Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമേരിക്കന്‍ കപ്പലിനെ ചെങ്കടലില്‍ ആക്രമിച്ച് ഹൂതികൾ; മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു...

16 JANUARY 2024 04:11 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ കപ്പലിനെയും ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ചതോടെ മേഖല കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഹൂതികള്‍ക്ക് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്പനിക്ക് ചുവടെയുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനു നേരെയാണ് ആക്രമണം നടന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചായിരുന്നു ഹൂതി വിമതസംഘത്തിന്റെ ആക്രമണം. അമേരിക്ക-യുകെ സഖ്യസംഘം ഹൂതികള്‍ക്ക് നേരെ നടത്തിയ ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണ് ഹൂതികളുടെ പ്രതികാര നടപടി. മിസൈല്‍ കപ്പലില്‍ പതിക്കും മുന്‍പ് വെടിവച്ചിട്ടെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു. ഗാസ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെയും ഞായറാഴ്ച വൈകീട്ട് ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു.

എന്നാല്‍, അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്രായേല്‍ ഉടമസ്ഥതയിലുള്ളതും ഇസ്രായേല്‍ ലക്ഷ്യമിട്ട് നീങ്ങുന്നതുമായ കപ്പലുകള്‍ക്ക് നേരെ ഇനിയും ആക്രമണം ഉറപ്പാണെന്ന ഹൂതികള്‍ താക്കീത് ചെയ്തു. അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. യുദ്ധവ്യാപനം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. ഗാസയില്‍ നിന്ന് ഇസ്രായേല്‍ സേനയുടെ 36-ാം ഡിവിഷന്‍ ഇതിനിടെ പിന്‍വാങ്ങും. ഒരു വിഭാഗം സൈനികരെ വെസ്റ്റ് ബാങ്കില്‍ സുരക്ഷക്കായി വിന്യസിക്കുമെന്നും സൈന്യം വ്യക്തമാക്കി.

യെമനിലെ സായുധ-വിമത സംഘമായ ഹൂതികള്‍ പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ ആക്രമണങ്ങള്‍ ചെങ്കടലില്‍നിന്ന് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്. ആക്രമണം കപ്പലിന് കേടുപാടുകളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നിരുന്നാലും യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സംയുക്ത സൈനികാക്രമണങ്ങള്‍ക്ക് ശേഷം നടക്കുന്നവ അമേരിക്കയെയും യുകെയും വെല്ലുവിളിക്കുന്നതാണ്. വാണിജ്യ കപ്പലുകള്‍ ആക്രമിക്കുന്നതിനുള്ള ഹൂതികളുടെ ശേഷിയെ തകര്‍ക്കാന്‍ ലോകത്തെ വന്‍ ശക്തികള്‍ക്ക് സാധിച്ചില്ല എന്നതുകൂടിയാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. മുപ്പതിലധികം ആക്രമണങ്ങളാണ് കഴിഞ്ഞ ആറാഴ്ചകള്‍ക്കിടെ ഹൂതികള്‍ ചെങ്കടലില്‍ നടത്തിയത്. ഈ സാഹചര്യത്തില്‍ ചെങ്കടലിലൂടെ എല്‍പിജി അയയ്ക്കില്ലെന്ന് ഖത്തര്‍ അറിയിച്ചിരുന്നു.

 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണക്കമ്പനിയാണ് ഖത്തര്‍ എനര്‍ജി. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങള്‍ക്ക് തങ്ങളുടെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്ന് ഹൂതികളുടെ മധ്യസ്ഥന്‍ മുഹമ്മദ് അബ്ദുല്‍സലാം തിങ്കളാഴ്ച പറഞ്ഞു. ഇസ്രയേലിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടരും. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണ് ചെങ്കടലില്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള പോംവഴിയെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

 

യുഎസ് ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലുകള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലുമുള്ള നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ആക്രമണങ്ങള്‍ ഹൂതികളെ ഭയപ്പെടുത്തുമെന്നായിരുന്നു യു കെയുടെ ഉള്‍പ്പെടെ വിശ്വാസം. യു കെ പ്രധാനമന്ത്രി ഋഷി സുനക് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഹൂതികളുടെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ്-യുകെ സംയുക്ത വ്യോമാക്രമണം അവരുടെ ആയുധശേഖരത്തിന്റെ നാലിലൊന്ന് നശിപ്പിച്ചതായായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends