ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ കൊലപ്പെടുത്തി ഐഡിഎഫ്...

ലെബനനില്‍ നിന്ന് ഇസ്രായേലിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ കൊലപ്പെടുത്തിയതായി ഐഡിഎഫ് യൂണിറ്റ്. പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികര്‍ നാല് ഭീകരരെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വെടിവയ്പ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സംഭവ സമയത്ത് ഐഡിഎഫ് ലെബനനിലേക്ക് പീരങ്കികളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉതിര്‍ത്തു. ഷെബാ ഫാംസ് പ്രദേശത്ത് 60 ലധികം പ്രൊജക്ടൈലുകള്‍ പ്രയോഗിച്ചതായി ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ലെബനീസ്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ നടന്ന എട്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹിസ്ബുള്ളയും ഏറ്റെടുത്തിരുന്നു. അതേ സമയം യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം രൂക്ഷമാകുന്നു. യമന്‍ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലാണ് ആക്രമണം രൂക്ഷമായത്. ആക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അമേരിക്കന്‍ നാവികസേന ആവശ്യപ്പെട്ടു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മരിച്ചതായോ വ്യക്തമല്ല. യു.എസിന്റെ വിമാനങ്ങള്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നും യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























