Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചെങ്കടലിലൂടെ ഇസ്രയേലിലേക്കും തിരിച്ചും ചരക്കു കടത്തുന്ന കപ്പലുകൾ ആക്രമിക്കുന്ന, യെമന്റെ ഭൂരിഭാഗവും കയ്യടക്കി വാഴുന്ന, ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും തുടങ്ങിയ പോരാട്ടം യൂറോപ്പിലെയും അറബ് ലോകത്തെയും അവരുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചിരിക്കുന്നു...

15 JANUARY 2024 03:00 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിലൂടെ ഇസ്രയേലിലേക്കും തിരിച്ചും ചരക്കു കടത്തുന്ന കപ്പലുകൾ ആക്രമിക്കുന്ന, യെമന്റെ ഭൂരിഭാഗവും കയ്യടക്കി വാഴുന്ന, ഹൂതികൾക്കെതിരെ യുഎസും ബ്രിട്ടനും തുടങ്ങിയ പോരാട്ടം യൂറോപ്പിലെയും അറബ് ലോകത്തെയും അവരുടെ സുഹൃത്തുക്കളെ വിഷമിപ്പിച്ചിരിക്കുന്നു.

ചെങ്കടൽ സുരക്ഷിതമാക്കാൻ യുഎസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയനു’മായി ഫ്രാൻസ്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ പൂർണമായി നിസ്സഹകരിക്കുന്നു. നെതർലൻഡ്സ് പോരാട്ടസാമഗ്രികൾ നൽകുന്നുണ്ട്. ജർമനിയും ഡെന്മാർക്കും നീക്കത്തെ ന്യായീകരിച്ചിട്ടുണ്ട്. അറബ്‌ലോകത്തുനിന്നു സഹകരിക്കുന്നതു ബഹ്റൈൻ മാത്രം. ഓസ്ട്രേലിയയും കാനഡയും ന്യൂസീലൻഡുമാണ് പിന്തുണയ്ക്കുന്ന പ്രധാനരാജ്യങ്ങൾ. പോരാടുന്ന രാജ്യങ്ങളും (യുഎസ്, ബ്രിട്ടൻ) പോരാട്ടത്തെ ശക്തമായി പിന്തുണയ്ക്കുന്ന പ്രധാനികളും (ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്) ഇംഗ്ലിഷ് ഭാഷാ രാജ്യങ്ങളാണെന്നതു ശ്രദ്ധേയം.

 

അടുത്തകാലത്തായി ആഗോളരാഷ്ട്രീയത്തിൽ ഈ 5 രാജ്യങ്ങളുടെ അനൗദ്യോഗിക കൂട്ടായ്മയെ ലോകം ശ്രദ്ധിച്ചുവരികയാണ്. കാനഡയിലെ ഖലിസ്ഥാൻ പ്രവർത്തകരുടെ മരണത്തിനു പിന്നിൽ ഇന്ത്യയുടെ കൈകളുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുയർത്തിയപ്പോഴും ഈ കൂട്ടായ്മ ലോകശ്രദ്ധയിലെത്തി. ഫൈവ് ഐസ് (5 കണ്ണുകൾ) എന്നറിയപ്പെടുന്ന ഈ രാജ്യങ്ങൾ തമ്മിലുള്ള ഇന്റലിജൻസ് സഹകരണത്തിലൂടെയാണ് ഇന്ത്യയുടെ കൈകൾ കണ്ടുപിടിക്കപ്പെട്ടതെന്നാണ് അന്നു വെളിപ്പെട്ടത്. ഇന്ത്യ ആരോപണം നിഷേധിച്ചു.

2021 ൽ തുടക്കമിട്ട ഔക്കസ് (AUKUS) എന്ന ശാക്തികസഖ്യമാണ് മറ്റൊന്ന്. ഓസ്ട്രേലിയ, യുകെ, യുഎസ് എന്നിവയുടെ ആദ്യാക്ഷരങ്ങൾകൊണ്ട് പേരിട്ട ഈ സഖ്യം ആണവസാങ്കേതികവിദ്യ വരെ പരസ്പരം കൈമാറുന്ന അനൗദ്യോഗികസഖ്യമായി മാറി. രണ്ടു വർഷം മുൻപ് ഔക്കസിന്റെ ആഭിമുഖ്യത്തിലുള്ള ആണവമുങ്ങിക്കപ്പൽ പദ്ധതിയിൽ സഹകരണം ലഭിക്കുമെന്നായപ്പോൾ, നേരത്തേ ഫ്രാൻസിനു നൽകിയിരുന്ന കരാർ ഓസ്ട്രേലിയ റദ്ദാക്കിയത് പാശ്ചാത്യ ശാക്തികസഖ്യത്തിന്റെ കെട്ടുറപ്പിനു വെല്ലുവിളിയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends