Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രക്തച്ചൊരിച്ചിലിന് വേണ്ടി സൈന്യത്തില്‍ ചേരാന്‍ കഴിയില്ല;നെതന്യാഹു ഭരണകൂടത്തെ വെല്ലുവിളിച്ച് 18കാരന്‍,ആക്ടിവിസ്റ്റായ ടാല്‍ മിറ്റ്‌നികിനെ ഭരണകൂടം 30 ദിവസത്തേക്ക് ജയിലില്‍ അടച്ചു,സൈന്യത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് പറഞ്ഞതുകൊണ്ട് ജയിലില്‍ പോകുന്ന ആദ്യത്തെ 18 വയസ്സുകാരനാണ് ടാല്‍,നെതന്യാഹു അനുകൂലികള്‍ 18കാരനെ വിമര്‍ശിക്കുന്നു,അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞ് ഈ വാര്‍ത്ത

10 JANUARY 2024 08:40 PM IST
മലയാളി വാര്‍ത്ത

യുദ്ധത്തിനുവേണ്ടി സൈന്യത്തില്‍ ചേരാന്‍ കഴിയില്ലെന്ന് പറഞ്ഞ 18 വയസുകാരനെ ഇസ്രയേലി ഭരണകൂടം ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലി ആക്ടിവിസ്റ്റായ ടാല്‍ മിറ്റ്‌നികിനെയാണ് ഭരണകൂടം 30 ദിവസത്തേക്ക് ജയിലില്‍ അടച്ചത്. ഒരു കശാപ്പ് ചെയ്യലിനെ മറ്റൊരു കശാപ്പ് ചെയ്യലുകൊണ്ട് നേരിടാന്‍ കഴിയില്ലെന്ന് പറഞ്ഞ മിറ്റ്‌നിക് ഒരു രക്തചൊരിച്ചിലിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത് ഈ വാര്‍ത്തയാണ്. നെതന്യാഹു ഭരണകൂടത്തിനെതിരെ മുറവിളി ഉയരുന്നു. ഇസ്രയേലിനുള്ളില്‍ തന്നെ നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം.

ഇസ്രയേലി സൈന്യത്തിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ജയിലില്‍ പോകുന്ന ആദ്യത്തെ 18 വയസ്സുകാരനായി മാറുകയാണ് ടാല്‍ മിറ്റ്‌നിക്. തന്റെ തീരുമാനം ഇസ്രഈലി സൈന്യത്തിനെ അറിയിക്കുന്നതിനുവേണ്ടി പോകുന്നതിനു മുമ്പ് ടാല്‍ മിറ്റ്‌നിക് വീഡിയോ വഴി പറയുകയായിരുന്നു. അതിനുശേഷം മിറ്റ്‌നികിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 18 വയസ്സ് പൂര്‍ത്തിയാകുന്ന ആളുകള്‍ 32 മാസം ഇസ്രയേലി സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണമെന്ന് നിയമമുണ്ട്. ഇത് തെറ്റിക്കുന്നവരെ ജയിലില്‍ അടയ്ക്കുകയാണ് ചെയ്യുക. മിറ്റ്‌നികിനെതിരെ ഇസ്രയേലില്‍ നെതന്യാഹു അനുകൂലികളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കില്ലെന്ന് പറയുന്നത് സ്വന്തം രാജ്യത്തെ ചതിക്കുന്നതിനു തുല്യമാണ് പ്രത്യേകിച്ച് ഒരു യുദ്ധം നടക്കുന്ന വേളയിലെന്ന് നിരവധി ആളുകള്‍ ഈ തീരുമാനത്തെ വിമര്‍ശിച്ചു.

ഭരണകൂടം ഇസ്രയേലി സേനയുടെ ഭാഗമാകാന്‍ വിസമ്മതിച്ച പലര്‍ക്കും ഇതിനുമുമ്പ് ശിക്ഷ നല്‍കിയിട്ടുണ്ട്. അവര്‍ക്കെല്ലാം 10 ദിവസത്തേക്ക് ആയിരുന്നു ജയില്‍ശിക്ഷ നല്‍കിയത്. 30 ദിവസത്തെ ശിക്ഷക്ക് ശേഷവും സൈന്യത്തിന്റെ ഭാഗമാവാന്‍ താത്പര്യമില്ലെന്ന് പറയുകയാണെങ്കില്‍ ടാല്‍ മിറ്റ്‌നികിനെ വീണ്ടും ജയിലില്‍ അടയ്ക്കും. അതിനിടയില്‍ ഇസ്രയേലി ഫലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണ്. കൂടാതെ കഴിഞ്ഞ ദിവസം ഇസ്രഈലി ധനമന്ത്രിയായ ബെസലേല്‍ സ്‌മോട്രിച്ച് ഗസയില്‍ രണ്ടു ദശലക്ഷത്തോളം നാസികള്‍ ഉണ്ടെന്നായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇത് മന്ത്രിക്കെതിരെ ഇസ്രഈലി പാര്‍ലമെന്റില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നതിന് കാരണമായി.

മന്ത്രിക്കെതിരെ ഇസ്രഈലി പാര്‍ലമെന്റ് അംഗവും ഹദാഷ് താല്‍ പാര്‍ട്ടി ചെയര്‍മാനുമായ അഹമ്മദ് ടിബി രംഗത്ത് എത്തിയിരുന്നു. ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് ഇസ്രഈലി ഭരണകൂടം നിയമസാധുത നല്‍കുകയാണെന്നാണ് അഹമ്മദ് ടിബി പറഞ്ഞത്. കൂടാതെ ഹദാഷ് താല്‍ പാര്‍ട്ടി അംഗമായ ഒഫെര്‍ കാസിഫും ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ലോക നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ പങ്കുചേരുമെന്ന് അറിയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends