Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹമാസിനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തരിപ്പണമാക്കാൻ... ഇസ്രായേലിന്റെ പദ്ധതി മുന്നേറുന്നു...പത്തു ദിസത്തിനുള്ളില്‍ ലെബനോനിലെ എല്ലാ ഹിസ്ബുള്ള നേതാക്കളെയും, വകവരുത്താനുള്ള, നീക്കത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു മുന്‍നിര നേതാക്കളെ വകവരുത്തി...

09 JANUARY 2024 05:12 PM IST
മലയാളി വാര്‍ത്ത
ഹമാസിനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന  ഇറാന്‍ പിന്തുണയുള്ള  ഹിസ്ബുള്ളയെ തരിപ്പണമാക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി മുന്നേറുന്നു. പത്തു ദിസത്തിനുള്ളില്‍ ലെബനോനിലെ എല്ലാ ഹിസ്ബുള്ള നേതാക്കളെയും വകവരുത്താനുള്ള ഇസ്രായേലിന്റെ നീക്കത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു  മുന്‍നിര നേതാക്കളെ വകവരുത്തി.ഹിസ്ബുള്ളയുടെ  സേനാ കമാന്‍ഡര്‍ വിസം ഹസന്‍ തവീലിനെ തെക്കന്‍ ലെബനനിലെ  ഖെര്‍ബേത് സെലേമില്‍ നടത്തിയ വ്യോമാക്രണത്തില്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ വധിച്ചതിനു പിന്നാലെയാണ് ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2006ല്‍ ഇസ്രായേല്‍ സൈനികരെ തട്ടിക്കൊണ്ടു പോയതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.     ഒക്ടോബര്‍ ഏഴിന്  ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, കൊല്ലപ്പെടുന്ന ഹിസ്ബുള്ളയിലെ ഏറ്റവും ഉയര്‍ന്ന നേതാവാണ് വിസാം ഹസന്‍. ഹമാസിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറങ്ങിയത്.പലസ്തീനെ പരസ്യമായി പിന്തുണയ്ക്കുന്ന ലബനോന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയാണ് ഹമാസിന് യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുനല്‍കുന്നത്. ഹമസ് തീവ്രവാദികള്‍ക്ക് ആയുധവും ആയുധപരിശീലനവും നല്‍കുന്നത് ഹിസ്ബുള്ളയാണ്. മൂന്നു മാസം ഗാസയില്‍ കടുത്ത പോരാട്ടം നടത്തിയിട്ടും ഇസ്രായേല്‍ ഉദ്ദേശിക്കുന്ന വിജയം നേടാനാകാതെ വന്നത് ഹിസ്ബുള്ളയുടെ സഹായംകൊണ്ടാണെന്ന് തിരിച്ചറിവിലാണ് ഇസ്രായേല്‍ ലബനോനിലേക്ക് തിരിഞ്ഞിരിക്കുന്നത്.   ഹിസ്ബുള്ളയെ തീര്‍ത്താല്‍ ഹമാസ് ബാക്കിയുണ്ടെവില്ലെന്ന തിരിച്ചറിവില്‍ ഹിസ്ബുള്ളയുടെ എല്ലാ നേതാക്കളെയും ആഴ്ചകള്‍ക്കുള്ളില്‍ വക വരുത്താനും അവരുടെ ആയൂധപ്പുരകള്‍ ബോംബിട്ടു തകര്‍ക്കാനും ഇസ്രായേല്‍ ഉറപ്പിച്ചിരിക്കുന്നു.ഗാസായുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് ഹിസ്ബുള്ളയ്ക്ക് ഇത്രയേറെ വലിയൊരു ആഘാതം സംഭവിച്ചിരിക്കുന്നത്.
പെട്ടന്നുണ്ടായ പ്രകോപനമല്ല ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്കു നേരെ തിരിയുന്ന സാഹചര്യത്തിലെത്താന്‍ വഴിതെളിച്ചത്. ഗാസായുദ്ധം തുടങ്ങിയശേഷം ഹിസ്ബുള്ള  ഇസ്രയേലിനുനേരേ തുടര്‍ച്ചയായി  റോക്കറ്റ്, മിസൈല്‍ ആക്രമണങ്ങള്‍ ഇവര്‍ നടത്തിവരികയാണ്. അരൂരിയുടെ കൊലപാതകവും തുടര്‍ന്നുള്ള പോര്‍ വിളികളും പ്രതികാരവും കൂടുതല്‍ പ്രശ്നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.     ഇസ്രായേല്‍- ഹമാസ് പോരാട്ടത്തില്‍  ഇതുവരെ 23,000  പേരാണ് കൊല്ലപ്പെട്ടത്. 57,296 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് നേതാവ് സാലിഹ് അല്‍ അറൂരിയുടെ കൊലപാകത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ ഗാസയ്ക്കു പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതകള്‍ ശക്തമായത്. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയില്‍ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ് ഹിസ്ബുള്ള ആരോപിക്കുന്നു.ഹമാസിനൊപ്പം യുദ്ധം ചെയ്യുന്ന ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഗാസയുടെ വിവിധഭാഗങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്.     ഗാസാ  യുദ്ധം ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി പ്രഖ്യാപിച്ചിരിക്കെ പലസ്തീനികള്‍ക്ക് വരാനിരിക്കുന്ന വന്‍ദുരന്തവും ആള്‍നാശവുമാണെന്ന് വ്യക്തമായിരിക്കുന്നു.ഹിസ്ബുള്ള കമാന്‍ഡര്‍ വിസാം തവില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇസ്രായേലിനു  കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന്  ഹിസ്ബുള്ള അറിയിച്ചു. ഗാസയ്ക്കു  നേരെയും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഗാസയില്‍ 120  ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരൂരിയുടെ കഴിഞ്ഞ ദിവസം നടന്ന  കൊലപാതകം ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം  വര്‍ധിപ്പിച്ചിരിക്കുകയാണ്.  ഇന്നലെ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈന്‍ യാസ്ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തു.  ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനോനെ ഗാസയാക്കുമെന്ന ഭീഷണി മുന്നറിയിപ്പ് മുന്‍പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (15 minutes ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (35 minutes ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (42 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (48 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (1 hour ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (2 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (10 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (10 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (15 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

Malayali Vartha Recommends