Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി...പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി...അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്ന് നേതാവ്...

12 JANUARY 2024 12:12 PM IST
മലയാളി വാര്‍ത്ത

ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഹൂതി വിമതർക്ക് അമേരിക്ക നൽകിയ മുന്നറിയിപ്പ് തള്ളി നേതാവ് അബ്ദുൾ മാലിക് അൽ ഹൂദി. സൈനിക നടപടിയുമായി മുന്നോട്ട് പോയാൽ അമേരിക്കയ്‌ക്കും അവരുടെ സഖ്യകക്ഷികൾക്കും ശക്തമായ മറുപടി നൽകുമെന്നാണ് ഭീഷണി. അമേരിക്ക തങ്ങൾക്ക് നേരെ തിരിയുകയാണെങ്കിൽ ശക്തമായി നേരിടുമെന്നാണ് അബ്ദുൾ മാലിക് അൽ ഹൂദി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കയോ സഖ്യകക്ഷികളോ ഏതെങ്കിലും രീതിയിൽ ഹൂതികളെ ആക്രമിച്ചാൽ അതിലും വലിയ ശിക്ഷ നൽകുമെന്നും ഇയാൾ ഭീഷണി മുഴക്കി.” കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഇനിയും തുടരും. ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കപ്പലുകളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അമേരിക്ക, ബ്രിട്ടൺ, ഇസ്രായേൽ എന്നിവരുമായി ഏറ്റുമുട്ടാൻ ഞങ്ങൾ തയ്യാറാണ്.

 

അതിനായി എത്ര പേരുടെ ജീവൻ നഷ്ടമായാലും അത് തങ്ങളെ ബാധിക്കില്ല. ആയിരക്കണക്കിന് പോരാളികളെയാണ് അമേരിക്കയ്‌ക്ക് എതിരെയുള്ള യുദ്ധത്തിനായി അണിനിരത്തിയിരിക്കുന്നതെന്നും” അൽ ഹൂദി പറയുന്നു.കഴിഞ്ഞ രണ്ട് മാസത്തോളമായി ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായതിന് പിന്നാലെയാണ് അമേരിക്ക ശക്തമായ താക്കീതുമായി രംഗത്തെത്തിയത്.ഇനിയും ആക്രമണം തുടരാനാണ് ഉദ്ദേശമെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാതകളിൽ ഒന്നായ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യുഎൻ സുരക്ഷാ കൗൺസിലും പാസാക്കിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുൻപ് പിടിച്ചെടുത്ത ചരക്ക് കപ്പൽ വിട്ടു നൽകണമെന്നും സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം മേഖലയിലൂടെ കടന്നുപോയ ഒരു കപ്പലിന് നേരെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. നവംബർ 19ന് ശേഷം ചെങ്കടൽ വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന 27ാമത്തെ ആക്രമണമാണ് ഇതെന്നും കമാൻഡ് പ്രസ്താവനയിൽ പറയുന്നു. ഗാസ മുനമ്പില്‍(Gaza strip) ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 23,357 ആയി ഉയര്‍ന്നു.ഇതുവരെ 59,410 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആസ്ഥാനമായുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികളില്‍ 147 പലസ്തീനികള്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 1.9 ദശലക്ഷം ആളുകള്‍ ഇസ്രായേല്‍ ബോംബാക്രമണത്തിന് പിന്നാലെ പാലായനം ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഗാസയിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ രക്തസാക്ഷി ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനെ ലക്ഷ്യമിട്ട് ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 40-ലധികം പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ മാധ്യമ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ക്രിസ്മസ് ദിനത്തിൽ ദാരുണമായ ആക്രമണത്തിനാണ് ഗാസ സാക്ഷിയായത്. ഗാസ മുനമ്പിന്റെ മധ്യഭാഗത്തുള്ള മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മറുവശത്ത്, വടക്കന്‍ ഗാസയിലെ ഹമാസിന്റെ ഭൂഗര്‍ഭ തുരങ്ക ശൃംഖലയില്‍ നിന്ന് അഞ്ച് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. കൂടാതെ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യേക വ്യോമാക്രമണത്തില്‍ എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends