Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാഖിലെ മൊസാദ് കേന്ദ്രം ആക്രമിച്ചത് തീക്കളി;ടെഹ്‌റാന് മുകളില്‍ വട്ടമിട്ട് പറക്കുകയാണ് മൊസാദ്,ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ നെട്ടോട്ടമോടി ഇറാന്‍ ഭരണകൂടം,തലകള്‍ കൊയ്യാന്‍ കച്ചകെട്ടി ഇറങ്ങിയെന്ന് മൊസാദ് തലവന്‍,ഇസ്ലാമിക് റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ അടിവേര് തോണ്ടും ഇസ്രയേല്‍ ചാരസംഘടന

16 JANUARY 2024 07:45 PM IST
മലയാളി വാര്‍ത്ത

തീക്കളി തുടങ്ങിവെച്ചിരിക്കുകയാണ് ഇറാന്‍ ഭരണകൂടം. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ വാക്കും കേട്ട് ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡ് കോര്‍പ്‌സ് ടെഹ്‌റാനില്‍ നടത്തിയത് വന്‍ ചര്‍ച്ച. ഇറാഖിലെ മൊസാദ് കേന്ദ്രത്തില്‍ കയറി അടിച്ചതില്‍ ഇപ്പോള്‍ കൈപൊള്ളി ഇറാന്‍. യുദ്ധം ഇനി മൊസാദും ഇറാനും തമ്മിലെന്ന് ചാരത്തലവന്‍ തുറന്നടിച്ചു. മൊസാദ് കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്താന്‍ തീരുമാനിച്ച ഇറാന്‍ ആദ്യം ചെയ്തത് ഇസ്രയേലിന്റെ ചാരക്കണ്ണുകളില്‍ നിന്ന് ആണവശാസ്ത്രജ്ഞരെ ഒളിപ്പിക്കുക എന്നാതായിരുന്നു. കാരണം മൊസാദ് ഇറാന് കൊടുത്തിട്ടുള്ള പണികളില്‍ ഏറ്റവും പ്രഹരമുള്ളത് അവരുടെ ആണവശാസത്രജ്ഞരുടെ തലകള്‍ കൊയ്യുന്നതാണ്. ഇത് ഇറാനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. മുഹ്‌സിന്‍ ഫക്രിസാദയുടെ കൊലപാതകം ഇറാന് വലിയ അടി ആയിരുന്നു. 2020ലാണ് മൊഹ്‌സിനെ മൊസാദ് തീര്‍ത്തത്. ഇത് കൂടാതെ നാല് ശാത്രജ്ഞരെ കൂടി കൊലപ്പെടുത്തി ഇറാന്റെ ആണവപരീക്ഷണങ്ങളെ വേരോടെ പിഴുതെറിയുന്നത് മൊസാദാണ്. ഇപ്പോള്‍ ഇറാഖില്‍ കയറി മൊസാദ് കേന്ദ്രം തകര്‍ത്ത ഇറാന്‍ തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കാന്‍ നെട്ടോടം ഓടുകയാണ്.

മൊസാദിനോട് തീര്‍ത്താല്‍ തീരാത്ത പകയാണ് ഇറാന്‍ ഭരണകൂടത്തിനുള്ളത്. ഇറാന്റെ രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുത്ത് അത് തകര്‍ത്തെറിയുന്നത് മൊസാദാണ്. മാത്രമല്ല ഇസ്രയേല്‍ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഹമാസിന്റെ നേതാക്കളില്‍ പലരേയും മൊസാദ് കൊലപ്പെടുത്തി ഇവരില്‍ ഭൂരിഭാഗവും ഇറാന് വേണ്ടപ്പെട്ടവര്‍. ഏറ്റവും വലിയ പക ഫക്രിസാദെ,ഖാസിം സുലൈമാനി,സയീദ് റാസി മൗസവി എന്നിവരുടെ കൊലപാതകങ്ങള്‍ ഇറാന്റെ ആത്മാഭിമാനത്തിനേറ്റ പ്രഹരമായിരുന്നു. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്‌സ് പ്രൊഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇറാന്‍ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്‌സീന്‍ ഫക്രിസദെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു. അണുബോംബ് ഉണ്ടാക്കാനുളള ഇറാന്റെ രഹസ്യപദ്ധതിയുടെ നേതൃത്വം ഫക്രിസാദെ ആണെന്ന് ഇസ്രയേല്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. ആ തലയാണ് മൊസാദ് എടുത്തത്. ഇതിന് മറുപടി നല്‍കും മൊസാദിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനായി വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ ഇസ്രയേല്‍ഹമാസ് യുദ്ധം മുതലെടുത്താണ് ഇറാന്‍ സേന ഇറാഖിലെ മൊസാദ് കേന്ദ്രത്തില്‍ മിസൈല്‍ ആക്രമണം നടത്തിയത്.

മൊസാദിനോട് കൈവിട്ട കളിയാണ് ഇറാന്‍ നടത്തിയത്. തിരിച്ചടി ഉണ്ടാകുമെന്ന് കൃത്യമായ് അറിയാവുന്നത് കൊണ്ടാണ് ആണവ ശാസ്ത്രജ്ഞരെ ഒളിപ്പിക്കുന്നത്. എവിടെ കൊണ്ട് ഒളിപ്പിച്ചാലും തൂക്കിയിരിക്കുമെന്ന് ഇസ്രയേല്‍ ചാരസംഘടനയും പറയുന്നു. ഒക്ട്‌ബോര്‍ ഏഴിലെ ആക്രമണം തന്നെ മൊസാദിന് വലിയ ക്ഷീണമായിരുന്നു. അതിന്റെ കൂടെയാണ് ഇറാഖില്‍ കയറി അടിച്ചിരിക്കുന്നത്. തിരിച്ചടി ഉടന്‍ തന്നെയുണ്ട് ഇറാന്‍ മേടിച്ച് കൂട്ടുമെന്ന് ഉറപ്പാണ്. ചെങ്കടലില്‍ ഇസ്രയേല്‍, അമേരിക്കന്‍ കപ്പലുകള്‍ ലക്ഷ്യമിട്ട് ഹൂത്തി വിമതര്‍ ആക്രമണം തുടരുന്നതിനിടെയാണ് പ്രതിസന്ധികള്‍ രൂക്ഷമാക്കി ഇറാഖില്‍ ഇറാന്റെ ആക്രമണം. ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ എര്‍ബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചത്.

മൊസാദിന്റെ ഈ കേന്ദ്രം മേഖലയിലും ഇറാനിലും ചാരപ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ആസ്ഥാനമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. എര്‍ബിലിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായും 'ഇറാന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സൈറ്റുകള്‍' ലക്ഷ്യമിടുന്നതായി അവകാശപ്പെടുന്നതായും IRGC പറഞ്ഞു.
ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാഖിലെ കുര്‍ദിസ്ഥാന്‍ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു ഒരു പ്രശസ്ത കുര്‍ദിഷ് വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഒരു വലിയ വില്ലയും നശിപ്പിക്കപ്പെട്ടതായി മേഖലയിലെ ഒരു സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. ഈ നഗ്‌നമായ ലംഘനം കുര്‍ദിസ്ഥാന്‍ മേഖലയുടെയും ഇറാഖിന്റെയും പരമാധികാരത്തെ തുരങ്കം വയ്ക്കുന്നു,' ചരിത്രപരമായി സുസ്ഥിരമായ പ്രദേശമായ എര്‍ബിലിനെ ആക്രമിക്കാന്‍ ഇറാന്‍ അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ പ്രയോഗിക്കുകയാണെന്ന് ആരോപിച്ച് സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയിലെ ഇസ്രായേല്‍ യുദ്ധം ഗുരുതരമായ മാനുഷികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളോടെ മിഡില്‍ ഈസ്റ്റിലെ ഒരു സമ്പൂര്‍ണ്ണ യുദ്ധമായി വികസിക്കുമെന്ന ഭയം ഇറാന്റെ ആക്രമണങ്ങള്‍ കൂടുതല്‍ ഉയര്‍ത്തും. ഇസ്രയേല്‍ഹമാസ് യുദ്ധം പ്രദേശത്തുടനീളം ശത്രുത വര്‍ദ്ധിപ്പിച്ചു, ഇറാന്റെ സഖ്യകക്ഷികളും പ്രോക്‌സികളും ചെറുത്തുനില്‍പ്പിന്റെ അച്ചുതണ്ട് എന്ന് വിളിക്കപ്പെടുന്നവ ഇസ്രായേലി സേനയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുന്നു. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികര്‍ ടെഹ്‌റാന്‍ പ്രോക്‌സികളില്‍ നിന്ന് ആവര്‍ത്തിച്ച് റോക്കറ്റ്, ഡ്രോണ്‍ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിക്കപ്പുറത്ത് ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ശക്തമായ ഗ്രൂപ്പായ ഹിസ്ബുള്ളയും തമ്മില്‍ പോരാട്ടം രൂക്ഷമായി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണം അവസാനിക്കുന്നത് വരെ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടലുമായി മുന്നോട്ട് പോകുമെന്ന് ഞായറാഴ്ച ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രല്ല പ്രതിജ്ഞയെടുത്തു. ഏതായാലും ഇറാന്‍ വലിയ യുദ്ധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മൊസാദ് വെറുതെ ഇരിക്കില്ല ഇനി യുദ്ധം ഇറാനും ഇസ്രയേല്‍ ചാരസംഘടനയും തമ്മിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends