Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിലേക്ക്... യുകെ, ഓസ്‌ട്രേലിയ, ബെഹ്‌റിൻ, കാനഡ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് സൈനികസംഘം... ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി...

13 JANUARY 2024 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

കരയിൽ നിന്നും ആക്രമണം കടലിലേക്ക് കടന്നതോടെ കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിലേക്ക് വരികയാണ് . ഇപ്പോൾ ചെങ്കടലിൽ ശത്രുക്കൾക്കെതിരെ വമ്പൻ രാജ്യങ്ങൾ ആണ് അണി നിരക്കുന്നത്. ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെ ഹൂത്തി വിമതർ നടത്തുന്ന ആക്രമണം പ്രതിരോധിക്കാൻ ബ്രിട്ടനും അമേരിക്കയും തയ്യറായത് പാശ്ചാത്യ ശക്തികൾ നൽകിയ അന്തിമ ശാസനം അവഗണിച്ച പശ്ചാത്തലത്തിൽ. യമനിലെ ഹൂതി താവളങ്ങളിൽ വ്യോമാക്രമണം ഉൾപ്പടെയുള്ള നടപടികൾ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി പ്രധാനമന്ത്രി ഋഷി സുനക് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിരുന്നു, ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ, ബ്രിട്ടൻ ഉൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ നൽകിയ അന്തിമ ശാസനം അവഗണിച്ച പശ്ചാത്തലത്തിലാണിത്. പിന്നാലെ അമേരിക്കയിലും കൂടിയാലോചനകൾ നടന്നു. പിന്നെ ആക്രമണവും.

 

ചെങ്കടലിൽ കപ്പലുകൾക്കെതിരെ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമെന്ന നിലയിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ആവശ്യം വന്നാൽ മറ്റു സൈനിക നടപടികളിലേക്ക് കടക്കുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. ''എന്റെ നിർദ്ദേശാനുസരണം യുകെ, ഓസ്‌ട്രേലിയ, ബെഹ്‌റിൻ, കാനഡ, നെതർലൻഡ്‌സ്എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യുഎസ് സൈനികസംഘം യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തി. ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതയിൽ കപ്പലുകളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താനുള്ള ഹൂതികളുടെ ശ്രമത്തിനെതിരെയാണ് ആക്രമണം'' ബൈഡൻ പറഞ്ഞു.യെമനിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ,ഹമാസിന് നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ചെങ്കടലിൽ ചരക്കുകപ്പലിനെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയത്.

2016നു ശേഷം യെമനിലെ ഹൂതികൾക്കെതിരെ യുഎസ് നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്. യുകെയിൽ ഇന്നലെ വൈകീട്ട് വെർച്വൽ ആയിട്ടായിരുന്നു അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നത്. വ്യക്തമായ പദ്ധതികൾ സഹപ്രവർത്തകർക്ക് പ്രധാനമന്ത്രി വിശദീകരിച്ചു കൊടുക്കുമ്പോൾ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. ഹൂതികൾക്ക് എതിരെ അക്രമം നടത്തുവാനായി സൈപ്രസ്സിലെ ആക്രോട്രി ബ്രിട്ടീഷ് വ്യോമസേനാസ്ഥാനത്തുള്ള എഫ് 35 ബി ജെറ്റുകളാണ് ഉപയോഗിച്ചത്. ആക്രമണത്തിൽ ഈ ജെറ്റുകൾ നിർണായക പങ്ക് വഹിച്ചുവെന്നാണ് സൂചന.ഹൂതികളുടെ റോക്കറ്റ് ലോഞ്ചിങ് സൈറ്റുകൾ കേന്ദ്രീകരിച്ചായിരിക്കും ആക്രമണം. മാരകമായ ആർ എക്സ് - 9 ഘടിപ്പിച്ച ബ്രിട്ടീഷ് ഡ്രോണുകളും ആക്രമണത്തിൽ പങ്കെടുത്തു. യമനിലെ ഏറ്റവും വലിയ തുറമുഖമായ ഹൊഡീഡ ഉൾപ്പടെ ഭൂരിഭാഗം പ്രദേശങ്ങളും ഇറാൻ പിന്തുണയുള്ള ഹൂതി ഭീകരരുടെ നിയന്ത്രണത്തിലാണ്.

 

ദീർഘദൂര റോക്കറ്റുകളും, ഡ്രോണുകളും, ഹെലികോപറ്ററുകളും ഉൾപ്പടെയുള്ള ആധുനിക ആയുധങ്ങൾ കൈവശം ഉള്ള ഈ ഭീകര സംഘടനയാണ് യമൻ തീരത്തുള്ള ദ്വീപുകളുടെയും നിയന്ത്രണം കൈവശം വച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് പാശ്ചാത്യ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം അഴിച്ചു വിടുന്നത്. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിലേക്കുള്ള കപ്പലുകളാണ് ആക്രമിക്കുന്നത് എന്നാണ് ഹൂതികളുടെ വാദം.ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും അതിശക്തമായി രംഗത്ത് വരികയായിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ് ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായുള്ള ആക്രമണമെന്നാണ് റിപ്പോർട്ട്. ചെങ്കടലിൽ രാജ്യാന്തര കപ്പലുകളെ ലക്ഷ്യമിട്ട് ഹൂതികൾ ഒരു വർഷത്തോളമായി നടത്തുന്ന ആക്രമണങ്ങൾക്ക് ആദ്യമായാണ് തിരിച്ചടി നൽകുന്നത്. അതിശക്തമായ ആക്രമണം തുടരാനാണ് തീരുമാനം.ഒരു വർഷത്തിനിടെ 27 കപ്പലുകൾക്കെതിരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്.

 

തുർക്കിയിൽനിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഇവർ പിടിച്ചെടുത്തിരുന്നു. ചരക്കുകപ്പലുകൾ സംരക്ഷിക്കാനുള്ള നടപടികൾക്ക് പിന്തുണയറിയിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.ആക്രമണം നടത്തിയാൽ യുഎസിന് തക്കതായ മറുപടി നൽകുമെന്ന് ഹൂതി നേതാവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരായ നീക്കത്തിന്റഎ ഭാഗമായാണ് കപ്പലുകൾ പിടിച്ചെടുക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, ഹൂതികൾ പിടിച്ചെടുത്ത കപ്പലുകളിൽ ഇസ്രയേൽ ബന്ധമില്ലാത്തതാണ് കൂടുതലും. ഈ സാഹചര്യത്തിലാണ് അമേരിക്ക തിരിച്ചടിക്കുന്നത്.ഹൂതികളുടെ ആക്രമണത്തിനെതിരെ കഴിഞ്ഞ ആഴ്ച യുഎസ് അന്ത്യശാസനം നൽകിയിരുന്നു. ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളുൾപ്പെടെ 12 രാജ്യങ്ങൾ സംയുക്തമായി മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിട്ടപ്പോൾ വീണ്ടും ആക്രമണമുണ്ടായതാണ് യുഎസിനെ പ്രകോപിപ്പിച്ചത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന വെള്ളിയാഴ്ച രാവിലെ അറിയിച്ചു.തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസില്‍, ഇസ്രായേല്‍ യുദ്ധവിമാനം ഹമാസ് സൈനിക വളപ്പില്‍ ഇടിക്കുകയും ഏഴ് ഭീകരരെ വധിക്കുകയും ചെയ്തു. ഒക്‌ടോബര്‍ ഏഴിന് ഗാസ മേഖലയിലെ കമ്മ്യൂണിറ്റികളില്‍ ഇസ്രായേല്‍ കൂട്ടക്കൊലയില്‍ പങ്കെടുത്ത ഹമാസിന്റെ എലൈറ്റ് നുഖ്ബ സേനയിലെ ഒരു കമാന്‍ഡറാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍.ഖാന്‍ യൂനിസിലെ മറ്റ് സൈന്യം ആയുധ സംഭരണ കേന്ദ്രം തകര്‍ത്തു, എകെ47 റൈഫിളും ആര്‍പിജി ലോഞ്ചറുകളും പിടിച്ചെടുത്തു. മധ്യ ഗാസ പട്ടണമായ മഗാസിയില്‍, നിരവധി നുഖ്ബ സേനാ കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഏകദേശം 20 ഭീകരരെ ഇസ്രായേല്‍ കരസേന വധിച്ചു.വീണ്ടും ലോകമഹായുദ്ധത്തിന്റെ ആശങ്ക ഉയരുന്നു. യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും നിലപാട് കടുപ്പിക്കുകയാണ്.

 

ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണത്തിന് തിരിച്ചടി. ചരക്കുകപ്പലുകൾ സംരക്ഷിക്കാനുള്ള നടപടികൾക്ക് പിന്തുണയറിയിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. ഇതോടെ കടലാക്രമണത്തിൽ പുതിയൊരു സഖ്യം രൂപപ്പെടുകയാണ്.യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണമാണ് പ്രധാനമായും നടത്തുന്നത്. അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണം നടത്തിയത്. തലസ്ഥാനമായ സനായിലും, ചെങ്കടൽ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമർ നഗരം, ഹൂത്തി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. പിന്നീട് വ്യോമാക്രമണത്തിനു പുറമെ കപ്പലുകൾ, അന്തർവാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു. ഇതോടെ ഹൂതികൾ വൻ പ്രതിസന്ധിയിലായി. കൂടുതൽ രാജ്യങ്ങൾ ഈ സൈനിക നടപടിക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ പിന്തുണയും നിർണ്ണായകമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends