Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യമനില്‍ 80 ഇടങ്ങളിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്.... ചെങ്കടല്‍ വഴി ബ്രിട്ടനിലേക്ക് ചരക്കു കടത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് 1500 ഡോളറില്‍ താഴെയായിരുന്നു കണ്ടെയ്‌നറിന് ചെലവ്. ..ഇപ്പോള്‍ ഇരട്ടിയായിട്ടുണ്ട്...

13 JANUARY 2024 04:56 PM IST
മലയാളി വാര്‍ത്ത

യമനില്‍ 80 ഇടങ്ങളിലാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനികര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ചെങ്കടലില്‍ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണിത്. എന്നാല്‍ യമനില്‍ ഇടപെടുന്നത് വളരെ ആലോചിച്ച് മാത്രമേ പാടുള്ളൂവെന്നും സംഘര്‍ഷം വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നുമാണ് സൗദി അറേബ്യയുടെ നിലപാട്.അമേരിക്കയെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ സംഘമാണ് ഹൂതികള്‍. യമനിലെ ഗോത്ര വിഭാഗമായ ഇവര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം നിര്‍ത്തുന്നത് വരെ ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തുകയും ചെയ്തു.ബാബുല്‍ മന്ദിബ് വഴി ചെങ്കടലിലൂടെ കടന്നുപോകുന്ന 27 കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചത്.

 

ഇതോടെ പല വന്‍കിട കപ്പല്‍ കമ്പനികളും സര്‍വീസ് നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തു. ഇതാകട്ടെ ലോക സാമ്പത്തിക രംഗത്തെ ബാധിക്കാനും തുടങ്ങി. കപ്പലുകളുടെ സുരക്ഷയ്ക്ക് അമേരിക്കയും ബ്രിട്ടനും സൈനികരെ ഇറക്കി. ഇവരാണ് യമനില്‍ ആക്രമണം നടത്തിയത്.
ഗാസയിലെ ആക്രമണം ഇസ്രായേല്‍ നിര്‍ത്തിയാല്‍ മാത്രമേ തങ്ങള്‍ പിന്തിരിയൂ എന്ന് ഹൂതികള്‍ പറയുന്നു. ഇസ്രായേലിലേക്കുള്ള കപ്പലുകളാണ് ഇവരുടെ ലക്ഷ്യം. ചില കപ്പലുകള്‍ ആഫ്രിക്കയിലെ വളഞ്ഞ വഴി ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെ ഇസ്രായേലിലേക്ക് എത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെലവേറെയാണ്.ചില കമ്പനികള്‍ പ്രയാസമേറിയ യാത്രയായതിനാല്‍ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതും ഇസ്രായേലിന് തിരിച്ചടിയായി.ഗാസ-ഇസ്രായേല്‍ പോര് നിലവില്‍ ലബ്‌നാനിലേക്കും സിറിയയിലേക്കും വ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് അമേരിക്ക യമനില്‍ ആക്രമണം നടത്തിയത്. ഇതോടെ സംയമനം പാലിക്കണമെന്ന് സൗദി അറേബ്യ വീണ്ടും ആവശ്യപ്പെട്ടു.

ചൈനയും ഇതേ ആവശ്യവുമായി രംഗത്തെത്തി. അമേരിക്കയെ കുറ്റപ്പെടുത്തി ആദ്യമായി ഒമാന്‍ രംഗത്തുവന്നു.എണ്ണവില കുതിച്ചു കയറുന്നതാണ് ആഗോള സമൂഹം നേരിടുന്ന വെല്ലുവിളി. അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തുകയും തിരിച്ചടിക്കുമെന്ന് ഹൂതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത പിന്നാലെ എണ്ണ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് മുകളിലേക്ക് എത്തി. ശനിയാഴ്ച അല്‍പ്പം താഴ്ന്നിട്ടുണ്ട്. എങ്കിലും വിപണിയിലെ ആശങ്ക തുടരുകയാണ്.15 ശതമാനം കടല്‍ചരക്കു കടത്തും ചെങ്കടല്‍ വഴിയാണ്. ആക്രമണം ഭയന്ന് സര്‍വീസ് നിര്‍ത്തുന്ന കമ്പനികളുടെ എണ്ണം വര്‍ധിച്ചു. സ്റ്റെല്ലന്റിസ്, ടെസ്ല, വോള്‍വോ കാര്‍, ടെസ്‌കോ, നെക്‌സ്റ്റ്, ഇക്കിയ, ഡനോനി തുടങ്ങിയ കമ്പനികളെല്ലാം ഇതില്‍പ്പെടും. ചെങ്കടല്‍ വഴി ബ്രിട്ടനിലേക്ക് ചരക്കു കടത്തുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് 1500 ഡോളറില്‍ താഴെയായിരുന്നു കണ്ടെയ്‌നറിന് ചെലവ്. ഇപ്പോള്‍ ഇരട്ടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വസ്തുക്കളുടെയും വില കൂടിയേക്കും.

 

എണ്ണ വില കുതിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചിടയാണ്. തിങ്കളാഴ്ച ടെഹ്‌റാനിലെത്തുന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും.2016നു ശേഷം യെമനിലെ ഹൂതികൾക്കെതിരെ യുഎസ് നടത്തുന്ന ആദ്യ ആക്രമണമാണ് ഇത്. യുകെയിൽ ഇന്നലെ വൈകീട്ട് വെർച്വൽ ആയിട്ടായിരുന്നു അടിയന്തിര മന്ത്രിസഭാ യോഗം ചേർന്നത്. വ്യക്തമായ പദ്ധതികൾ സഹപ്രവർത്തകർക്ക് പ്രധാനമന്ത്രി വിശദീകരിച്ചു കൊടുക്കുമ്പോൾ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂണും പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിലേക്കുള്ള കപ്പലുകളാണ് ആക്രമിക്കുന്നത് എന്നാണ് ഹൂതികളുടെ വാദം.ചെങ്കടലിൽ കപ്പലുകൾക്കെതിരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിന് മറുപടിയുമായി യുഎസും ബ്രിട്ടനും അതിശക്തമായി രംഗത്ത് വരികയായിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം അഴിച്ചുവിട്ടു. ചെങ്കടലിൽ യുഎസ് ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണങ്ങൾക്ക് തിരിച്ചടിയായുള്ള ആക്രമണമെന്നാണ് റിപ്പോർട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends