Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാന്റെ അടങ്ങാത്ത കുടിപ്പക ടെഹ്‌റാന് മുകളില്‍ ചിറക് വിരിച്ച് മൊസാദ് പറന്നിറങ്ങി;ഇസ്രയേലി ചാരസംഘടന ആസ്ഥാനത്ത് ആക്രമണം നടത്തിയ ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരും,ഇനി ലോകം കാണാന്‍ പോകുന്നത് ഇറാന്‍-മൊസാദ് യുദ്ധം,ഇത് വലിയ ഭീതി യുദ്ധം ആളിപ്പടരുമെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍,ടെഹ്‌റാന്റെ തീക്കളി ഉടന്‍ മറുപടിയെന്ന് ഇസ്രയേല്‍

16 JANUARY 2024 08:39 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി. ഇറാഖിലെ അര്‍ധ സ്വയംഭരണ പ്രദേശമായ കുര്‍ദിഷ് മേഖലയിലെ ഇര്‍ബിലിലെ കേന്ദ്രമാണ് ആക്രമിച്ചത്. ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഇര്‍നയാണ് മിസൈല്‍ ആക്രമണങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് കുര്‍ദിസ്ഥാന്റെ തലസ്ഥാനമായ ഇര്‍ബിലിലെ യുഎസ് കോണ്‍സുലേറ്റിന് സമീപമുള്ള ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ആക്രമണം നടത്തിയത്. ഈ മേഖലയിലെ ചാരപ്രവര്‍ത്തന കേന്ദ്രങ്ങളും ഇറാനിയന്‍ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളും നശിപ്പിക്കാനായി ആണ് ഇന്നലെ തിങ്കളാഴ്ച രാത്രിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചത് , ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ഇര്‍ബിലിലുള്ള ആസ്ഥാനമാണ് ലക്ഷ്യം വെച്ചതെന്ന് ഇസ്!ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചതായി ഇര്‍ന റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. എട്ട് സ്‌ഫോടനങ്ങളാണുണ്ടായത്. ഇതിന് പിന്നാലെ ഇര്‍ബില്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം ഇറാനിലുണ്ടായ ആക്രമണത്തെ അമേരിക്ക അപലപിച്ചു.. മേഖലയില്‍ പുതിയ ആശങ്ക ഉണ്ടായിരിക്കുകയാണ് ..കാരണം ഇറാന്റെ അടങ്ങാത്ത കുടിപ്പക തന്നെയാണ്. ഇറാനും ഇസ്രയേലും തമ്മില്‍ അതിര്‍ത്തികളില്ല, പ്രകൃതിവിഭവമേഖലകളൊന്നും തന്നെ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കുന്നില്ല. എന്നാല്‍ ലോകത്തെ ഏറ്റവും ശക്തമായ ശീതസമരങ്ങളിലൊന്ന് ഈ രാജ്യങ്ങള്‍ തമ്മിലാണ് . 'ഇറാന്‍-ഇസ്രയേല്‍ പ്രോക്‌സി കോണ്‍ഫ്‌ലിക്ട് 'എന്നാണ് ലോകവേദിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പക അറിയപ്പെടുന്നത്. .രാജ്യാന്തര തലത്തില്‍ ഇസ്രയേലിന്‌റെ നയപരവും തന്ത്രപരവുമായ എതിരാളിയാണ് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ കുടിപ്പകയുണ്ടാകാനുള്ള കാര്യങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്.



ഇതില്‍ പ്രധാനം റോണ്‍ അറാദിന്‌റെ തിരോധാനമാണ്. 1986 ഒക്ടോബറില്‍ ലബനനു മുകളിലൂടെ സൈനികവിമാനം പറപ്പിക്കുകയായിരുന്ന വ്യോമസേനാ ഉദ്യോഗസ്ഥനും പൈലറ്റുമായ അറാദ് ബോംബ് ഡ്രോപ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വിമാനം തകര്‍ന്നു വീണ് ലബനീസ് ഷിയാ സംഘടനയായ അമാലിന്‌റെ പിടിയിലായി. ഇസ്രയേലില്‍ തടവില്‍ കഴിയുന്ന 200 ലബനീസ്, 450 പലസ്തീന്‍ തടവുപുള്ളികള്‍ക്കു പകരം അറാദിനെ കൈമാറാമെന്ന് അമാല്‍ ഉടമ്പടി മുന്നോട്ടുവച്ചെങ്കിലും ഇസ്രയേല്‍ ഇതിന് ഒരുക്കമായിരുന്നില്ല.തുടര്‍ന്ന് അറാദിനെ ഇറാനു കൈമാറി. 1988 ല്‍ അറാദ് കൊല്ലപ്പെട്ടിരിക്കാമെന്ന് മൊസാദ് പ്രസ്താവിച്ചു.

ഇറാനിലെ നടാന്‍സ് ആണവനിലയത്തിന് 2010ല്‍ നടന്ന സ്‌കൈനെറ്റ് എന്ന വൈറസാക്രമണമാണ് മറ്റൊന്ന് . ലോകത്തിലെ ആദ്യ സൈബര്‍ യുദ്ധ ആയുധമായാണു സ്‌കൈനെറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. ഇറാനിലെ നടാന്‍സ് ആണവനിലയത്തിന് ഏറെയായിരുന്നു വൈറസ് ആക്രമണം ഉണ്ടായത് . നിലയത്തിന്റെ കാതലായ സംവിധാനങ്ങള്‍ക്കു തകര്‍ച്ചയും കേടുപാടുകളും പറ്റി. നടാന്‍സ് പൂര്‍ണമായും നിയന്ത്രണത്തിലല്ലാതെയായി. ഇറാന്റെ ആണവമേഖലയ്ക്ക് വലിയ ആഘാതമാണ് ഇതു മൂലം സംഭവിച്ചത്. ഇതു കൂടാതെ ഇറാനില്‍ ആണവവിദ്യയും നവീന ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള പല ഉന്നത സൈനികരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിലെ മൊസാദിന്റെ ഇടപെടലുകളുണ്ടെന്ന് ഇറാന്‍ വിശ്വസിക്കുന്നുണ്ട്.

ഇതിന്റെ ഏറ്റവും അവസാനത്തെ കാരണം ഫക്രിസാദയുടെ മരണമാണ് . കറുത്ത എസ് യുവിയുടെ വിന്‍ഡ് ഷീല്‍ഡുകളും സൈഡ് ഗ്ലാസുകളും തകര്‍ത്ത് വെടിയുണ്ടകള്‍ ഫക്രിസാദയെ തേടി എത്തിയപ്പോള്‍ ഇറാന് അന്ന് നഷ്ടമായത് ദേശീയ ഹീറോയെ ആയിരുന്നു ; ജോര്‍ജ് ബുഷ് ഭരണകാലത്തെ ഈ ആണവശാസ്ത്രജ്ഞന്‍ യുഎസിന്റെ നോട്ടപ്പുള്ളി ആയിരുന്നു ; തങ്ങളുടെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനെ വീഴ്ത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറിയത് ഇസ്രയേലിന്റെ മൊസാദ് ആയിരുന്നു ,,ഇതിനു പ്രതികാരത്തിനായി ഒരുങ്ങിയിരിക്കുകയാണ് ഇറാന്‍

2020 നവംബര്‍ 27ന് ഇറാന്റെ തലസ്ഥാന നഗരമായ തെഹ്‌റാനില്‍ വെച്ച് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ടെഹ്‌റാനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കിഴക്ക് ദിശയില്‍ സ്ഥിതി ചെയ്യുന്ന അബ്‌സാര്‍ഡില്‍ വെച്ച് ഫക്രിസാദ സഞ്ചരിച്ചിരുന്ന കാറിന് നേര്‍ത്ത് മെഷീന്‍ ഗണ്‍ കൊണ്ടുള്ള വെടിവെയ്പും ബോംബാക്രമണവും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നിലും ഇസ്രായേല്‍ ആണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ഇപ്പോള്‍ ഹമാസ് യുദ്ധത്തില്‍ ഹമാസിന്റെയും ഹൂതികളുടെയും ശക്തികേന്ദ്രം ഇറാന്‍ ആണെന്ന് ഇസ്രായേല്‍ ഉറപ്പിച്ചു പറയുന്നുമുണ്ട് .ഇസ്രായേലും ഹമാസും തമ്മില്‍ ആരംഭിച്ച പോരാട്ടത്തിന്റെ ഭാഗമായി ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറാന്റെ സഖ്യകക്ഷികളും യുദ്ധരംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം അതിരൂക്ഷമായിരിക്കുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ഇറാന്റെ ആക്രമണം മൊസാദിന് നേരെ നടന്നിരിക്കുന്നത്. ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുര്‍ദിസ്താന്‍ മേഖലയിലെ രഹസ്യാന്വേഷണകേന്ദ്രം ആക്രമിച്ചതായി ഇറാന്‍ സായുധസേനയുടെ ഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോപ്‌സിന്റെ പ്രസ്താവന പുറത്തുവന്നു. ചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായ കേന്ദ്രമാണ് ആക്രമിച്ചതെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

പലസ്തീനെതിരായി ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരാണ് നീക്കമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിറിയയിലെയും കുര്‍ദിസ്താന്‍ മേഖലയിലും ഇവര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയെ അമേരിക്ക പിന്തുണയ്ക്കുന്നു എന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇതിന് മുന്‍പും കുര്‍ദിസ്ഥാന്‍ മേഖലയില്‍ ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറാനിയന്‍ വിഘടനവാദ ഗ്രൂപ്പുകളുടെയും ഇസ്രായേലിന്റെ ഏജന്റുമാരുടെയും കേന്ദ്രമാണ് ഇവിടം. ഈ മാസം ആദ്യം ഇറാന്റെ തെക്കുകിഴക്കന്‍ കെര്‍മാന്‍ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉന്നത കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരകത്തില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (5 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (5 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (5 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (6 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (8 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (8 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (9 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (14 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (15 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (15 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (15 hours ago)

Malayali Vartha Recommends