ഓഫിസ് അറിയിച്ചു.ഖബറുകളിലെ മണ്ണ് നീക്കുകയും മൃതദേഹങ്ങൾ ഇസ്രായേലി സൈനിക വാഹനങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോവയുകയും ചെയ്തിട്ടുണ്ട്.

ഖബറുകൾ വികൃതമാക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. മരിച്ചവരോടും ശ്മശാനത്തോടും തികഞ്ഞ അവഹേളനമാണ് സൈന്യം കാണിച്ചത്.പുതുതായി ഖബറടക്കിയ 150ഓളം രക്തസാക്ഷികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ സേന മോഷ്ടിച്ചതെന്നും മീഡിയ ഓഫിസ് അറിയിച്ചു. മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അജ്ഞാത സ്ഥലത്തേക്കാണ് കൊണ്ടുപോയത്. ഇത് അവയവങ്ങൾ മോഷ്ടിക്കാനാണെന്നാണ് സംശയിക്കുന്നത്.ഇസ്രായേലിന്റെ ക്രൂരതയും ഗസ്സക്ക് നേരെ തുടരുന്ന ആസൂത്രിത വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും മീഡിയ ഓഫിസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

 

മുമ്പും ഇസ്രായേൽ സേന ഇത്തരത്തിൽ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ മോഷ്ടിച്ചതായും ശ്മശാനങ്ങൾ തകർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 80 പേരുടെ അവയങ്ങൾ മോഷ്ടിച്ചശേഷം മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കൈമാറിയെന്ന്ഡിസംബർ 27ന് സർക്കാർ മീഡിയ ഓഫിസ് അറിയിച്ചിരുന്നു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമായിരുന്നു. ഇവരുടെ പേരും മറ്റു വിവരങ്ങളും കൈമാറാനും ഇസ്രായേൽ തയാറായിരുന്നില്ല.ഇസ്രാ​യേൽ മൂന്ന് മാസമായി ഗസ്സക്ക് മേൽ വൻതോതിൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 122 ഫലസ്തീനികൾ മരിക്കുകയും 256 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതോടെ ആകെ മരണസംഖ്യ 22,722 ആയി. കൂടാതെ 58,166 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രലായം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends