Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി’ ആണ്. ഇന്ത്യയെ ചൊറിഞ്ഞു എട്ടിന്റെ പണി വാങ്ങിയ മാലദ്വീപ് ഇപ്പോൾ കൈകാലിട്ടടിക്കുന്ന അവസ്ഥയിലാണ്. ബോയിക്കോട്ട് കാമ്പയിനവുകൾ തുടരുന്നതോടെ ഇന്ത്യൻ സെലബ്രിറ്റികൽ അടക്കം മാലിദ്വീപിനെ കൈവിട്ടു.

10 JANUARY 2024 04:46 PM IST
മലയാളി വാര്‍ത്ത

വിനോദസഞ്ചാരം മാലദ്വീപിന്റെ ജീവനാഡി’ ആണ്. ഇന്ത്യയെ ചൊറിഞ്ഞു എട്ടിന്റെ പണി വാങ്ങിയ മാലദ്വീപ് ഇപ്പോൾ കൈകാലിട്ടടിക്കുന്ന അവസ്ഥയിലാണ്. ബോയിക്കോട്ട് കാമ്പയിനവുകൾ തുടരുന്നതോടെ ഇന്ത്യൻ സെലബ്രിറ്റികൽ അടക്കം മാലിദ്വീപിനെ കൈവിട്ടു. ഇതോടെ മാലിദ്വീപിന്റെ മുഖ്യവരുമാന മാർഗ്ഗമായ ടൂറിസം രംഗവും കടുത്ത വെല്ലുവിളിയിലാണ്. ഇതിനിടെയാണ് ചൈനയോട് കൂടുതൽ അടുക്കുന്ന സൂചനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മ്ദ് മൊയിസു രംഗത്തെത്തിയത്.ഇന്ത്യൻ ടൂറിസ്റ്റുകൾ കൂട്ടത്തോടെ കൊഴിയുമ്പോൾ കൂടുതൽ ചൈനീസ് സഞ്ചാരികളെ അയക്കണമെന്നാണ് ചൈനയോട് മാലദ്വീപ് ആവശ്യപ്പെട്ടത്. കൂടാതെ ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കൂടുതൽ വഷളാകാനുള്ള സാധ്യതകളും ഏറെയാണ്.

 

കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും മൊയിസു പറഞ്ഞു.അതിനിടെ ഇന്ത്യയുടെ ബഹിഷ്‌ക്കരണം വലിയ പ്രതിസന്ധി ആയതോടെ അനുനയ വഴിയിൽ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസും. ഇന്ത്യ സന്ദർശിക്കാൻ മാലി പ്രസിഡന്റ് അനുമതി തേടി. ഇക്കാര്യത്തിൽ ആലോചിച്ചു തീരുമാനമെടുക്കാനാണ് ഇന്ത്യയുടെ ശ്രമം തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.കൂടാതെ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത വിമാന യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പിനോട്, ബുക്കിങ്ങുകൾ പുനരാരംഭിക്കാൻ അഭ്യര്‍ഥിച്ച്‌ മാലദ്വീപിലെ പ്രമുഖ ടൂറിസം സ്ഥാപനം. മാലദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപറേറ്റേഴ്‌സ് (എംഎടിഎടിഒ) ആണ് അഭ്യർഥനയുമായി രംഗത്തെത്തിയത്. ഈസി ട്രിപ് സിഇഒ നിഷാന്ത് പിറ്റിയെ അഭിസംബോധന ചെയ്ത് പുറത്തിറക്കിയ പ്രസ്താവനയിൽ,

ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രാധാന്യവും അടിവരയിടുന്നു. മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയയ്ക്കാൻ ചൈനയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യർഥിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന.സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്. എന്നാൽ കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ, ചൈനയിലേക്കും പോയി. ഇതോടെ ഇന്ത്യയും കലിപ്പിലാണ്.കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്.

 

ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും മൊയിസു പറഞ്ഞു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയിസു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, മാല ദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു.

 

ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെപദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, മാല ദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു.മാല ദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ വർഷം 209,198 പേർ ദ്വീപിലെത്തി. 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.ഇതേസമയം ഇന്ത്യ പിണങ്ങായിൽ അത് മാലദ്വീപിന് വൻ പ്രതിസന്ധികളാണ് സൃഷ്ടിക്കുക. അതേസമയം മാലദ്വീപിൽ ചൈനയുടെ ആധിപത്യം വർധിക്കുന്ന നടപടികളോട് ഇന്ത്യക്ക് തീരെ താൽപ്പര്യമില്ല.

 

വർഷങ്ങളായി യഥാർത്ഥത്തിൽ ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് മാലിദ്വീപ്. മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അയൽ രാജ്യമാണ് ഇന്ത്യ. മാത്രമല്ല പല കാര്യങ്ങൾക്കും മാലിദ്വീപ് പൂർണ്ണമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. എന്നാൽ നിലവിൽ മാലദ്വീപിൽ ഭരണത്തിലെത്തിയിരിക്കുന്നത് ചൈനയുടെ പിന്തുണയുള്ള സർക്കാരാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം വഷളായതും.അതേസമയം മറുവശത്ത് ചൈനയും മാലിദ്വീപിൽ പദ്ധതികൾ തുടങ്ങിയിരുന്നു. എന്നാൽ വൻതുക വായ്പ നൽകി രാജ്യത്തെ കടക്കെണിയിൽ മുക്കുന്ന പ്രവർത്തനങ്ങളായിരുന്നു ചൈനയുടെ ഭാഗത്തു നിന്നുഗമുണ്ടായത്.മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ചൈനയോടാണ് ചായ്വെന്ന് പലതവണ വ്യക്തമായതാണ്. മാലിദ്വീപിന്റെ സമ്പദ്വ്യവസ്ഥ പിടിച്ചെടുക്കാൻ ചൈന പുതിയ നീക്കം നടത്തുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 2023-ൽ മാലിദ്വീപിലേക്ക് വരുന്ന ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പെട്ടെന്ന് കുത്തനെ വർദ്ധനവുണ്ടായി.

 

2022ൽ മാലദ്വീപിൽ എത്തിയ വിനോദസഞ്ചാരികളിൽ ചൈനക്കാർ 27-ാം സ്ഥാനത്തായിരുന്നു, 2023ൽ അത് മൂന്നാം സ്ഥാനത്തെത്തുകയുണ്ടായി.ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദമായത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്‌പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച ട്വീറ്റുകളും നീക്കം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 minutes ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (6 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (6 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (7 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (9 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (9 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (10 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (10 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (15 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (16 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (16 hours ago)

Malayali Vartha Recommends