Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഞെട്ടിച്ച് വീണ്ടും വിശ്വസ്തയുടെ മരണം... പുട്ടിന്റെ ഏറ്റവും വലിയ പ്രചാരക ടെലിവിഷൻ ചാനലിന്റെ, ചീഫ് എഡിറ്ററുടെ മരണമാണ് റഷ്യയിൽ ആശങ്ക ഉയർത്തുന്നത്.... ഇതോടെ പുട്ടിന്റെ വിശ്വസ്തരായ 2 വനിതാ മാധ്യമപ്രവർത്തകരെയാണ് നഷ്ടമായത്...

09 JANUARY 2024 04:43 PM IST
മലയാളി വാര്‍ത്ത

പുതുവർഷത്തിൽ നടക്കാനിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് പ്രവചനവുമായി പ്രമുഖ ജ്യോതിഷികൾ എല്ലാം തന്നെ രംഗത്ത് വന്നിരുന്നു. 2024 പല സംഭവ വികാസങ്ങൾക്കും ലോകം സാക്ഷിയാകും എന്നുള്ള മുന്നറിയിപ്പാണ് ഇവരെല്ലാം തരുന്നത്. അതിൽ പ്രവചനങ്ങളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ മരണത്തെ കുറിച്ചുള്ള പ്രവചനം ആയിരുന്നു. പുടിന് ഇനി അധികനാൾ ആയുസില്ലെന്നാണ്അവർ പറയുന്നത്. പുടിന്റെ മരണശേഷം റഷ്യ-ഉക്രെയ്ൻ യുദ്ധം നീണ്ടുനിൽക്കില്ല. അത് യുദ്ധത്തിന്റെ മരണമണിയായിരിക്കും' എന്നുള്ള പ്രവചനങ്ങളും പുറത്തു വന്നിരുന്നു.. എന്നാൽ അത് സംഭവിച്ചിട്ടില്ലെങ്കിലും പുടിനോട് ഏറ്റവും അടുത്ത നിൽക്കുന്നവർ എല്ലാം മരിച്ചു വീഴുന്ന കാഴ്ചകളാണ് കാണുന്നത്. യുക്രെയ്നുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഞെട്ടിച്ച് വീണ്ടും വിശ്വസ്തയുടെ മരണം.

 

പുട്ടിന്റെ ഏറ്റവും വലിയ പ്രചാരക ടെലിവിഷൻ ചാനലിൽ ഒന്നായ ക്യൂബന്റെ ചീഫ് എഡിറ്ററുടെ മരണമാണ് റഷ്യയിൽ ആശങ്ക ഉയർത്തുന്നത്. ഇതോടെ പുട്ടിന്റെ വിശ്വസ്തരായ 2 വനിതാ മാധ്യമപ്രവർത്തകരെയാണ് കൊലപാതകമെന്നു സംശയിക്കാവുന്ന വിധം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക ടിവി കമ്പനിയായ ക്യൂബന്റെ ചീഫ് എഡിറ്ററായ സോയ കൊനവലോവ (48) യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിഷബാധയേറ്റു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപം മുൻ ഭർത്താവിന്റെ മൃതദേഹവും ഉണ്ടായിരുന്നു. ഇവർക്ക് 15 വയസ്സുള്ള ഒരു മകളും ഒരു മകനുമുണ്ട്. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തെ പിന്തുണയ്ക്കുന്ന മുൻനിര പോരാളി തന്നെയായിരുന്നു കൊനവലോവ നേതൃത്വം നൽകുന്ന ചാനൽ. സംഭവവുമായി ബന്ധപ്പെട്ട് റഷ്യ അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ പ്രത്യക്ഷമായി മുറിവുകളൊന്നുമില്ലെന്നും ഫൊറൻസിക് പരിശോധന നടന്നു വരികയാണെന്നും റഷ്യ അറിയിച്ചു.

വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂർ‌ മുൻപ് ഇരുവരും മരിച്ചിരുനെന്നാണ് വിവരം. പുട്ടിന്റെ പ്രിയ പത്രമായ കൊംസൊമൊൾസ്കയ പ്രവ്‌ദയുടെ ഡപ്യൂട്ടി എഡിറ്റർ ചീഫ് അന്ന സാറേവയെ (35) കഴിഞ്ഞ മാസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം പനിയും അസ്വസ്ഥകളും അനുഭവപ്പെട്ട അന്ന തൊട്ടു പിന്നാലെ മരിക്കുകയായിരുന്നു. കൊംസൊമൊൾസ്കയ പ്രവ്‌ദയുടെ എഡിറ്റർ ഇൻ ചീഫ് വ്ലാഡിമിർ സൊളൊവ്യോയ് (68) മരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് അന്നയുടെ വിയോഗം. 2022 സെപ്റ്റംബറിൽ‌ ഹൃദയാഘാതത്തെ തുടർന്നാണ് സൊളൊവ്യോയുടെ അന്ത്യം. കിഴക്കൻ റഷ്യയി‍ൽ പര്യടനത്തിനിടെ സംഭവിച്ച മരണം കൊലപാതകമാണെന്നും യുക്രെയ്നിനു പങ്കുണ്ടെന്നും റഷ്യ അന്ന് ആരോപിക്കുകയും ചെയ്തു. മകളെ ഫോണിൽ ബന്ധപ്പെട്ട് കിട്ടാത്തതിനെ തുടർന്ന് പിതാവ് താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് അന്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ അന്ന ആക്രമണത്തിന് ഇരയായിതിന്റെയോ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 2023 ഒക്ടോബറിലെ കണക്ക് അനുസരിച്ച് 83.9 മില്യൺ വായനക്കാരുമായി റഷ്യയിൽ ഏറ്റവും വായനക്കാരുള്ള വാർത്താ വെബ്സൈറ്റായിരുന്നു കൊംസൊമൊൾസ്കയ പ്രവ്‌ദ.സൊളൊവ്യോയുടെ മരണം ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നെങ്കിലും മരണത്തിനു മുൻപ് ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടെന്ന റിപ്പോർട്ട് സംശയമുണർത്തിയിരുന്നു. പുട്ടിന്റെ യുക്രെയ്ൻ വിരുദ്ധ യുറോപ്യൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിന്ന മാധ്യമമായിരുന്നു പ്രവ്ദ. പുട്ടിൻ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട പത്രമായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള റോസ്തോവിൽ മാധ്യമപ്രവർത്തകൻ അലക്സാണ്ടർ റിബിനെയും കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 minute ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends