Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ രീതിയിൽ ദുരുപയോഗിക്കുകയാണെന്ന് ഇസ്രായേൽ... ബോംബ് ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ ആരോപണം പച്ചക്കള്ളമാണെന്നും സൈനിക വക്താവ്...

16 JANUARY 2024 03:17 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ പൗരന്മാരായ രണ്ട് ബന്ദികളുടെ മരണം അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ സൈന്യം. നിരപരാധികളായ ബന്ദികളെ ഹമാസ് ക്രൂരമായ രീതിയിൽ ദുരുപയോഗിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തിൽ രണ്ട് ബന്ദികൾ കൊല്ലപ്പെട്ടുവെന്ന ഹമാസിന്റെ ആരോപണം പച്ചക്കള്ളമാണെന്നും സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു. ഹമാസിന്റേത് തികച്ചും വാസ്തവവിരുദ്ധമായ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കികഴിഞ്ഞ ദിവസം തടവിലാക്കിയ ചില ബന്ദികളുടെ വീഡിയോയും ഹമാസ് പുറത്ത് വിട്ടിരുന്നു. 37 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ ബന്ദികളായ മൂന്ന് പേരെ കാണിക്കുന്നുമുണ്ട്.

 

ഹമാസിനെതിരായ പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും, യുദ്ധം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ബന്ദികളുടെ മോചനത്തിൽ ഇസ്രായേൽ ശ്രമിക്കണമെന്നുമാണ് സർക്കാരിനോട് ഈ വീഡിയോയിൽ ബന്ദികൾ ആവശ്യപ്പെടുന്നത്.ഇവരുടെ വിധി ഞങ്ങൾ നിങ്ങളെ നാളെ അറിയിക്കുമെന്നാണ് ഹമാസ് ഭീകരർ ഈ വീഡിയോയിലൂടെ പറയുന്നത്. നിലവിൽ 132ഓളം പേർ ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് വിവരം. പകുതിയോളം പേരെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും, ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുമെന്നും ഇസ്രായേൽ ആവർത്തിച്ചു.പോരാട്ടം 100 ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇസ്രായേൽ വീണ്ടും നിലപാട് വ്യക്തമാക്കിയത്.അതെ സമയം ഇറാഖിലെ അർദ്ധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാൻ മേഖലയിൽ (Kurdistan region) സ്ഥിതി ചെയ്തിരുന്ന ഇസ്രായേലിൻ്റെ `ചാരപ്രവർത്തന കേന്ദ്രം´ (spy center) ആക്രമിച്ചതായി ഇറാൻ്റെ (Iran) വെളിപ്പെടുത്തൽ. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ആക്രമണം നടത്തിയതായും എലൈറ്റ് ഫോഴ്‌സ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി വൈകി ഈ മേഖലയിലെ ചാരപ്രവർത്തന കേന്ദ്രങ്ങളും ഇറാനിയൻ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചുവെന്ന് ഇറാൻ ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലിൻ്റെ ചാര ഏജൻസിയായ മൊസാദിൻ്റെ സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. കുർദിസ്ഥാൻ്റെ തലസ്ഥാനമായ എർബിലിന് വടക്ക് കിഴക്ക് യുഎസ് കോൺസുലേറ്റിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡുകൾ വ്യക്തമാക്കി. അതിനൊപ്പം തന്നെ ഇറാനിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം നടത്തിയതായും ഗാർഡുകൾ പറഞ്ഞു. അതേസമയം മിസൈൽ ആക്രമണം യുഎസ് കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

 

ഇസ്രായേലും പാലസ്തീൻ സംഘടനയായ ഹമാസം തമ്മിൽ ഒക്ടോബർ 7ന് ആരംഭിച്ച പോരാട്ടത്തിൻ്റെ ഭാഗമായി ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്ന് ഇറാൻ്റെ സഖ്യകക്ഷികളും യുദ്ധരംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഈ ആശങ്കകൾക്കിടയിലാണ് കഴിഞ്ഞദിവസം ആക്രമണം നടന്നത്. ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹമാസിനെ പിന്തുണച്ചാണ് ഇറാൻ രംഗത്തെത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന `കുറ്റകൃത്യങ്ങളെ´ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാൻ്റെ ആരോപണം. തങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതായി യുഎസ് പറഞ്ഞിരുന്നുവെങ്കിലും കൊല്ലപ്പെട്ട പലസ്തീൻ സിവിലിയൻമാരുടെ എണ്ണത്തിൽ ആശങ്ക ഉയർത്തി അവർ രംഗത്തെത്തിയിരുന്നു. എർബിലിലെ ആക്രമണത്തിൽ കുറഞ്ഞത് നാല് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തെ ഗുരുതര കുറ്റകൃത്യമെന്നാണ് കുർദിസ്ഥാൻ സർക്കാരിൻ്റെ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends